Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് മോദി പറഞ്ഞത്; എന്നാൽ രണ്ടു ലക്ഷം പേർക്കു പോലും ജോലി ലഭിച്ചില്ല; അയൽ രാജ്യങ്ങളുമായുള്ള സൗഹൃദാന്തരീക്ഷം അനുദിനം വഷളാകുന്നു; എഐസിസി പ്ലീനറി സമ്മേളനത്തിൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്

രണ്ട് കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് മോദി പറഞ്ഞത്; എന്നാൽ രണ്ടു ലക്ഷം പേർക്കു പോലും ജോലി ലഭിച്ചില്ല; അയൽ രാജ്യങ്ങളുമായുള്ള സൗഹൃദാന്തരീക്ഷം അനുദിനം വഷളാകുന്നു; എഐസിസി പ്ലീനറി സമ്മേളനത്തിൽ കേന്ദ്രസർക്കാറിനെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിനെ നിശിദമായ വിമർശിച്ച് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് രംഗത്തെത്തി. എഐസിസി പ്ലീനറി സമ്മേളന വേദിയിലാണ് മോദി സർക്കാറിന്റെ കോട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് മന്മോഹൻ സിങ് രംഗത്തെത്തിയത്. മോദി വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നടപ്പാക്കിയില്ലെന്നു മന്മോഹൻ ആരോപിച്ചു. രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു മോദി പറഞ്ഞത്. എന്നാൽ രണ്ടു ലക്ഷം പേർക്കു പോലും ജോലി ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല, സാമ്പത്തിക രംഗത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യം സാമ്പത്തികപരമായും മറ്റും കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും അദദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമ്പദ്ഘടനയാകെ തകിടം മറിച്ചിരിക്കുയാണ് ബിജെപി. ചെറുകിട വ്യവസായങ്ങൾക്കും അനൗപചാരിക മേഖലകളും നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുകയാണ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. വാഗ്ദ്ധാനങ്ങളെല്ലാം വാഗ്ദ്ധാനങ്ങൾ മാത്രമായി തുടരുന്നെന്നും മന്മോഹൻ സിങ് പറഞ്ഞു.

ജമ്മു കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ഇതുവരെയില്ലാത്ത രീതിയിൽ ദുഷിച്ചതുപോലെയാണ് കശ്മീർ വിഷയത്തെ കേന്ദ്ര സർക്കാർ കൈകാര്യം ചെയ്യുന്നത് മന്മോഹൻ സിങ് പറഞ്ഞു. ജമ്മു കശ്മീരിലെ സ്ഥിതി ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ പിടിപ്പ് കേടാണ് ഇതിന്ന് കാരണം. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകുകയും സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ സ്വതന്ത്രമായി മുന്നോട്ട് നയിക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്തിന്റെ വികസനത്തിൽ നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നമുക്ക് അതിന് കഴിയുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും മന്മോഹൻ സിങ് പറഞ്ഞു.

അയൽ രാജ്യങ്ങളുമായി സഹൃദപരമായ അന്തരീക്ഷമാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കോൺഗ്രസ് ഏറെ പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോൾ ചില പ്രശ്നങ്ങൾ അയൽ രാജ്യങ്ങളുമായി നിലനിൽക്കുന്നുണ്ട്. സമാധാനപരമായിട്ട് ഇത് പരിഹരിക്കേണ്ടതുണ്ട്. ശത്രുതാപരമായ മനോഭാവം ഒരു സഹായവും ചെയ്യില്ല. പാക്കിസ്ഥാൻ നമ്മുടെ അയൽ രാജ്യമാണെന്ന കാര്യം മറക്കരുത്. അതേ സമയം തന്നെ ഭീകരവാദത്തെ പിന്തുണക്കുന്നത് അംഗീകരിക്കാനുമാവില്ല. ഇത് ഉപഭൂഖണ്ഡത്തിന്റെ സമാധാനത്തെ ബാധിക്കുന്ന പ്രശ്നമായി പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകാൻ നമുക്ക് കഴിയണം.

കശ്മീരിൽ മോദി സർക്കാരിന്റെ പിടിപ്പ്കേട് വിഷയത്തിൽ ഒരു പരിഹാരവും സാധ്യമാക്കില്ല. ദിനംപ്രതി വഷളായി കൊണ്ടിരിക്കുകയാണ് കശ്മിരിലെ അന്തരീക്ഷം. അതിർത്തി കടന്നുള്ള ഭീകരവാദവും ആഭ്യന്തര സംഘർഷവും മൂലം നമ്മുടെ അതിർത്തികൾ അരക്ഷിതാവസ്ഥയിലാണെന്നാണ് വ്യക്തമാകുന്നത്. ഇതിന് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. കശ്മീരിലെ പ്രത്യേക വിഷയങ്ങളെ തിരിച്ചറിയുകയും അതിനെ ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കാണുകയും വേണമെന്നും മുൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ഇപ്പോൾ രാജ്യത്തുണ്ടാകുന്ന സാമ്പത്തിക മുന്നേറ്റത്തിനു വിത്തു പാകിയത് രാജീവ് ഗാന്ധി സർക്കാരാണെന്നു മുൻ ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു. മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും രാജ്യം സാമ്പത്തികമായി ഉയർന്നു. നോട്ടു നിരോധനത്തിന്റെ ഭാഗമായെത്തിയ പഴയ നോട്ടുകൾ എണ്ണാൻ ആർബിഐക്ക് സാധിക്കുന്നില്ലെങ്കിൽ തിരുപ്പതിയിലെ കാണിക്ക എണ്ണുന്നവരെ കൂടെ ചേർക്കുക. അവർ ഇതിനേക്കാൾ വേഗത്തിൽ എണ്ണിത്തീർക്കും. 14 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു പുറത്തെത്തിച്ചതായിരുന്നു യുപിഎ സർക്കാരിന്റെ നേട്ടം. എന്നാൽ ബിജെപി സർക്കാർ ജനങ്ങളെ പട്ടിണിയിലേക്കു തള്ളയിടുകയാണ്. ഇതാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ ജനങ്ങൾക്കു നൽകിയത്. രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കോൺഗ്രസിനു മാത്രമെ സാധിക്കുവെന്നും പി.ചിദംബരം പറഞ്ഞു.

അതേസമയം, കോൺഗ്രസ് പ്രവർത്തക സിമിതി തിരഞ്ഞെടുപ്പിന്റെ ചുമതല രാഹുൽ ഗാന്ധിക്കു വിടാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തിൽ ഇന്നു വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസാരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP