Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചുമാസംകൊണണ്ട് സ്വത്തുക്കൾ 25 ഇരട്ടിയായി ഉയർന്ന എന്തെങ്കിലും ബിസിനസ് അറിയാമോ? ആന്ധ്ര മുഖ്യമന്ത്രിയുടെ മകന്റെ സ്വത്തുക്കൾ കുതിച്ചുയർന്നത് ആർക്കും സ്വപ്‌നം കാണാൻ കഴിയാത്ത വേഗത്തിൽ

അഞ്ചുമാസംകൊണണ്ട് സ്വത്തുക്കൾ 25 ഇരട്ടിയായി ഉയർന്ന എന്തെങ്കിലും ബിസിനസ് അറിയാമോ? ആന്ധ്ര മുഖ്യമന്ത്രിയുടെ മകന്റെ സ്വത്തുക്കൾ കുതിച്ചുയർന്നത് ആർക്കും സ്വപ്‌നം കാണാൻ കഴിയാത്ത വേഗത്തിൽ

റ്റവും ലാഭകരമായ ബിസിനസ് രാഷ്ട്രീയമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അല്ലെങ്കിൽ അഞ്ചുമാസം കൊണ്ട് ചന്ദ്രബാബു നായിഡുവിന്റെ മകൻ നാര ലോകേഷിന്റെ സ്വത്ത് 23 ഇരട്ടിയായി എങ്ങനെ വർധിക്കും? തെലുഗുദേശം പാർട്ടിയുടെ ജനറൽ സെക്രട്ടറികൂടിയായ നാര ലോകേഷിന്റെ സ്വത്തുക്കൾ 330 കോടി രൂപയാണെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പറയുന്നു.

എം.എൽ.സി തിരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമാണ് ലോകേഷ് ഈ സ്വത്തുവിവരം വെളിപ്പെടത്തിയിരിക്കുന്നത്. ആകെ സ്വത്തുക്കൾ 330 കോടി രൂപയാണ്. ഇതിൽ 273.84 കോടി രൂപയും ഹെറിറ്റേജ് ഫുഡ്‌സിലെ ഓഹരിവിലയാണ്. 38.52 കോടി രൂപയുടെ സ്വത്തുക്കൾ പരമ്പരാഗതമായി ലഭിച്ചതും 18 കോടിയുടെ മറ്റു സ്വത്തുക്കളുമുണ്ട്. ആറേകാൽ കോടി രൂപയുടെ വായ്പയും ലോകേഷിനുണ്ട്.

ലോകേഷിന്റെ സ്വത്തുവിവരം കണ്ട് മൂക്കത്ത് വിരൽവച്ചുനിൽക്കുകയാണ് ആന്ധ്ര ജനത. അഞ്ചുമാസം മുമ്പ്, ചന്ദ്രബാബു നായിഡുവിന്റെ നിർദ്ദേശമനുസരിച്ച് കുടുംബസ്വത്തുക്കൾ വെളിപ്പെടുത്തിയതുമായി പുലബന്ധം പോലും ഈ കണക്കുകൾക്കില്ല. ഇക്കഴിഞ്ഞ ഒക്ടോബർ 19-ന് വെളിപ്പെടുത്തിയ സ്വത്തുവിവരം അനുസരിച്ച് 14.50 കോടി രൂപയായിരുന്നു ലോകേഷിന്റെ സ്വത്തുക്കൾ. ഹെറിറ്റേജിലെ ഓഹരികൾ വെറും 2.54 കോടി രൂപയുടേതുമാത്രം.

റീട്ടെയിൽ രംഗത്തെ പ്രമുഖരായ കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന് ഹെറിറ്റേഡ് ഗ്രൂപ്പ് അതിന്റെ റീട്ടെയിൽ വിഭാഗം നവംബർ എട്ടിന് വിറ്റിരുന്നു. എന്നിട്ടും ഇക്കാലയളവിനിടെ കമ്പനിയുടെ ഓഹരികളിൽ ലോകേഷിന്റെ വിഹിതം 2.52 കോടിയിൽനിന്ന് 273.84 കോടിയായി വർധിച്ചു. കമ്പനിയിലെ ഓഹരികൾ സംബന്ധിച്ച സത്യസന്ധമായ വിവരമാണ് താൻ നൽകിയിരിക്കുന്നതെന്നായിരുന്നു ഒക്ടോബറിൽ ലോകേഷ് പ്രഖ്യാപിച്ചത്.

റീട്ടെയിൽ ഗ്രൂപ്പ് ഫ്യൂച്ചർ ഗ്രൂപ്പിന് വിറ്റശേഷം ഓഹരിവിലയിലുണ്ടായ കുതിപ്പാണ് തന്റെ ഓഹരികൾ ഇത്രയേറെ വർധിപ്പിച്ചതെന്നാണ് ലോകേഷിന്റെ വാദം. എന്നാൽ, വെറും അഞ്ചുമാസം കൊണ്ട് രണ്ടരക്കോടിയെ 275 കോടിയാക്കി വർധിപ്പിക്കാനുള്ള മാജിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് രാഷ്ട്രീയ എതിരാളികൾ പറയുന്നു. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ നാറ ബ്രാഹ്മണിയുടെയും രണ്ടുവയസ്സുകാരൻ മകൻ ദേവൻഷിന്റെയും സ്വത്തുവിവരവും ലോകേഷ് നൽകിയിട്ടുണ്ട്. നാരയുടെ പേരിൽ 5.38 കോടി രൂപയുടെയും ദേവൻഷിന്റെ പേരിൽ 11.70 കോടി രൂപയുടെയും സ്വത്തുക്കളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP