Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടുവർഷം കൂടി കഴിഞ്ഞാൽ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും വലിയ ഇതിഹാസമായി ജനസംഘ സ്ഥാപകൻ മാറുമോ? ദീൻ ദയാൽ ഉപാദ്ധ്യായയെ ദൈവ തുല്യനാക്കി മാറ്റാൻ ആർ.എസ്.എസും ബിജെപിയും ശ്രമം തുടങ്ങി

രണ്ടുവർഷം കൂടി കഴിഞ്ഞാൽ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും വലിയ ഇതിഹാസമായി ജനസംഘ സ്ഥാപകൻ മാറുമോ? ദീൻ ദയാൽ ഉപാദ്ധ്യായയെ ദൈവ തുല്യനാക്കി മാറ്റാൻ ആർ.എസ്.എസും ബിജെപിയും ശ്രമം തുടങ്ങി

ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാഗമായ ഒട്ടേറെ വീരപുരുഷന്മാർ നമുക്കുണ്ട്. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും ജവഹർലാൽ നെഹ്‌റുവുമൊക്കെ അങ്ങനെയുള്ളവരാണ്. എന്നാൽ ഇവരെയൊക്കെ പിന്തള്ളി ജനസംഘം സ്ഥാപനകൻ ദീൻ ദയാൽ ഉപാദ്ധ്യായയെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ വീരപുരുഷനാക്കാനുള്ള വ്യഗ്രതയിലാണ് സംഘപരിവാർ.

രണ്ടുവർഷം കൂടി കഴിഞ്ഞാൽ ദീൻദയാൽ ഉപാദ്ധ്യായയുടെ 50-ാം ചരമ വാർഷികമാണ്. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരിലുമെത്തിക്കാനുള്ള ശ്രമത്തിന് ആർഎസ്എസ്. തുടക്കമിട്ടുകഴിഞ്ഞു. ന്യൂഡൽഹിയിലെ ദീൻദയാൽ റിസർ്ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ദിവസമായി നടന്നുവന്ന ദീൻദയാൽ കഥ അത്തരത്തിലുള്ള ശ്രമത്തിന്റെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ദീൻദയാലിന്റെ സ്മൃതി മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും പൂഷ്പാർച്ചന നടത്തിയതിന് പുറമെ, വ്യാഴാഴ്ച അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകവും പുറത്തിറക്കി. ചൊവ്വാഴ്ച തുടങ്ങിയ കഥയിൽ ദീൻദയാൽ ഉപാദ്ധ്യായുടെ ജീവിതവും പ്രവർത്തനവും വിശദമാക്കുന്ന വിവിധ പരിപാടികളുണ്ടായിരുന്നു. ഭാരതമാതാവിനൊപ്പം പ്രതീർത്തിക്കപ്പെടേണ്ട വീരപുരുഷനായി ദീൻദയാൽ ഉപാദ്ധ്യയെ ചിത്രീകരിക്കുന്നതായിരുന്നു മൂന്നുദിവസത്തെ പരിപാടികൾ. പുതിയ അവതാരമായി ദീൻദയാലിനെ മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കം കുറിച്ചിരിക്കുന്നത്.

ആർഎസ്എസിന്റെ രാഷ്ട്രീയ ഇടപെടൽ തുടങ്ങുന്നത് ജനസംഘത്തിലൂടെയായിരുന്നു. ഇതിന്റെ രൂപീകരണത്തിന് പിന്നിൽ ദീൻ ദയാൽ ഉപാദ്ധ്യായ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP