Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; മലയാളികളില്ല; പി കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി

ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; മലയാളികളില്ല; പി കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി


ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് പുതിയ വൈസ് പ്രസിഡന്റുമാരിലൊരാൾ. 12 വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരും 14 സെക്രട്ടറിമാരും 10 വക്താക്കളുമാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് ആരും ഭാരവാഹിപ്പട്ടികയിൽ ഇല്ല. ദേശീയ സെക്രട്ടറിയായിരുന്ന പി കെ കൃഷ്ണദാസിനെ ഒഴിവാക്കിയാണ് പ്രസിഡന്റ് അമിത് ഷാ പുതിയ ടീമിനെ പ്രഖ്യാപിച്ചത്.

മോദിയുടെ വിശ്വസ്തൻ അമിത് ഷാ അധ്യക്ഷനായതിന് പിന്നാലെയാണ് പാർ്ട്ടിയിൽ പുതിയ ഭാരവാഹി പ്രഖ്യാപനം.

വൈസ് പ്രസിഡന്റുമാർ
ബന്ധാരു ദത്താത്രേയ് (തെലങ്കാന), ബി.എസ്.യെദ്യൂരപ്പ (കർണാടക), സത്യപാൽ മാലിക് (ഉത്തർപ്രദേശ്), മുഖ്താർ അബ്ബാസ് നഖ്‌വി (യു.പി), പുരുഷോത്തം രൂപാല (ഗുജറാത്ത്), പ്രഭാത് ഝാ (മധ്യപ്രദേശ്), രഘുവർ ദാസ് (ജാർഖണ്ഡ്), കിരൺ മഹേശ്വരി (രാജസ്ഥാൻ), വിനയ് സഹസ്രബുദ്ധെ (മഹാരാഷ്ട്ര), രേണു ദേവി (ബിഹാർ), ദിനേശ് ശർമ (യു.പി)


ജനറൽ സെക്രട്ടറിമാർ
ജെ.പി.നഡ്ഡ (ഹിമാചൽ!), രാജീവ് പ്രതാപ് റൂഡി (ബിഹാർ), മുരളീധർ റാവു (തെലങ്കാന), രാംമാധവ് (ആന്ധ്ര പ്രദേശ്), സരോജ് പാണ്ഡേ (ഛത്തീസ്ഗഢ്), ഭൂപേന്ദ്ര യാദവ് (രാജസ്ഥാൻ), രാം ശങ്കർ കതേരിയ (യു.പി), രാം ലാൽ (ഓർഗസൈസിങ് ജനറൽ സെക്രട്ടറി).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP