Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുർബല സംസ്ഥാനങ്ങളിൽ മറ്റ് പാർട്ടികളിൽനിന്നും പ്രമുഖരെ അടർത്തിയെടുക്കും; ഒഡീഷയിലെ ദേശീയ നിർവാഹക സമിതിയിൽ വിശത പ്ലാൻ തയ്യാറാകും; കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് കേരള കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ

ദുർബല സംസ്ഥാനങ്ങളിൽ മറ്റ് പാർട്ടികളിൽനിന്നും പ്രമുഖരെ അടർത്തിയെടുക്കും; ഒഡീഷയിലെ ദേശീയ നിർവാഹക സമിതിയിൽ വിശത പ്ലാൻ തയ്യാറാകും; കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് കേരള കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ

ന്യൂഡൽഹി:ബിജെപി ദുർബലമായ സംസ്ഥാനങ്ങളിൽ ശക്തിയാർജിക്കാനുള്ള പദ്ധതി രൂപരേഖ ആവിഷ്‌കരിക്കാൻ പാർട്ടി ദേശീയ നിർവാഹക സമിതി യോഗം ഏപ്രിൽ 14, 15 തീയതികളിൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ 'ചാക്കിടൽ' തന്ത്രം മറ്റിടങ്ങളിലും പരീക്ഷിക്കാനാണു നീക്കം.

രാഷ്ട്രീയ എതിരാളികളെ നിഷ്‌കരുണം പിളർത്തുന്ന ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നയം അണികൾ അംഗീകരിക്കുന്നുവെന്നു തെളിയിക്കുന്നതായി യുപി, ഉത്തരാഖണ്ഡ് ഫലങ്ങളെന്നാണ് പാർട്ടി വിലയിരുത്തൽ. മറ്റുപാർട്ടികളിൽ നിന്നു കൂറുമാറി ബിജെപിയിൽ ചേർന്ന 40 സ്ഥാനാർത്ഥികളെ യുപിയിലും ഡസനോളം സ്ഥാനാർത്ഥികളെ ഉത്തരാഖണ്ഡിലും വിജയിപ്പിക്കാൻ ബിജെപിക്കു സാധിച്ചു.

മറ്റു പാർട്ടികളിൽ നിന്നെത്തുന്നവരെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വങ്ങളെ മെരുക്കിയെടുക്കുകയെന്നതാകും ഭുവനേശ്വർ സമ്മേളനത്തിലെ സംഘടനാ ദൗത്യം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഡീഷ, കേരളം, തമിഴ്‌നാട്, ബംഗാൾ തുടങ്ങി ബിജെപി ദുർബലമായ സംസ്ഥാനങ്ങളിൽ നിന്നു പാർട്ടി എംപിമാരെ സൃഷ്ടിക്കുകയെന്ന അമിത് ഷായുടെ പദ്ധതി സംസ്ഥാന നേതൃത്വങ്ങൾ ഗൗരവത്തിലെടുക്കേണ്ടി വരും.

ഈ സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളിൽ നിന്ന് അടർത്തിയെടുക്കാവുന്ന ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയും കേന്ദ്ര നേതൃത്വം തയാറാക്കുന്നുണ്ട്. ഒഡീഷയിലെ ബിജു ജനതാദൾ, കേരളത്തിൽ കോൺഗ്രസ് കേരള കോൺഗ്രസ്, തമിഴ്‌നാട്ടിൽ എഐഎഡിഎംകെ, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളിലെ നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ ഭിന്നത സൃഷ്ടിച്ചു മുതലെടുക്കാനുള്ള നീക്കങ്ങളും ഊർജിതമാണ്. സംസ്ഥാന നേതൃത്വങ്ങളുടെ എതിർപ്പ് അവഗണിച്ചും മറ്റുപാർട്ടി നേതാക്കളെ സ്വീകരിച്ചാനയിക്കാനാണു പദ്ധതി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻജയം നേടിയ യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കു പകരം തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഒഡീഷയെ ദേശീയ സമ്മേളന വേദിയാക്കുന്നതും വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ്. ഗുജറാത്ത്, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകളും സമ്മേളനം വിലയിരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP