Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപിഎയുടെ ന്യൂനപക്ഷ പ്രീണനം ജനങ്ങളെ ബിജെപിക്ക് അനുകൂലമായി; മുഖ്യമന്ത്രിമാർക്കെതിരെ ഭരണവിരുദ്ധ വികാരവും വിനയായി: ആന്റണി സമിതി റിപ്പോർട്ടും വിവാദത്തിലേക്ക്

യുപിഎയുടെ ന്യൂനപക്ഷ പ്രീണനം ജനങ്ങളെ ബിജെപിക്ക് അനുകൂലമായി; മുഖ്യമന്ത്രിമാർക്കെതിരെ ഭരണവിരുദ്ധ വികാരവും വിനയായി: ആന്റണി സമിതി റിപ്പോർട്ടും വിവാദത്തിലേക്ക്

ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ തോൽവിയുടെ കാര്യകാരണങ്ങൾ നിരത്തി എ കെ ആന്റണി സമിതി തയ്യാറാക്കിയ റിപ്പോർട്ട് കേരളത്തിൽ വിവാദമാകുന്നു. യുപിഎ സർക്കാറിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങൾ ബിജെപിക്ക് കാര്യങ്ങൾ അനുകൂലമാക്കിയെന്ന അഭിപ്രായമാണ് ആന്റണി നൽകിയത്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഭൂരിപക്ഷ സമുദായങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യുകയായിരുന്നു എന്നാണ് ആന്റണി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് ആന്റണി സമർപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസിന് വീഴ്ച വന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒരു വർഷം മുമ്പ് തന്നെ പ്രചരണ പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കി തുടങ്ങി. ഇത് അവർക്ക് മുൻതൂക്കം നൽകി. യുവജന വിഭാഗങ്ങൾക്ക് ഇടയിൽ പ്രചരണം നടത്തുന്ന ചുമതല ആർ.എസ്.എസ് ഏറ്റെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കോൺഗ്രസിന്രെ കീഴ്ഘടകങ്ങൾ പലതും നിർജീവമായിരുന്നു.

കോൺഗ്രസ് മുഖ്യമന്ത്രിമാർക്കെതിരെ പല സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധ വികാരമുണ്ടായി. ഇങ്ങനെ ഭരണവിരുദ്ധ വികാരം ഉണ്ടാവുമെന്ന് മുൻകൂട്ടി അറിയാൻ കഴിയാതെ പോയത് വലിയ വീഴ്ചയാണ്. എല്ലാം പരിഹരിക്കാൻ കഴിവുള്ള മാന്ത്രികന്റെ വേഷമിട്ടായിരുന്നു മോദിയെ ആർ.എസ്.എസും ബിജെപിയും ചിത്രീകരിച്ചത്. ഇത് ജനങ്ങളെ ആകർഷിച്ചുവെന്നും ആന്റണി സമിതി റിപ്പോർട്ടിൽ പറയുന്നു. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ക്‌ളീൻ ചിറ്റാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഇങ്ങനെ ആന്റണി തയ്യാറാക്കിയ റിപ്പോർട്ടിൽ ദേശീയ നേതൃത്വത്തെയും കേന്ദ്ര സർക്കാറിന്റെ നയങ്ങളെയും കുറ്റപ്പെടുത്താത്താണ് കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് ഇടയാക്കുന്നത്. ന്യൂനപക്ഷ പ്രീണനമാണ് തോൽവിക്ക് കാരണമെന്ന റിപ്പോർട്ടിൽ കേരളഘടകത്തിനും എതിർപ്പുണ്ട്. ആന്റണി കേരളത്തിലെത്തിയ വേളയിൽ ന്യൂനപക്ഷ പ്രീണനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതിൽ മുസ്ലിംലീഗ് അടക്കമുള്‌ല കക്ഷികൾക്ക് എതിർപ്പുണ്ട് താനും. കേരളത്തിൽ മികച്ച വിജയം നേടിയതാനാൽ ആന്റണിയുടെ പരാമർശം മറ്റ് സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണെന്നാണ് ചില നേതാക്കൾ പറയുന്നത്.

എന്നാൽ നേരത്തെ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വേദികളിൽ ഏറ്റവും ആക്രമണങ്ങൾ നേരിട്ടത് രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമള്ളവരായിരുന്നു. രമേശ് ചെന്നിത്തല മന്മോഹൻ സിംഗിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളെയും രൂക്ഷമായി വിമർശിക്കുകയുണ്ടായി. ഇങ്ങനെ സംസ്ഥാന നേതൃത്വം തോൽവിയുടെ ഉത്തരവാദികൾ കേന്ദ്രസർക്കാറും രാഹുലും മന്മോഹനും അടക്കമുള്ളവരാണെന്ന് വിമർശിക്കുമ്പോൾ തന്നെയാണ് ആന്റണിയുടെ റിപ്പോർട്ടിൽ ഇവരെ കുറ്റവിമുക്തരാക്കിയിരിക്കുന്നതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP