Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി നേരിടാൻ പഴകിതേഞ്ഞ വർഗീയ കാർഡിറക്കി യോഗി ആദിത്യനാഥ്; അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ഉറപ്പ് ഹൈന്ദവപുരോഹിത സംഘത്തിന് നൽകി; ബാബറി കേസിൽ സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും ക്ഷേത്രം നിർമ്മിക്കുമെന്ന് യോഗിയുടെ ഉറപ്പ്

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി നേരിടാൻ പഴകിതേഞ്ഞ വർഗീയ കാർഡിറക്കി യോഗി ആദിത്യനാഥ്; അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ഉറപ്പ് ഹൈന്ദവപുരോഹിത സംഘത്തിന് നൽകി; ബാബറി കേസിൽ സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും ക്ഷേത്രം നിർമ്മിക്കുമെന്ന് യോഗിയുടെ ഉറപ്പ്

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയമേറ്റുവാങ്ങുന്ന യുപിയിൽ തിരിച്ചുവരവിനായി അവസാന ആയുധം പുറത്തെടുത്ത് യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ഉറപ്പ് സംസ്ഥാനത്തെ ഹൈന്ദവപുരോഹിത സംഘത്തിന് യോഗി നൽകി. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ബിജെപി പഴയ വർഗീയ കാർഡിറക്കി രംഗത്തുവന്നത്.

വേനലവധിക്കു ശേഷം സുപ്രീംകോടതി അയോദ്ധ്യ-ബാബറി മസ്ജിദ് കേസിൽ വാദം കേൾക്കാനിരിക്കെയാണ് അയോധ്യയിൽ എന്തുവന്നാലും രാമക്ഷേത്രം പണിയുമെന്ന ഉറപ്പ് യോഗി നൽകിയത്. മുഖ്യമന്ത്രിയെ സന്ദർശിച്ച ഹൈന്ദവ പുരോഹിതന്മാരുടെ സംഘത്തിലെ അംഗമായ മഹന്ത് സുരേഷ് ദാസ് കൂടിക്കാഴ്ചയ്ക്കു ശേഷം ലഖ്നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഇക്കാര്യം സ്ഥിരീകരിച്ചു.

'രാമക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എത്രയും പെട്ടന്ന് നിർമ്മാണപ്രവർത്തികളാരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്.' സുരേഷ് ദാസ് പറഞ്ഞു. അയോദ്ധ്യയിലേയും ഫൈസാബാദിലേയും വികസന പദ്ധതികളെല്ലാം കൃത്യമായി നടത്തുമെന്നും ആദിത്യനാഥ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സുരേഷ് ദാസ് അറിയിച്ചു.

രാമക്ഷേത്രം നിർമ്മിക്കുന്നതിനെക്കുറിച്ച് ബിജെപി സർക്കാർ ഗൗരവമായിത്തന്നെ ചിന്തിക്കേണ്ടതുണ്ടെന്നും, അല്ലാത്തപക്ഷം അതിന്റെ പ്രത്യാഘാതം 2019ലെ തെരഞ്ഞെടുപ്പിൽ കാണേണ്ടിവരുമെന്നും കൂടിക്കാഴ്ചയ്ക്കു മുൻപ് ദാസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇതംഗീകരിച്ച് യോഗി ഉറപ്പുകൊടുത്തത്. വിധി തീർപ്പാക്കാൻ സുപ്രീം കോടതിക്ക് വർഷങ്ങളെടുക്കുമെന്നും, അതിനാൽ ഈ വിഷയത്തിൽ പാർലമെന്റ് നിയമം കൊണ്ടുവരണമെന്നും ഇദ്ദേഹം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിരുന്നു.

ദാസ് അടക്കമുള്ളവർക്ക് വിഷയത്തിലുള്ള അതൃപ്തി കണക്കിലെടുത്ത് ബിജെപി. എംഎ‍ൽഎ വേദപ്രകാശും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഭീം ആർമിയും പ്രതിപക്ഷ കക്ഷികളുമെല്ലാം കരുത്തരായതോടെ ഉത്തർപ്രദേശിൽ വൻ തിരിച്ചടിയാണ് ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽക്കുന്നതും യോഗിക്കെതിരേ ബിജെപിക്കുള്ളിൽനിന്നു തന്നെ രൂക്ഷവിമർശനങ്ങളുയരുന്നതും പൊതുതെരഞ്ഞെടുപ്പിൽ വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. ഇതിനെ അതിജീവിക്കാനാണ് ഭൂരിപക്ഷമുള്ള ഹിന്ദുസമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള യോഗിയുടെ ഈ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP