Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി: ആം ആദ്മി സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ജെയ്റ്റ്‌ലിയുടെ പേരില്ല; കെജ്രിവാൾ മാപ്പു പറയണം എന്ന ആവശ്യവുമായി ബിജെപി

ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതി: ആം ആദ്മി സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ജെയ്റ്റ്‌ലിയുടെ പേരില്ല; കെജ്രിവാൾ മാപ്പു പറയണം എന്ന ആവശ്യവുമായി ബിജെപി

ന്യൂഡൽഹി: ധനമന്ത്രി അരുൺ ജെയ്റ്റിലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി സർക്കാരിന് ലഭിച്ച റിപ്പോർട്ടിൽ, ആരോപണ വിധേയനായ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പേരില്ലെന്ന് സൂചന പുറത്തുവന്നതേടെ കെജ്രിവാൾ വെട്ടിലായി. ഡൽഹി വിജിലൻസ് പ്രിൻസിപ്പൽ സെക്രട്ടറി ചേതൻ സിങ് അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ക്രമക്കേടുകളുടെ പേരിൽ ജയ്റ്റ്‌ലി രാജി വയ്ക്കണമെന്ന് ആം ആദ്മിയും പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ ക്രിക്കറ്റ് അസോസിയേഷൻ പിരിച്ചു വിടണമെന്ന് 237 പേജുള്ള റിപ്പോർട്ടിൽ ബി.സി.സി.ഐയോട് സമിതി ശുപാർശ ചെയ്തിട്ടുണ്ട്. അനുമതി വാങ്ങാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും പ്രായം തെളിയിക്കുന്നതിന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങളും സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ ഇതുവരെ ഇടപെടാത്ത ബി.സി.സി.ഐയുടെ നിലപാടിനേയും റിപ്പോർട്ട് രൂക്ഷമായി വിമർശിക്കുന്നു. ബി.സി.സി.ഐയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ഉപദേശം തേടുന്നതിന് വേണ്ടി ഡൽഹി സർക്കാരിനോട് സുപ്രീംകോടതിയെ സമീപിക്കാനും നിർദ്ദേശമുണ്ട്.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടർന്ന് ബി.സി.സി.ഐയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് സുപ്രീംകോടതി ലോധ കമ്മിറ്റിയോട് നിർദ്ദേശിച്ചിരുന്നു. 1993 മുതൽ 2013വരെ ഡി.ഡി.സി.എയെ നയിച്ച ജയ്റ്റലി ക്രമക്കേടിന് കൂട്ടുനിന്നു എന്നാണ് ആരോപണം. എന്നാൽ, മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ചെങ്കിലും ജയ്റ്റലിക്കെതിരെ ഒരു തെളിവും ലഭിച്ചിരുന്നില്ല.

അതേസമയം ആം ആദ്മി സർക്കാർ തന്നെ തയ്യാറാക്കിയ റിപ്പോർട്ടിൽ ജെയ്റ്റ്‌ലിയുടെ പേരില്ലെന്ന കാര്യം വ്യക്തമായതോടെ കെജ്രിവാളിനെതിരെ ബിജെപി രംഗത്തത്തി. ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ പേര് വരാത്തത്തിനാൽ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജിരിവാൾ ജയ്റ്റ്‌ലിയോട് പരസ്യമായി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഡൽഹി വിജിലൻസ് പ്രിൻസിപ്പൽ സെക്രട്ടറി ചേതൻ സിങ് അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ക്രമക്കേടുകളുടെ പേരിൽ ജയ്റ്റ്‌ലി രാജി വയ്ക്കണമെന്ന് ആം ആദ്മിയും പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.

ഡി.ഡി.സി.എ അഴിമതി കേസിൽ മൂന്നംഗ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ജയ്റ്റ്‌ലിയുടെ പേരില്ല ബിജെപി നേതാവ് എം.ജെ അക്‌ബർ ഡൽഹിയിൽ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തിയിരുന്നു. പത്തുവർഷം ഡി.ഡി.സി.എ തലപ്പത്തിരുന്ന ജയ്റ്റ്‌ലിക്ക് യു.പി.എ സർക്കാരിന്റെ ഭരണസമയത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ആരോപണം ഉന്നയിച്ച കേജ്‌രിവാളിനും മറ്റ് എ.എ.പി നേതാക്കൾക്കുമെതിരെ ജയ്റ്റ്‌ലി മാനനഷ്ടകേസ് നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കേജ്‌രിവാൾ സർക്കാർ എടുക്കുന്ന തീരുമാനങ്ങളിൽ ഇടപെടലുകൾ നടത്തിയതാണ് ബിജെപി എ.എ.പി സഖ്യങ്ങളുടെ തുറന്ന പോരാട്ടം തുടങ്ങാൻ കാരണം. അഴിമതിയുമായി ബന്ധപ്പട്ട് കേജ്‌രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് ജയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണവുമായി എ.എ.പി നേതാക്കൾ രംഗത്തിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP