Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്യമിടുന്നത് മുസ്ലീങ്ങളുടെ കൂടെ ഉന്നമനം; പരിതാവസ്ഥയ്ക്ക് കാരണം പ്രീണന രാഷ്ട്രീയമെന്ന് ഇന്ദ്രേഷ് കുമാർ; ന്യൂനപക്ഷ രാഷ്ട്രീയം അനുകൂലമാക്കാൻ പുതു വഴികളുമായി സംഘ പരിവാർ

ലക്ഷ്യമിടുന്നത് മുസ്ലീങ്ങളുടെ കൂടെ ഉന്നമനം; പരിതാവസ്ഥയ്ക്ക് കാരണം പ്രീണന രാഷ്ട്രീയമെന്ന് ഇന്ദ്രേഷ് കുമാർ; ന്യൂനപക്ഷ രാഷ്ട്രീയം അനുകൂലമാക്കാൻ പുതു വഴികളുമായി സംഘ പരിവാർ

ശ്രീനഗർ: രാജ്യത്ത് ഹൈന്ദവ അജണ്ട വിജയിപ്പിക്കലാണ് ആർഎസ്എസിന്റെ ലക്ഷ്യം. അതെയെന്നാണ് എല്ലാവരും പറയുന്നത്. മുസ്ലീങ്ങളെ പരിവാരുകാർ ശത്രുക്കളെ പോലെ കാണുന്നുവെന്നും പറയുന്നവരുണ്ട്. മോദിയുടെ കേന്ദ്ര സർക്കാരിനെതിരെ അസഹിഷ്ണുതാ വിവാദങ്ങൾ ഉണ്ടാകുന്നതിന് കാരണവും ഇതു തന്നെയാണ്. എന്നാൽ എന്താണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ഇത് വിശദീകരിക്കുകയാണ് മുതിർന്ന ആർഎസ്എസ് നേതാവ് ഇേ്രന്ദഷ് കുമാർ.

അദ്ദേഹത്തിന്റെ വാക്കുകളിൽ ആർഎസ്എസും ബിജെപിയും സംഘപരിവാറും രാജ്യത്തെ മുസഌം സമുദായത്തിന്റെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ആർഎസ്എസിന്റെ ഭാഗമായ മുസഌം രാഷ്ട്രീയ മഞ്ച് ലക്ഷ്യമിടുന്നത് ഉദ്യോഗം, മതിയായ വിദ്യാഭ്യാസം, പാർപ്പിടം എന്നിവ ഉൾപ്പെടെ മുസഌം സമുദായത്തെ പരിപോഷിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീങ്ങളെ പരിവാറുമായി അഠുപ്പിക്കാനാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് ലക്ഷ്യമിചടുന്നത്. ആർഎസ്എസിന് നൽകുന്ന വർഗ്ഗീയ മുഖം മാറ്റുകയാണ് ലക്ഷ്യം.

ഇന്ദ്രേഷ് കുമാറിന്റെ കൂടുതൽ വിശദീകരണം ഇങ്ങനെ- മുസഌം സമുദായത്തിലെ കുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പുറമേ ഈ രാജ്യത്ത് അവരുടെ ഭാവി സുരക്ഷിതമാക്കുന്ന അനേകം ക്ഷേമ പ്രവർത്തനങ്ങൾ സംഘടന ലക്ഷ്യമിട്ടിട്ടുണ്ട്. മുസഌങ്ങൾക്ക് ഭൂരിപക്ഷമുള്ള കശ്മീർ പോലെയുള്ളിടത്ത് സമുദായങ്ങൾക്ക് ഒപ്പം ജീവിക്കാൻ അനുയോജ്യ രാജ്യമായിട്ടാണ് മുസഌങ്ങൾ ഇന്ത്യയെ കരുതുന്നത്. മുസഌങ്ങളുടെ പരിതാവസ്ഥയിൽ പ്രീണന രാഷ്ട്രീയമാണ് രാജ്യത്തെ മറ്റ് പാർട്ടികൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്ന ആശയത്തിൽ പൂണെ അടിസ്ഥാനമാക്കി ഒരു ഭക്ഷ്യബാങ്ക് തുടങ്ങാനും പദ്ധതിയുണ്ട്. മുസഌം കുട്ടികളെ രാജ്യസ്‌നേഹികളാക്കി മാറ്റാൻ മദ്രസകളിൽ രാജ്യസ്‌നേഹികളായ മുസഌങ്ങളുടെ കഥ പഠിപ്പിക്കണമെന്ന് നേരത്തേ ഇന്ദ്രേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സ്‌നേഹിക്കാനാണ് മദ്രസകളിൽ ആദ്യം പരിശീലിപ്പിക്കേണ്ടതെന്നും പറഞ്ഞിരുന്നു. ഇതിനുള്ള നടപടികൾ ആർഎസ്എസ് എടുക്കുമെന്നാണ് ഇന്ദ്രേഷ് കുമാർ നൽകുന്നത്.

മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മുസ്ലിം പ്രീണനത്തിനായി സംഘടന ആർഎസ്എസ് തുടങ്ങിയത്. കാശ്മീരിൽ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ രണ്ടാം കക്ഷിയായ സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP