Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡൽഹി എംഎൽഎമാർ; എല്ലാ മണ്ഡലങ്ങളിലെയും ഓരോ സ്‌കുളുകൾ ഏറ്റെടുക്കും; രണ്ടു വർഷം കൊണ്ട് ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖം മാറുമോ?

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ഡൽഹി എംഎൽഎമാർ; എല്ലാ മണ്ഡലങ്ങളിലെയും ഓരോ സ്‌കുളുകൾ ഏറ്റെടുക്കും; രണ്ടു വർഷം കൊണ്ട് ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖം മാറുമോ?

സ്വാതന്ത്ര്യദിന സന്ദേശത്തിൽ മോദി നൽകിയ ആഹ്വാനം ഏറ്റെടുക്കാനൊരുങ്ങി ഡൽഹിയിലെ ബിജെപി എംഎൽഎമാരും കൗൺസിലർമാരും. ഓരാ പാർലമെന്റംഗവും വർഷാവർഷം ഓരോ ഗ്രാമങ്ങളെ വീതം ദത്തെടുക്കുന്ന, എംപി മാതൃകാ വില്ലേജ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് ഡൽഹിയിലെ ബിജെപി എംഎൽഎമാർ. ഒരു സ്‌കൂളും ഒരു ചേരി പ്രദേശവും ഏറ്റെടുത്ത് ടോയ്‌ലെറ്റും കുടിവെള്ളവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ഇവരുടെ നീക്കം.

ഡൽഹിയിലെ ബിജെപി എംഎൽഎമാരും കൗൺസിലർമാരും ഈ വർഷം തന്നെ അവരുടെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഡൽഹി ബിജെപി ഘടകം അധ്യക്ഷൻ സതീഷ് ഉപാധ്യായ് പറയുന്നു. ഡൽഹിയിൽ നിലവിൽ ബിജെപിക്ക് 29 എംഎൽഎമാരും 165 കൗൺസിലർമാരുമാണുള്ളത്. എല്ലാ വർഷവും എംഎൽഎ ഫണ്ടിലേക്ക് 4 കോടിയും കൗൺസിലർമാർക്ക് ഒരു കോടിയുമാണ് അവരുടെ മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ളത്.

മോദിയുടെ ആഹ്വാനം വന്ന ശേഷം നിരവധി എംഎൽഎമാരാണ് പദ്ധതി നടപ്പാക്കാൻ സന്നദ്ധത അറിയിച്ചതെന്ന് ഡൽഹിയിലെ മുൻ ബിജെപി പ്രസിഡന്റ് വിജേന്ദർ ഗുപ്ത പറയുന്നു. രാജ്യതലസ്ഥാനത്ത് നിന്ന് തന്നെ ഇത് തുടങ്ങുന്നത് നല്ലതാണെന്നും ഇവിടെ മതിയായ ടോയ്‌ലെറ്റ് സൗകര്യങ്ങൾ ഇല്ലാത്ത സ്‌കൂളുകളും ചേരികളും ധാരാളം ഉണ്ടെന്നും പെൺകുട്ടികളുടെ സ്‌കൂളുകളിൽ ടോയ്‌ലെറ്റ് പണിയുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. വളരെ വേഗം തന്നെ ഡൽഹി ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രത്തിന്റെ 67ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് 2016ഓടെ തങ്ങളുടെ മണ്ഡലങ്ങളിൽ ഓരോ മാതൃകാ ഗ്രാമങ്ങൾ വികസിപ്പിക്കാൻ മോദി ആഹ്വാനം ചെയ്തത്. ഒരു മണ്ഡലത്തിൽ ഒരു ഗ്രാമം വീതം മാതൃകാപരമായ രീതിയിൽ വികസിപ്പിക്കണം. 2019ഓടെ രണ്ടുഗ്രാമങ്ങൾ കൂടി അങ്ങനെ വികസിപ്പിക്കാം. നമുക്കു രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കിൽ ആദ്യം ഗ്രാമങ്ങളിൽ നിന്നു തുടങ്ങണം. അഞ്ചുവർഷം കൊണ്ട് മൂന്നു ഗ്രാമങ്ങൾ വികസിപ്പിക്കാൻ ഓരോ എംപിയും തീരുമാനിച്ചാൽ രാജ്യത്തെ ധാരാളം ഗ്രാമങ്ങൾ പുരോഗതി ദർശിക്കും, മോദി സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP