Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ദ്രപ്രസ്ഥത്തിൽ രാഷ്ട്രീയക്കളികൾ തുടരുന്നു; കെജ്രിവാളിന് പിന്തുണയർപ്പിച്ച പിണറായി അടക്കം നാലുമുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി; കെജ്രിവാളിനൊപ്പം ചേർന്ന് നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചുവെന്ന് ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ്; സമരം ശക്തമാക്കി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപിയുടെ മാർച്ച്; ഐഎഎസ് ഓഫീസർമാരോടുള്ള നിലപാടിൽ അയവ് വരുത്തി കെജ്രിവാൾ

ഇന്ദ്രപ്രസ്ഥത്തിൽ രാഷ്ട്രീയക്കളികൾ തുടരുന്നു; കെജ്രിവാളിന് പിന്തുണയർപ്പിച്ച പിണറായി അടക്കം നാലുമുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി; കെജ്രിവാളിനൊപ്പം ചേർന്ന് നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചുവെന്ന് ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ്; സമരം ശക്തമാക്കി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപിയുടെ മാർച്ച്; ഐഎഎസ് ഓഫീസർമാരോടുള്ള നിലപാടിൽ അയവ് വരുത്തി കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:അരവിന്ദ് കെജ്രിവാളിന് പിന്തുണയുമായെത്തിയ പിണറായി വിജയൻ അടക്കമുള്ള നാലു മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.പിണറായിയെ കൂടാതെ ആആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച.ഡി.കുമാരസ്വാമി എന്നിവരാണ് ഇന്നലെ കെജ്രിവാളിന്റെ വീട്ടിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.തുടർന്ന് നാലുപേരും ചേർന്ന് സംയുക്ത വാർത്താസമ്മേളനവും നടത്തിയിരുന്നു.

കെജ്രിവാളിനെ കാണാൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വീട്ടിലെത്തി പിന്തുണ അറിയിച്ചത്.ലഫ്‌ററനന്റ് ജനറലിന്റെ ഓഫീസിൽ അനിശ്ചിതകാല ധർണ നടത്തുന്ന കെജ്രിവാളിന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന നാലു മുഖ്യമന്ത്രിമാരും സംയുക്തമായി ആവശ്യപ്പെട്ടത് നിയമവിരുദ്ധ നടപടിയെടുക്കാൻ ലഫ്റ്റനന്റ് ഗവർണറെ പ്രേരിപ്പിക്കുന്നത് പോലെയാണെന്നാണ് പരാതിയിൽ പറയുന്നത്. സെക്ഷൻ 124 പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പ്രസിഡന്റിനെയോ, ഗവർണറെയോ, ലഫ്റ്റനൻര് ഗവർണറെയോ, നിയമവിരുദ്ധകാര്യങ്ങൽ ചെയ്യുന്നതിന് നേരിട്ടോ അല്ലാതെയോ പ്രേരിപ്പിക്കാനോ, നിയമപരമായ കാര്യങ്ങൽ ചെയ്യുന്നതിൽ നിന്ന് തടയാനോ ഒരുവൃക്തിക്കും അവകാശമില്ല.ഈ സാഹചര്യത്തിലാണ് കെജ്രിവാളിനൊപ്പം ഗൂഢാലോചന നടത്തി നാലു മുഖ്യമന്ത്രിമാരും നിയമവിരുദ്ധകാര്യം ചെയ്യാൻ ലഫ്റ്റനനന്റ് ഗവർണറെ പ്രേരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.പട്ടേൽ നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകിയ പരാതിയിൽ എഫ്‌ഐആർ എടുത്തോയെന്ന് വ്യക്തമല്ല.

അതിനിടെ, ലഫ്. ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം ഏഴ് ദിവസം പിന്നിടുന്നതിന്റെ പശ്ചാത്തലത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

മണ്ഡി ഹൗസിൽനിന്നു വൈകുന്നേരം അഞ്ചോടെ ആരംഭിച്ച മാർച്ചാണ് സൻസദ് മാർഗിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞത്. ആം ആദ്മി പാർട്ടി പ്രവർത്തകർക്കൊപ്പം സിപിഎം പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. അതേസമയം, മാർച്ചിന് അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

നീതി ആയോഗ് യോഗവും മുഖ്യമന്ത്രിയുടെ ധർണ വിഷയത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടിയുടെ മാർച്ച് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഡൽഹിയുടെ അതിപ്രധാന മേഖലകളെല്ലാം കനത്ത സുരക്ഷാ സന്നാഹത്തിലാക്കിയിരുന്നു. മാർച്ചിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ് മാർഗിലേത് അടക്കം അഞ്ച് മെട്രോ സ്റ്റേഷനുകൾ പൂർണമായി അടച്ചു.പ്രധാന റോഡുകളിലെ ഗതാഗതവും പൂർണമായി വഴിതിരിച്ചുവിട്ടു. സിആർപിഎഫ്, സിഐഎസ്എഫ്, ഡൽഹി പൊലീസ് തുടങ്ങി ആയിരക്കണക്കിനു പൊലീസ് ഉദ്യോഗസ്ഥരെയും പലയിടത്തായി വിന്യസിച്ചിരുന്നു.

അതേസമയം, ഐഎഎസ് ഓഫീസർമാരോടുള്ള തന്റെ നിലപാടിൽ കെജ്രിവാൾ അയവുവരുത്തി.ഐഎഎസ് ഓഫീസർമാർ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നും ജോലിക്ക് മടങ്ങിയെത്തിയാൽ അവരുടെ സുരക്ഷ ഉറപ്പ് വരുത്താമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ധർണ അവസാനി്പ്പിക്കുന്ന കാര്യത്തിൽ കെജ്രിവാളോ, നിസ്സഹകരണം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരോ നിലപാട് വ്യക്തമാക്കാത്തതുകൊണ്ട് പ്രതിസന്ധി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP