Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലയനം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഐ(എം) പിബി; കമ്യൂണിസ്റ്റ് ഐക്യം പാപമല്ലെന്ന് ബിനോയ് വിശ്വം; നിലപാട് മാറ്റി ബേബിയും

ലയനം ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് സിപിഐ(എം) പിബി; കമ്യൂണിസ്റ്റ് ഐക്യം പാപമല്ലെന്ന് ബിനോയ് വിശ്വം; നിലപാട് മാറ്റി ബേബിയും

ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ലയനം ഇപ്പോൾ അജൻഡയിലില്ലെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ. ഇക്കാര്യത്തിൽ വിവാദമുണ്ടാക്കരുതെന്ന് നേതാക്കൾക്ക് പിബി നിർദ്ദേശം നൽകി. വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ലയനവും പുനരേകീകരണവും അജൻഡയിലില്ല. എം എ ബേബിയുടെ പ്രസ്താവന അവയ്‌ലബിൾ പിബിയിൽ ചർച്ച ചെയ്തു. ലയനമല്ല, ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോയ്ക്ക്.

അതിനിടെ എം എ ബേബിക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് ഐക്യം എന്നുപറയുന്നത് പാപമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. നിലപാടിൽ നിന്ന് എന്തുകൊണ്ട് പിന്നോക്കം പോയി എന്ന് ബേബി വ്യക്തമാക്കണം. ഒരു പാർട്ടി വിചാരിച്ചാൽ മാത്രം പുനരേകീകരണം നടക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സിപിഐ(എം)-സിപിഐ ലയനം വേണമെന്ന അഭിപ്രായവുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്തെത്തിയത്. കമ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം ജനങ്ങൾ ആഗ്രഹിക്കുന്നതായും എം എ ബേബി പറഞ്ഞിരുന്നു. ബേബിയുടെ അഭിപ്രായത്തെ സിപിഐ നേതാക്കളായ ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ലയനത്തിൽ താത്പര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും വ്യക്തമാക്കി. മുൻ നിലപാടിൽ നിന്ന് ബേബി പിന്മാറുകയും ചെയ്തിരുന്നു. പറഞ്ഞതിനെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നാണ് ബേബി പിന്നീട് പറഞ്ഞത്. സിപിഐ(എം)-സിപിഐ ലയനം ഇപ്പോൾ അജൻഡയിലില്ല. കേന്ദ്രനേതൃത്വങ്ങൾക്ക് ലയനം സംബന്ധിച്ച ആശയക്കുഴപ്പമില്ലെന്നും ബേബി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP