1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
22
Monday

മോദിയുടെ ഭരണത്തിൻ കീഴിൽ തന്റെ കമ്പനി കോടികളുടെ ലാഭം കൊയ്‌തെന്ന വാർത്ത നിഷേധിച്ച് അമിത് ഷായുടെ മകൻ; വ്യാജ വാർത്തയെന്ന് പറഞ്ഞ് 100 കോടിയുടെ മാന നഷ്ട കേസ് ഫയൽ ചെയ്ത് ജെയ് ഷാ; ഒതുക്കാൻ നോക്കേണ്ടെന്ന് ബിജെപിയെ വിരട്ടി കോൺഗ്രസും ഇടതുപക്ഷവും ആംആദ്മിയും

October 09, 2017 | 08:12 AM | Permalinkസ്വന്തം ലേഖകൻ

ന്യൂഡൽഹി: മോദി അധികാരത്തിൽ വരികയും അമിത്ഷാ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയും ചെയ്തശേഷം അമിത്ഷായുടെ മകൻ ജയ് അമിത്ഭായ് ഷായുടെ കമ്പനി കോടികളുടെ ലാഭമുണ്ടാക്കിയെന്ന ആരോപണം ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്നു. പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്സും ഇടതുകക്ഷികളും ആംആദ്മിയും ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായി.

മോദി അധികാരത്തിലേറിയ ശേഷം ഇതുവരെ കാര്യമായ അഴിമതി ആരോപണം ഉയരാതെ മുന്നോട്ടുപോകുന്നതിന് ഇടെയാണ് ഇത്തരത്തിൽ ഒരു വാർത്ത ് പ്രമുഖ ഓൺലൈൻ മാധ്യമം 'ദ വയർ. ഇൻ' പ്രസിദ്ധീകരിക്കുന്നത്. എന്നാൽ ഇത് പൂർണമായും കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടി മാധ്യമത്തിനെതിരെ നിയമനടപടിയെടുക്കുമെന്ന് ബിജെപി.യും അമിത് ഷായുടെ മകൻ ജയ് അമിത്ഭായ് ഷായും വ്യക്തമാക്കിയിരിക്കുകയാണ്

ജയ് ഷാ ഡയറക്ടറായ ടെമ്പിൾ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ വിറ്റുവരവിൽ 16,000 മടങ്ങ് വർധനയുണ്ടായെന്നായിരുന്നു റിപ്പോർട്ട്. നഷ്ടത്തിലായിരുന്ന കമ്പനിക്ക് മോദി പ്രധാനമന്ത്രിയായതിനും അമിത്ഷാ പാർട്ടി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റതിനും ശേഷമാണ് ഈ വർധനയുണ്ടായതെന്ന് കമ്പനിരജിസ്ട്രാർ് നൽകിയ രേഖകൾ ഉദ്ധരിച്ചാണ് 'ദ വയർ.ഇൻ' റിപ്പോർട്ട് ചെയ്തത്.

യു.പി.എ. അധികാരത്തിലിരുന്ന സമയത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയും റിയൽ എസ്റ്റേറ്റ് ഭീമൻ ഡി.എൽ.എഫ്.മായുള്ള ബന്ധം പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തക രോഹിണി സിങ്ങാണ് ഈ വാർത്തയും പുറത്തുകൊണ്ടുവന്നത് എന്നതിനാൽ തന്നെ വാർത്ത പെട്ടെന്ന് വൈറലായി.

മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന്റെ ഗുണം കോർപ്പറേറ്റുകൾക്കും സ്വന്തക്കാർക്കും മാത്രമാണെന്ന് കഴിഞ്ഞദിവസം ഫോർബ്സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടിക പുറത്തുവന്നപ്പോൾ തന്നെ വിമർശനം ഉയർന്നിരുന്നു. ബിജെപി സർക്കാരിന്റെ സ്വന്തക്കാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അംബാനിയും പതഞ്ജലിയും പേ ടിഎമ്മും ഉൾപ്പെടെയുള്ളവരുടെ കമ്പനികൾ വൻ ലാഭംകൊയ്ത് നേട്ടമുണ്ടാക്കുന്നു മോദി ഭരണത്തിൽ എന്നാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ മകന്റെ കമ്പനിയുടെ കണക്കുകളും പുറത്തുവന്നത് എന്നതിനാൽ ഇത് രാഷ്ട്രീയപരമായി ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷം.

ദ വയർ ന്യൂസ് റിപ്പോർട്ട് ഇങ്ങനെ

മോദി അധികാരമേൽക്കുകയും അമിത് ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതിനു ശേഷം അമിത്ഷായുടെ മകൻ ജയ് അമിത് ഭായ് ഷായുടെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസിൽ സമർപ്പിച്ച രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ജെയ് ഷായുടെ കമ്പനിയായ ഷാസ് ടെംമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്, 2013-2014 സാമ്പത്തിക വർഷത്തിൽ കമ്പനി രജിസ്റ്റാർ ഓഫീസിൽ നൽകിയ വാർഷിക റിപ്പോർട്ടും അവിടെ സമർപ്പിച്ച ബാലൻസ് ഷീറ്റിലും നൽകിയ കണക്കുകൾ പ്രകാരം 6,23,01,724 രൂപയുടെ നഷ്ടത്തിലായിരുന്നു.

എന്നാൽ 2014ൽ മോദി അധികാരത്തിലെത്തിയ ആദ്യസാമ്പത്തികവർഷം 2014-2015 വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഷാ കമ്പനിക്ക് ആ ഒരു വർഷം 18,728 രൂപ ലാഭം ലഭിച്ചുവെന്നാണ്. ആദ്യ വർഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവർഷം പൂർത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ സമർപ്പിച്ച കണക്കുകൾ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭം നേടിയിരിക്കുന്നത്.

അതിനിടെ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവും രാജ്യസഭാ എംപി.യുമായ പരിമൾ നത്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ സാമ്പത്തിക സ്ഥാപനമായ കിഫ്സി(കെ.െഎ.എഫ്.എസ്.)ൽ നിന്ന് 15.78 കോടി രൂപ ജാമ്യമോ ഈടോ നൽകാതെ വായ്പ എടുത്തു. വായ്പ നൽകിയ കിഫ്സിന്റെ വാർഷികറിപ്പോർട്ടിൽ ഈ ലോണിനെക്കുറിച്ച് പരാമർശമില്ല. സ്വത്ത് മുഴുവൻ നശിച്ചതിനാൽ കമ്പനി നഷ്ടത്തിലാണെന്നും അതിനാൽ പൂട്ടുകയാണെന്നും ഒരുവർഷത്തിനുശേഷം കമ്പനി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 1.4 കോടി രൂപയുടെ നഷ്ടമാണ് ആ വർഷം കമ്പനിക്കുണ്ടായതെന്ന് വ്യക്തമാക്കിയാണ് കമ്പനി പൂട്ടിയത്. അമിത് ഷായുടെ മകൻ ജയ് ഷായും, ജിതേന്ദർ ഷായുമാണ് കമ്പനി ഡയറക്ടർമാർ.

ജയ് ഷായും കുടുംബസുഹൃത്ത് ജിതേന്ദ്ര ഷായും ഡയറക്ടർമാരായി 2004-ലാണ് കമ്പനി തുടങ്ങിയത്. അമിത് ഷായുടെ ഭാര്യ സോണാൽ ഷായ്ക്കും കമ്പനിയിൽ പങ്കാളിത്തമുണ്ട്. കാർഷിക ഉപകരണങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ടാണ് പ്രവർത്തനം.

കേസ് നൽകാൻ ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

മാധ്യമസ്ഥാപനത്തിന്റെ പേരിൽ 100 കോടി രൂപയുടെ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ജയ് അമിത് ഷാ പ്രസ്താവനയിൽ പറഞ്ഞു. സിവിൽ- ക്രിമിനൽ മാനനഷ്ടക്കേസുകൾ നൽകും. നിയമം അനുസരിച്ചുള്ളതാണെന്ന് തന്റെ ബിസിനസ്. എല്ലാ നിയമക്രമങ്ങളും അനുസരിച്ചും കുടുംബസ്വത്ത് പണയം വെച്ചുമാണ് വായ്പയെടുത്തത്. പലിശയടക്കം വായ്പ കൃത്യസമയത്ത് തിരിച്ചടച്ചുവെന്നും ജയ് ഷാ പറഞ്ഞു.

പാർട്ടി അധ്യക്ഷന്റെ മകനെതിരായ വാർത്ത 'വ്യാജവും അപകീർത്തികരവും ദുരുദ്ദേശ്യപരവും' ആണെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. ജയ് ഷായെ പിന്തുണച്ച് ബിജെപി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യയും ട്വിറ്ററിലൂടെ രംഗത്തെത്തി. എല്ലാവരും ബിസിനസ് തുടങ്ങുന്നത് നീക്കിയിരിപ്പൊന്നും ഇല്ലാതെയാണ്. പിന്നീട് വായ്പയെടുത്തും മറ്റും ബിസിനസ് അഭിവയോധികിപ്പെടുത്തുകയാണ് ചെയ്യുന്നത്. വായ്പയെടുത്ത കാര്യം ജയ് ഷായുടെ കമ്പനി ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും സിബിഐ.യോടും അന്വേഷണം നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികളിലുള്ളവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്ന ഉത്സാഹം ഇക്കാര്യത്തിൽ ഉണ്ടാകുമോയെന്നും കപിൽ ചോദിച്ചു. നോട്ടുനിരോധനത്തിന്റെ ഏക ഗുണഭോക്താവ് റിസർവ് ബാങ്കോ, പാവപ്പെട്ടവരോ, കർഷകരോ അല്ല, അത് അമിത് ഷായുടെ മകനാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ട്വിറ്ററിൽ പരിഹസിച്ചു. ജയ് ഷായ്ക്കെതിരേ കേസെടുക്കണമെന്ന് എ.എ.പി.നേതാവ് അശുതോഷും ആവശ്യപ്പെട്ടു.

മോദിഭരണത്തിൽ അരങ്ങേറുന്ന അഴിമതിപരമ്പരയിലെ അവസാനത്തേതാണ് അമിത് ഷായുടെ മകന്റേതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു. ബിർള-സഹാറ ഡയറി, ജിഎസ്‌പിസിഎൽ, വ്യാപം, ലളിത് മോദി, ഖനന കുംഭകോണങ്ങൾ എന്നിങ്ങനെ നീളുന്ന അഴിമതിപരമ്പരയിൽ ഒടുവിൽ പുറത്തുവന്നതാണിത്. ജയിൻ ഹവാല ഡയറി വിവാദത്തെ തുടർന്ന് എൽ കെ അദ്വാനി രാജിവച്ചു. കോഴ വാങ്ങിയതിനെ തുടർന്ന് ബംഗാരു ലക്ഷ്മണും രാജിവച്ചു.മോദി ഭരണത്തിൽ എന്താണ് സംഭവിക്കുകയെന്ന് അറിയേണ്ടതുണ്ട്- യെച്ചൂരി പറഞ്ഞു.

കോടതിനിരീക്ഷണത്തിൽ ഉന്നതതല എസ്‌ഐടി അന്വേഷണമാണ് വേണ്ടതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും അന്വേഷണം വേണമെന്നും കോൺഗ്രസും ആം ആദ്മി പാർട്ടിയും ആവശ്യപ്പെട്ടു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇത് മിന്നൽ ബസാണെന്നും ഇനി കണ്ണൂരെ നിർത്തുകയുള്ളൂവെന്നും കണ്ടക്ടർ സ്റ്റാൻഡിൽവെച്ച് പരസ്യമായി അനൗൺസ് ചെയ്തിരുന്നു; ടിക്കറ്റെടുത്തപ്പോഴും പയ്യോളിയിൽ സ്റ്റോപ്പില്ലെന്ന് വ്യക്തമാക്കി; പൊലീസ് കൈകാണിച്ചപ്പോൾ യാത്രക്കാരെന്ന് കരുതിയും; അർധരാത്രി പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ 'പറന്ന' സംഭവത്തിൽ ജീവനക്കാരുടെ വാദവും പരിഗണിക്കും; മുഖ്യമന്ത്രി മിന്നൽ ബസ് ജീവനക്കാർക്ക് ഒപ്പമോ?
ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ മകന്റെ ദുരൂഹമരണത്തിന് പിന്നിൽ ലഹരിമാഫിയയുടെ നീരാളിക്കൈകളോ? ഒമ്പതാം ക്ലാസുകാരന്റെ മൃതശരീരത്തിൽ നീലനിറം പടർന്നത് സിന്തറ്റിക്ക് റബർ ഫെവികോൾ പോലെയുള്ള ന്യൂജൻ ലഹരി ഉള്ളിൽ കടന്നത് മൂലമെന്ന് സംശയം; അസ്വാഭാവിക മരണത്തിന്റെ ദുരൂഹത നീക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്
ആഗോള താപനം ഒരു തോന്നൽ ആണെന്ന് പറഞ്ഞ 56 ഇഞ്ച് മരപ്പൊട്ടന് ഇതുപോലുള്ള ഊളകൾ തന്നെ കൂട്ട് കിട്ടുന്നതിൽ അത്ഭുതമില്ലെന്ന് ഹരീഷ് വാസുദേവൻ; കോടിക്കണക്കിന് ജനങ്ങൾ ആരാധിക്കുന്ന പ്രധാനമന്ത്രിയെ ഹരീഷ് വാസുദേവന് മരപ്പൊട്ടൻ എന്ന് വിളിക്കാമെങ്കിൽ ഹരീഷ് മാത്രം ആരാധിക്കുന്ന വാസുദേവനെ ആർക്കും മരപ്പട്ടി എന്നും വിളിക്കാം എന്ന് തിരിച്ചടിച്ച് സന്ദീപ് വാചസ്പതിയും
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
ഉറച്ച നിലപാടുകൾക്ക് നിറഞ്ഞ ജനകീയ അംഗീകാരം; കാനം രാജേന്ദ്രൻ മനോരമ ന്യൂസ് മേക്കർ 2017; സിപിഐ സംസ്ഥാന സെക്രട്ടറി പിന്തള്ളിയത് കണ്ണന്താനത്തെയും, ശ്രീറാമിനെയും പാർവതിയെയും; യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കാനം; ന്യൂസ് മേക്കർ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നേതാവ് പുരസ്‌കാരം നേടുന്നത് 10 വർഷത്തിന് ശേഷം
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?