Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാദയെ കൂട്ടുപിടിച്ച് ദീദിയെ തള്ളിയിടാനുള്ള അമിത് ഷായുടെ തന്ത്രം വിജയിച്ചേക്കില്ല! ബിജെപിയിൽ ചേരാൻ നേതാക്കൾ ക്ഷണിച്ചെങ്കിലും സൗരവ് ഗാംഗുലി വഴങ്ങിയില്ല; രാഷ്ട്രീയത്തിലേക്കില്ലെന്നും മുൻ ഇന്ത്യൻ നായകൻ

ദാദയെ കൂട്ടുപിടിച്ച് ദീദിയെ തള്ളിയിടാനുള്ള അമിത് ഷായുടെ തന്ത്രം വിജയിച്ചേക്കില്ല! ബിജെപിയിൽ ചേരാൻ നേതാക്കൾ ക്ഷണിച്ചെങ്കിലും സൗരവ് ഗാംഗുലി വഴങ്ങിയില്ല; രാഷ്ട്രീയത്തിലേക്കില്ലെന്നും മുൻ ഇന്ത്യൻ നായകൻ

 ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടോളും ഇടതുപക്ഷത്തിന്റെ ചുവപ്പുകോട്ടയായിരുന്നു പശ്ചിമ ബംഗാൾ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസാണ് ഈ ചുവപ്പു ഭരണത്തിന് അറുതി വരുത്തിയത്. അന്ന് മുതൽ പശ്ചിമ ബംഗാളുകാർക്ക് ദീദിയാണ് മമത ബാനർജി. എന്നാൽ ഇപ്പോൾ ദീദിയെ വീഴ്‌ത്താൻ ദാദയെ രംഗത്തിറക്കാനാണ് ബിജെപിയുടെ തന്ത്രം. മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയെ ബിജെപിയിൽ ചേർക്കാൻ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ കരുക്കൾ നീക്കിത്തുടങ്ങിയെങ്കിലും അത് വിജയിച്ചിട്ടില്ല. ഗാംഗുലി ഉടൻ തന്നെ പാർട്ടിയിൽ അംഗമാകാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാഷ്ട്രീയത്തിലിറങ്ങാൻ താൽപ്പര്യമില്ലെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകനെത്തി.

ബിജെപി നേതാക്കൾ പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും തൽക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി പറഞ്ഞു. ഗാംഗുലിയുടെ ബിജെപി പ്രവേശന അഭ്യൂഹങ്ങൾ സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ബിജെപി നേതാക്കൾ ക്ഷണിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഗാംഗുലി വ്യക്തമാക്കിയത്.

നേരത്തെ പശ്ചിമ ബംഗാളിലെ ബിജെപിയുടെ രാഷ്ട്രീയ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയത്തിന് വെല്ലുവിളി ഉയർത്തുന്നതിനും സൗരവ് ഗാംഗുലിയെ ബിജെപി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഗാംഗുലിയുടെ ജന്മദേശമായ പശ്ചിമ ബംഗാളിൽ ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ശാരദ ചിട്ടി ഫണ്ട് അഴിമതി ഉൾപ്പടെയുള്ളവ കുത്തിപ്പൊക്കി മുഖ്യമന്ത്രി മമ്ത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും വെട്ടിലാക്കി സംസ്ഥാനത്തെ പ്രബലശക്തിയായി ഉയരാനാണ് ബിജെപിയുടെ ശ്രമമെന്ന വിധത്തിലായിരുന്നു ഇതേക്കുറിച്ച് പുറത്തുവന്ന മാദ്ധ്യമ വാർത്തകൾ.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് കാലത്തും ഗാംഗുലി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒടുവിൽ ഗാംഗുലി തന്നെ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഗാംഗുലിയെ ബിജെപി രാജ്യസഭാംഗമാക്കുമെന്ന വാഗ്ദാനമായിരുന്നു അന്ന് നൽകിത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് ഗാംഗുലി വ്യക്തമാക്കുകയും ചെയത്ു.

ബംഗാളിലെ യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള ഗാംഗുലി ഇടതുപക്ഷ ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രിയായ ബുദ്ധദേവ് ഭട്ടാചാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അന്ന് സിപിഎമ്മിന്റെ അടുത്ത സുഹൃത്തായിരുന്നു ഇന്ത്യൻ താരം. സിപിഎമ്മിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഗാംഗുലി ഇറങ്ങിയിരുന്നു.

അടുത്തിടെ ബിജെപി ലക്ഷ്യമിടുന്നത് ബംഗാളാണെന്ന് അമിത് ഷാ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിജെപിയെ നേരിടാൻ സിപിഎമ്മുമായി കൈകോർക്കാൻ തയ്യാറാണെന്ന് പോലും മമത പറയുന്ന ഘട്ടമുണ്ടായി. മമ്ത സർക്കാരിലെ നാല് മന്ത്രിമാർ അടക്കം തൃണമൂൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബംഗാൾ പിടിച്ചടക്കാനും തങ്ങൾ വരുന്നുണ്ടെന്ന സൂചന അമിത് ഷാ നൽകുന്നത്.

രജ്പാൽ സിങ്, റാബി രഞ്ജൻ ചാറ്റർജി, കൃഷ്‌ണേന്ദു ചൗധരി, സധൻ പാണ്ഡെ തുടങ്ങിയ തൃണമൂൽ നേതാക്കൾ ബിജെപി നേതൃത്വവുമായി ചർച്ചയിലാണ്. കേന്ദ്ര റെയിൽമന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയും ബിജെപി പാളയത്തിലേക്കാണ് കണ്ണുവെക്കുന്നത്. എന്തായാലും ബംഗാളിനെ ലക്ഷ്യമിട്ട് ബിജെപി കൂടുതൽ കരുക്കൾ നീക്കുന്നതോടെ ബംഗാൾ രാഷ്ട്രീയം കൂടുതസൽ തിളച്ചുമറിയുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP