Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ ആരോപണം; അമിത്ഷായ്ക്കും മകനുമെതിരെ സമ്പത്തിക തിരിമറി; ജെയ്ഷയുടെ 5.8 കോടി ആസ്തിയുള്ള കമ്പനിക്ക് വഴിവിട്ട് അനുവദിച്ചത് 97.35 കോടി വായ്പ!; റിപ്പോർട്ട് പുറത്തു വിട്ടത് കാരവാൻ മാസിക

ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ ആരോപണം; അമിത്ഷായ്ക്കും മകനുമെതിരെ സമ്പത്തിക തിരിമറി; ജെയ്ഷയുടെ 5.8 കോടി ആസ്തിയുള്ള കമ്പനിക്ക് വഴിവിട്ട് അനുവദിച്ചത് 97.35 കോടി  വായ്പ!; റിപ്പോർട്ട് പുറത്തു വിട്ടത് കാരവാൻ മാസിക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കും മകൻ ജെയ്ഷ്യാക്കുമെതിരെ പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വൻ തുക വായ്പ അനുവദിക്കുന്നതിനായി ലാഭക്കണക്ക് കൂട്ടിക്കാണിച്ചതായിട്ടാണ് പുതിയ വിവരം പുറത്തുവരുന്നത്. കാരവാൻ മാസികയാണ് ഇതു സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്യുന്നത്. ജെയ്ഷയുടെ ഉടമസ്ഥതയിലുള്ള കുസും ഫിൻസെർവ് എൽ.എൽ,പി എന്ന കമ്പനിയാണ് ലാഭം പെരുപ്പിച്ച് കാണിക്കാൻ വേണ്ടി കള്ളക്കണക്ക് അവതരിപ്പിച്ചത്. ഇതിന് സർക്കാർ ഒത്താശ ചെയ്‌തെന്നും ആരോപണം ഉയരുന്നു. കമ്പനിക്ക് വായ്പ തിരിച്ചടക്കാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാൻ നടത്തിയ തട്ടിപ്പാണ് ഇതോടെ പുറത്തു വന്നത്.

ഗുജറാത്തിലെ സഹകരണ ബാങ്കുകളിലൊന്നായ കാലുപുർ കൊമേഴ്സ്യൽ കോപ്പറേറ്റീവ് ബാങ്കിൽ 2016ലാണ് അമിത് ഷായുടെ പേരിലുള്ള രണ്ട് സ്ഥലങ്ങൾ പണയം വെച്ചിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ കുസും ഫിൻസെർവ് കമ്പനിക്ക് വേണ്ടി 25 കോടി വായ്പയെടുത്തിരുന്നു. ഇതേ വർഷം അഞ്ച് തവണയായി 97.35 കോടി രൂപയാണ് രണ്ട് ബാങ്കുകളിൽ നിന്നും ഒരു പൊതുമേഖലാ സ്ഥാപനത്തിൽ നിന്നുമായി ജയ്ഷായുടെ കമ്പനി വായ്പയായി തരപ്പെടുത്തിയിരുന്നത്. പുതിയ ബാലൻസ് ഷീറ്റ് പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 5.83 കോടിയാണ്. ഇത്ര ചെറിയ ആസ്തിയുള്ള കമ്പനിക്ക് എങ്ങനെ ഇത്ര വലിയ വായ്പ ലഭിച്ചു എന്ന ചോദ്യമാണ് പലകോണിൽ നിന്നും ഉയരുന്നത്.

ഈ കമ്പനികളിലെല്ലാം അമിത് ഷായ്ക്കുള്ള പങ്കാളിത്തം മറച്ചു വച്ചാണ് 2017ലെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പട്ടിക നൽകിയത്.നിരവ് മോദി, മെഹുൽ ചോക്‌സി, അടക്കമുള്ളവർ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ആയിരക്കണക്കിന് കോടികൾ തട്ടിച്ചതും ഇതുപോലെ കമ്പനികളുടെ ലാഭകണക്കുകൾ പെരുപ്പിച്ച് കാണിച്ചാണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സാാമ്പത്തിക തിരിമറികളിലെല്ലാം അമിത് ഷായ്ക്കു കൂടി പങ്കുണ്ടെന്നാണ് കാരവൻ റിപ്പോർട്ടിൽ പറയുന്നത്.

അമിത് ഷായുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബിസിനസ് നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങളുടെ ചൂട് മാറുന്നതിനു പിന്നാലെയാണ് പുതിയ ആരോപണം. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള ടെമ്പിൾ എന്റർപ്രൈസായിരുന്നു മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നത്. ടെമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവിൽ 16000 മടങ്ങ് വർധനയുണ്ടായതായിരുന്നു വാർത്ത. മോദി സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷമാണ് ഇത്തരമൊരു വർധനയെന്നതും ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP