Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യെച്ചൂരിയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ സി.പി.എം; രണ്ട് ടേം എന്ന നിബന്ധന പൊളിച്ചെഴുതണം; ബംഗാൾ ഘടകത്തിന്റെ കത്ത് അടുത്ത പിബി യോഗം പരിഗണിച്ചേക്കും

യെച്ചൂരിയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ സി.പി.എം; രണ്ട് ടേം എന്ന നിബന്ധന പൊളിച്ചെഴുതണം; ബംഗാൾ ഘടകത്തിന്റെ കത്ത് അടുത്ത പിബി യോഗം പരിഗണിച്ചേക്കും

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോയ്ക്ക് പാർട്ടി ബംഗാൾ ഘടകത്തിന്റെ കത്ത്. ഇതിനായി രണ്ടു ടേം എന്ന പാർട്ടി നിബന്ധന പൊളിച്ചെഴുതണമെന്നും ബംഗളിലെ നേതൃത്വം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാൾ ഘടകത്തിന്റെ ഈ കത്ത് അടുത്ത പോളിറ്റ് ബ്യൂറോ യോഗം പരിഗണിച്ചേക്കും.

അതേസമയം രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലക്ക് പാർട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു. സിപിഐഎം കീഴ്‌വഴക്കം അനുസരിച്ച് രണ്ട് തവണയിലധികം രാജ്യസഭ അംഗമാകാൻ കഴിയില്ല. ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഇത് ലംഘിക്കാൻ തയ്യാറല്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിൽ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മൽസരിച്ചാൽ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു. 2016 ഏപ്രിൽ അഞ്ചിന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺഗ്രസ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. അതേസമയം സി.പി.എം യെച്ചൂരിയെ അല്ലാതെ മറ്റാരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ പിന്തുണയ്ക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കോൺഗ്രസ് പിന്തുണയില്ലാതെ പാർട്ടി പ്രതിനിധിയെ രാജ്യസഭയിൽ എത്തിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ബംഗൾ ഘടകം പിബിക്ക് കത്ത് നൽകിയിരിക്കുന്നത്. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ 26 എംഎൽഎമാർ മാത്രമാണ് സിപിഐഎമ്മിനുള്ളത്. തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ രക്ഷിക്കാൻ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ലെന്ന് ചുരുക്കം. ആറ് രാജ്യസഭാ സീറ്റുകളിൽ അഞ്ചും തൃണമൂൽ കോൺഗ്രസിനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP