Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ ഗോവധം നിരോധിക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോ എന്ന് കേന്ദ്ര സഹമന്ത്രി; ഗോമാതാവിനെ സംരക്ഷിക്കാൻ കൊല്ലാനും തയ്യാറെന്നു സാക്ഷി മഹാരാജ്; രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ്: ബീഫ് നിരോധനത്തിൽ വിവാദം പുകയുന്നു

കേരളത്തിൽ ഗോവധം നിരോധിക്കാൻ കോൺഗ്രസിനു ധൈര്യമുണ്ടോ എന്ന് കേന്ദ്ര സഹമന്ത്രി; ഗോമാതാവിനെ സംരക്ഷിക്കാൻ കൊല്ലാനും തയ്യാറെന്നു സാക്ഷി മഹാരാജ്; രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ്: ബീഫ് നിരോധനത്തിൽ വിവാദം പുകയുന്നു

ന്യൂഡൽഹി: കേരളത്തിൽ ഗോവധം നിരോധിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൺ. ഗോവധ നിരോധന വിഷയത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ചാണ് കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയത്.

ഗോവധ നിരോധനത്തിനുവേണ്ട നിയമനടപടികൾ ആരംഭിച്ചത് കോൺഗ്രസാണെന്ന പാർട്ടി ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സഞ്ജീവ് ബല്യാൺ. അതിനിടെ, ഗോമാതാവിനെ സംരക്ഷിക്കാനായി കൊല്ലാനും കൊല്ലപ്പെടാനും തയ്യാറെന്നു ബിജെപി എംപി സാക്ഷി മഹാരാജ്. രാജ്യത്ത് ഗോവധം നിരോധിക്കണമെന്ന് മറ്റൊരു എംപി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് അൻപതു വയസ്സുകാരനായ മുഹമ്മദ് ഇഖ്‌ലാഖിനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നതിനെ ന്യായീകരിച്ചാണ് ബിജെപി എംപി സാക്ഷി മഹാരാജാവിന്റെ വിവാദ പ്രസ്താവന.

അമ്മയെ കൊല്ലാൻ ആരെങ്കിലും ശ്രമിച്ചാൽ മിണ്ടാതിരിക്കാനാകില്ല. ദാദ്രി സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തായിരിക്കുകയാണ്. ദാദ്രി സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതാണ് പ്രശ്‌നമെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.

രാജ്യത്തുടനീളം ഗോവധം നീരോധിക്കാൻ നിയമം വേണമെന്ന് മറ്റൊരു ബിജെപി എംപി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മുഹമ്മദ് ഇഖ്‌ലാഖിന്റെ കുടുംബത്തെ ഗോ ഹത്യക്കാർ എന്ന് വിശേഷിപ്പിക്കുകയും പ്രതികളെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്ത ബിജെപി എംഎ‍ൽഎ സംഗീത് സോമിന്റെ നിലപാടും വ്യാപക വിമർശനമുയർത്തിയിരുന്നു.

ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിന് എതിരെ രൂക്ഷവിമർശനമുയരുകയാണ്. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് ഇഖ്‌ലാഖിന്റെ കൊലയ്ക്കു പിന്നിലുള്ള കാരണം റിപ്പോർട്ടിലില്ല. ബീഫ് എന്നോ മാട്ടിറച്ചി എന്നോ ഉപയോഗിക്കുന്നതിന് പകരം കശാപ്പ് നിരോധിച്ചിട്ടുള്ള ഒരു മൃഗത്തിന്റെ ഇറച്ചി എന്ന് മാത്രമാണ് പരാമർശം.

അതിനിടെ, ബീഫ് നിരോധനം സംബന്ധിച്ച് ബിജെപി കേരള ഘടകം ചർച്ച ചെയ്തിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ പറഞ്ഞു. സാഹചര്യമുണ്ടായാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുരളീധരൻ അറിയിച്ചു. കേരളത്തിൽ ബീഫ് നിരോധിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്ന കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാണിന്റെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP