Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിത വെറുത്തിരുന്ന ദിനകരനെ തന്നെ ജയലളിതയുടെ പിൻഗാമിയാക്കാനുള്ള ശ്രമം ജീവന്മരണ പോരാട്ടത്തിന്റെ ഭാഗം; ജയിച്ചാൽ മുഖ്യമന്ത്രി പഴനിസ്വാമിയെ പുറത്താക്കി അധികാരം പിടിക്കും; തോറ്റാൽ ശശികലയുടെ പാർട്ടിയുടെ അന്ത്യവും; ഈ തെരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാകുന്നത് ഇങ്ങനെ

ജയലളിത വെറുത്തിരുന്ന ദിനകരനെ തന്നെ ജയലളിതയുടെ പിൻഗാമിയാക്കാനുള്ള ശ്രമം ജീവന്മരണ പോരാട്ടത്തിന്റെ ഭാഗം; ജയിച്ചാൽ മുഖ്യമന്ത്രി പഴനിസ്വാമിയെ പുറത്താക്കി അധികാരം പിടിക്കും; തോറ്റാൽ ശശികലയുടെ പാർട്ടിയുടെ അന്ത്യവും; ഈ തെരഞ്ഞെടുപ്പ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ അതിനിർണ്ണായകമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മന്നാർഗുഡി മാഫിയയുടെ പിടിയിലാണ്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല സംശയങ്ങളും മന്നാർഗുഡി മാഫിയയ്‌ക്കെതിരെ ഉയർന്നു. ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകാൻ കുപ്പായം തച്ചപ്പോൾ കോടതിയുടെ ഇടപെടലെത്തി. അവർ അഴിക്കുള്ളിലായി. ഇപ്പോൾ മരുമകൻ ദിനകരനിലൂടെ തമിഴ്‌നാട് പിടിക്കാനാണ് ശശികലയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ദിനകരനെ ജയലളിതയുടെ മണ്ഡലത്തിൽ എഐഎഡിഎംകെയുടെ സ്ഥാനാർത്ഥിയാകുന്നത്.

കഴിഞ്ഞ 14 വർഷങ്ങളായി തമിഴകത്ത് ഒരു ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന് ജയിക്കാനായിട്ടില്ല. പണത്തിന് പണവും ആളിന് ആളും ഇറക്കി ഭരണകക്ഷി കൽക്കുമ്പോൾ ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനാണ് പ്രതിപക്ഷം പലപ്പോഴും തയ്യാറായിട്ടുള്ളത്. ഇതെല്ലാം മനസ്സിലാക്കിയാണ് ദിനകരൻ മത്സരത്തിനെത്തുന്നത്. അപ്പോഴും വെല്ലുവിളികൾ ഏറെയാണ്. തമിഴ് ജനതയ്ക്ക് മുഴുവൻ ദിനകരനും ജയലളിതയും തമ്മിലെ പ്രശ്‌നങ്ങൾ അറിയാം. മന്നാർ ഗുഡി മാഫിയയെ കുറിച്ച് ചില തിരിച്ചറിവുണ്ടായപ്പോൾ ജയലളിത ആദ്യം അകറ്റിയ വ്യക്തിയാണ് ദിനകരൻ. എന്നുട്ടും ആർ കെ നഗറിൽ ദിനകരനെ ശശികല സ്ഥാനാർത്ഥിയാക്കി. ജയിച്ചാൽ ഇനിയുള്ള നാല് കൊല്ലം മന്നാർഗുഡി മാഫിയയ്ക്ക് ഭരണം. അല്ലെങ്കിൽ ശശികലയുടെ രാഷ്ട്രീയവും തീരും. അങ്ങനെ രണ്ടും കൽപിച്ചുള്ള കളിക്കാണ് എഐഎഡിഎംകെ വട്ടം കൂട്ടുന്നത്.

ആർ കെ നഗറിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകരനെ കളത്തിലിറക്കുമ്പോൾ ശശികല ക്യാമ്പിന് ഒരു ലക്ഷ്്യം മാത്രമേയുള്ളൂ വിജയം. ആർ കെ നഗറിൽ നിന്ന് ദിനകരൻ ജയിച്ചാൽ എടപ്പാടി പഴനിസാമി പിന്നീട് അധികകാലം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാവില്ല. ജയിച്ചാൽ ദിനകരൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്. ഈ കളിയിൽ തോറ്റാൽ ദിനകരന്റെ മാത്രമല്ല എഐഎഡിഎംകെയുടെ ഭാവിയും പ്രതിസന്ധിയിലാവും. 1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത തോറ്റിരുന്നു. പക്ഷേ, ആ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മൊത്തത്തിൽ തിരിച്ചടി നേരിട്ടു. ജയലളിതയ്ക്ക് പകരം വെയ്ക്കാൻ ഒരു നേതാവ് പാർട്ടിയിൽ അന്നുണ്ടായിരുന്നില്ല താനും. ഇതു പക്ഷേ, ഉപതിരഞ്ഞെടുപ്പാണ്.

സർക്കാരിന്റെ സർവ്വ വിഭവശേഷിയും സംഭരിച്ചായിരിക്കും ദിനകരൻ പൊരുതുക. എന്നിട്ടും തോറ്റാൽ ഡെപ്യൂട്ടി ജനറൽ സ്ഥാനത്തു നിന്നും ദിനകരന് പുറത്തുപോവേണ്ടി വന്നേക്കും. എടപ്പാടി പഴനിസാമി അവസരത്തിനൊത്തുയരുന്നില്ലെങ്കിൽ എഐഎഡിഎംകെ ശിഥിലമാവുകയും ചെയ്യും. മുൻ രാഷ്ട്രപതി രാധാകൃഷ്ണന്റെ പേരിലുള്ള മണ്ഡലമാണ് ആർ കെ നഗർ. 1977 ലാണ് ഈ മണ്ഡലം നിലവിൽ വന്നത്. അന്ന് തൊട്ടിന്നോളം നടന്നിട്ടുള്ള 11 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏഴിലും ആർ കെ നഗർ എഐഎഡിഎംകെയ്ക്കൊപ്പമായിരുന്നു.

2015 ലെ ഉപതിരഞ്ഞെടുപ്പിൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയലളിത ഇവിടെ നിന്നും ജയിച്ചത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, ജയലളിതയുടെ ഭൂരിപക്ഷം 39,545 ആയി കുറഞ്ഞു.1977 മുതൽ 84 വരെ എംജിആറും പിന്നിട് ജയലളിതയും പാർട്ടിയുടെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ആർ കെ നഗറിൽ ഏഴ് വിജയവും എഐഎഡിഎംകെ കൊയ്തത്. ഇതിപ്പോൾ എംജിആറിനോ ജയലളിതയ്ക്കോ അടുത്തു നിൽക്കാവുന്ന ഒരു നേതാവ് എഐഎഡിഎംകെയിലില്ല. ഇരട്ട ഇല എന്ന ചിഹ്നം എപ്പോഴും മുതൽക്കൂട്ടാണെങ്കിലും ഇക്കുറി ആർ കെ നഗറിൽ നിന്നും ജയിച്ചുകയറാൻ അതു മാത്രം പോരെന്നതാണ് വസ്തുത.

1999 ൽ തേനിയിൽ നിന്നും ദിനകരൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ൽ പെരിയകുളത്ത് ദിനകരൻ കോൺഗ്രസ് നേതാവ് ആരൂൺ റഷീദിനോട് പരാജയപ്പെടുകയും ചെയ്തു. ഒപിഎസ് പക്ഷവും ജയലളിതയുടെ മരുമകൾ ദീപ പക്ഷവും ഒന്നിച്ച്്് ആർ കെ നഗർ പിടിക്കാൻ ശ്രമിക്കുമോയെന്നത് ഉടനെയറിയാം. ബിജെപിയുടെ പിന്തുണയോടെ ഗംഗൈ അമരനും മത്സരിക്കുന്നു. ആർ കെ നഗറിൽ ഡിഎംകെ സെക്രട്ടറിയും മാരൻ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ദിനകരൻ പത്രത്തിൽ റിപ്പോർട്ടറുമായ മരുതു ഗണേശിനെയാണ് സ്ഥാനാർത്ഥിയായി സ്റ്റാലിൻ കളത്തിലിറക്കുന്നത്.

അട്ടിമറി തന്നെയാണ് ഡിഎംകെയും പ്രതീക്ഷിക്കുന്നത്. ഇതിൽ ആരു ജയിച്ചാൽ അവർക്ക് തമിഴ് രാഷ്ട്രീയത്തിൽ മുൻതൂക്കം ഉറപ്പാണ്. അവതാര പിറവിയുൾപ്പെടെയുള്ള ചർച്ചകളും ഈ ഉപതെരഞ്ഞെടുപ്പ് മുന്നോട്ട് വയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP