Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശാല സഖ്യത്തിനായുള്ള രാഹുൽ ശ്രമം വിജയിച്ചിട്ടില്ല; പ്രതീക്ഷ മോദി വിരുദ്ധതയിൽ മാത്രം; പണം കൊടുത്തു നേതാക്കളെ വാങ്ങുന്നുവെന്ന പേരുദോഷം കൂടെയാകുമ്പോൾ ബിജെപിക്കും പ്രതിസന്ധി; ഗുജറാത്തിൽ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്

വിശാല സഖ്യത്തിനായുള്ള രാഹുൽ ശ്രമം വിജയിച്ചിട്ടില്ല; പ്രതീക്ഷ മോദി വിരുദ്ധതയിൽ മാത്രം; പണം കൊടുത്തു നേതാക്കളെ വാങ്ങുന്നുവെന്ന പേരുദോഷം കൂടെയാകുമ്പോൾ ബിജെപിക്കും പ്രതിസന്ധി; ഗുജറാത്തിൽ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്

അഹമ്മദാബാദ്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഇന്ത്യ ഒന്നാകെ കാത്തിരിക്കുന്ന ഒന്നാണ്. 1994 ന് ശേഷം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന് നിലയിൽ ഭരിക്കാൻ കഴിയാത്ത് ഗുജറാത്തിൽ ഇത്തവണ ഒരു പുതു ചരിത്രമാണ് കോൺഗ്രസ് കാത്തിരിക്കുന്നത്. ബിജെപിയും പിന്നീട് ബിജെപിയിൽ നിന്ന് അടർന്ന് മാറിയ രാഷ്ട്രീയ ജനതാ പാർട്ടിയും ഗുജറാത്ത് ഭരിച്ചപ്പോൾ 23 വർഷമായി ഒരു കയറ്റത്തിനായി കാത്തരിക്കുകയാണ് കോൺഗ്രസ്. 2001 മുതൽ 2012 വരെ നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തിൽ ഇപ്പോഴും മോദി പ്രഭയിൽ തന്നെയാണ് വോട്ട് ചോദ്യവുമായി ബിജെപി എത്തുന്നത്.

സർവ്വ സന്നാഹവുമൊരുക്കി ഒരു ഗംഭീര തിരിച്ച് വരവിനാണ് പുതിയ നേതൃത്വവുമായി കോൺഗ്രസ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാകാൻ ഒരുങ്ങുന്ന ഈ സാഹചര്യത്തിൽ രാഹുലിന്റെ കഴിവ് അളക്കുന്ന അളവ് കോലായി മാറുന്ന ഒരു തെരഞ്ഞെടുപ്പാണ് ഗുജറാത്തിൽ നടക്കാൻ പോകുന്നത്. ഇതിന് വേണ്ടി രാഷ്ട്രീയത്തിന്റെ എല്ലാ അടവുകളും രാഹുൽ എടുക്കാൻ തുടങ്ങിയെന്ന് കുറച്ച് ദിവസങ്ങളായി വരുന്ന വാർത്തകളിൽ നമുക്ക് കാണൻ സാധിക്കും. എതിരാളികൾ അമുൽ ബേബി എന്നും കഴിവില്ലാത്തവൻ എന്നൊക്കെ വിമർശിച്ച രാഹുൽ ഗാന്ധിയല്ല ഇപ്പോൾ ഉള്ളത് എന്ന് എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. എല്ലാ വഷയത്തിലും രാഹുൽ എടുക്കുന്ന നിലപാടുകൾക്കും രാജ്യമൊട്ടാകെ അഭിനന്ദനം ഏറ്റ് വാങ്ങി മികച്ച നേതൃപാടവം തെളിയിക്കുകയാണ് രാഹുൽ ഇപ്പോൾ.

ഇത്തവണ ഗുജറാത്തിൽ ഒരു വിജയക്കൊടി നാട്ടിയില്ലെങ്കിൽ അത് രാഹുലിന് അത് തിരിച്ചടിയാകും എന്ന ഘട്ടത്തിൽ ആദ്യം തന്നെ വിശാല സഖ്യത്തിനായായിരുന്നു രാഹുലിന്റെ ശ്രമം.ദലിത് അവകാശമുന്നണി നേതാവ് ജിഗ്‌നേഷ് മെവാനി, പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാർദിക് പട്ടേൽ, പിന്നാക്ക ദലിത് ആദിവാസി ഐക്യവേദി നേതാവ് അൽപേഷ് താക്കൂർ എന്നിവരെ ഒപ്പം നിർത്തി ഗുജറാത്ത് കൈപ്പിടിയിലാക്കുക എന്ന് സ്വപ്‌നമായിരുന്നു രാഹുൽ കണ്ടത്. എന്നാൽ വിശാല സഖ്യത്തിനുള്ള മാർഗങ്ങൾ അടയുന്ന വിധത്തിലായിരുന്നു ഇവരുടെ പ്രസ്ഥാപനകൾ.

ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകുന്നില്ലെന്ന് മെവാനി പറഞ്ഞതോടെ കോൺഗ്രസിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്. എന്നാൽ അതേ സമയം ബിജെപിയെ താഴെയിറക്കാൻ ആവശ്യമായത് ചെയ്യുമെന്ന് മെവാനി പറഞ്ഞത് ആ വോട്ടുകൽ തങ്ങളുടെ അക്കൗണ്ടിൽ എത്തുമെന്ന് പ്രതീക്ഷ കോൺഗ്രസിന് നൽകുന്നുണ്ട്. ഇന്നയാൽക്ക് വോട്ടു ചെയ്യാൻ താൻ ആരോടും ആഹ്വാനം ചെയ്യില്ല. എന്നാൽ ഭരണഘടനാ വിരുദ്ധമായ, ദലിത്, പട്ടിദാർ, കർഷക വിരുദ്ധരായ ബിജെപിയെ തകർക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മെവാനി പറഞ്ഞിരുന്നു. ബിജെപിക്കെതിരെ പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗമാകണമെന്നില്ല. അഖിലേഷ് ഠാക്കൂറും ഹാർദിക്കും ഞാനും പിന്നെ മറ്റു ചില ട്രേഡ് യൂണിയനുകളും ബിജെപിക്ക് എതിരാണ്. സാധാരണക്കാരന്റെ ആവശ്യങ്ങൾക്കായി പോരാടാൻ എങ്ങനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന പരസ്പര ധാരണ മാത്രം മതി. വോട്ടുകൾ ഭിന്നിക്കുമെന്ന് കരുതുന്നില്ലെന്നും. എല്ലാവർക്കും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യം ഗുജറാത്തിൽ സംശയമേതുമില്ലാതെ തകർന്നിരിക്കുന്നുവെന്നും. ഗുജറാത്തിലെ ആറു കോടി ജനങ്ങൾ ബിജെപിയെ താഴെയിറക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും മെവാനി കൂട്ടിച്ചേർത്തു.
ഈ നിലപാടാണ് കോൺഗ്രസിന് പ്രതീക്ഷയും ആശങ്കയും നൽകുന്നത്. ബിജെപിയെ തകർക്കാൻ ശ്രമിക്കുമ്പോൾ അത് തങ്ങൾക്ക് അനുകൂലമാവും എന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.

ഹാർദിക് പട്ടേലിനേയും ജിഗ്‌നേഷ് മെവാനിയേയും അൽപേഷ് താക്കൂറനേയും പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ കോൺഗ്രസ് ക്ഷണിച്ചിരുന്നു. ഇതിൽ ഹാർദിക് പട്ടേൽ കോൺഗ്രസിന്റെ ക്ഷണം നേരത്തെ നിരസിച്ചിരുന്നു. അതേസമയം ക്ഷണം സ്വീകരിച്ച അൽപേഷ് ഠാക്കൂർ കോൺഗ്രസിൽ ചേർന്നു കഴിഞ്ഞു. ഇത് കോൺഗ്രസിന് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്. ഗുജറാത്തിൽ പട്ടേലുകൾക്കും ദലിതുകൾക്കുമിടയിൽ വലിയ വോട്ട് ബാങ്കാണ് ഉള്ളത്. ഇത് മുന്നിൽ കണ്ടാണ് കോൺഗ്രസ് വിശാല സഖ്യത്തിന് കൈ കോർക്കാൻ ശ്രമിച്ചത്. സൗരാഷ്ട്ര മേഖലയിൽ പട്ടേലുകളും ദലിതുകളും തങ്ങൾക്ക് കൂടെ വന്നാൽ 58 സീറ്റുകൾ കോൺഗ്രസിന് ലഭിക്കാൻ സാധ്യത. ഇവിടെ കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ 12 സീറ്റ് മാത്രമാണു നേടാനായത്.

88% ഹിന്ദു വോട്ടുള്ള ഗുജറാത്തിൽ അതിൽ അൻപതു ശതമാനത്തോളമാണു പിന്നാക്ക സമുദായങ്ങളുള്ളത്. ക്ഷത്രിയ, പിന്നാക്ക ദലിത് ആദിവാസി സമുദായങ്ങൾക്കിടയിൽ വേരോട്ടമുള്ള അൽപേഷിനെ കൂടെയാക്കിയപ്പോൾ എട്ടു ശതമാനം വരുന്ന ദലിതുകളുടെ നേതാക്കളിലൊരാളായ ജിഗ്‌നേഷിനെ കൂടാരത്തിലെത്തിക്കാൻ കഴിയാത്തത് കോൺഗ്രസിന് തിരിച്ചടിയാകും. പട്ടേൽ സംവരണ സമിതി നേതാവു നരേന്ദ്ര പട്ടേലും കൂടെ ചേർന്നിരിന്നെങ്കിൽ 120 മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞേനെ.

എന്നാൽ അതേസമയം ബിജെപി ക്യാമ്പിൽ ടെൻഷനേറുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകിപ്പിച്ച് മോദിയുടെ റാലിക്ക് വേണ്ടിയും മോദിയുടെ വലിയ വാഗാദാനവും ബിജെപിക്ക് തിരിച്ചടിയാകുമോ എന്നതിനോടപ്പം ബിജെപിയിൽ ചേരാൻ ഒരുകോടി രൂപ വാഗ്ദാനം ചെയ്‌തെന്നാരോപിച്ചു ആദ്യഗഡുവായി കിട്ടിയ 10 ലക്ഷം രൂപ മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രദർശിപ്പിച്ചതും ചേരുമ്പോൽ എളുപ്പത്തിൽ പ്രതിരോധിക്കാൻ പറ്റാത്ത വിധത്തിലാണ് ബിജെപി ഉള്ളത്. മാത്രമല്ല ജി.എസ്.ടി, നോട്ട് നിരോദനം തുടങ്ങിയവയും ഗോ രക്ഷ, മതത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൽക്ക് നേരെ നടക്കുന്ന അക്രമം എന്നിവ ബിജെപിയുടെ വോട്ടിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെ ഹാർദിക് പട്ടേലിന്റെ അടുത്ത അനുയായിയുമായ പാടിദർ നേതാവ് നിഖിൽ സവാനി ബിജെപിയിൽനിന്ന് രാജിവച്ചത് ബിജെപിക്ക് ക്ഷീണം ചെയ്യും.

പരുത്തിക്കർഷകർക്കു താങ്ങുവിലയ്ക്കു പുറമേ 100 രൂപ  ബോണസുമായി ബിജെപി എത്തിയപ്പോൾ യോഗ്യത വച്ച് 5000 രൂപ വരെ തൊഴിലില്ലായ്മ വേതനം വാഗ്ദാനം ചെയ്ത് കോൺഗ്രസും കളം നിറയാൻ തുടങ്ങി. പാവപ്പെട്ടവർക്കു വീടു നൽകുമെന്നും കർഷകരുടെ കടങ്ങൾ എഴുതിത്ത്ത്തള്ളുമെന്നും വിളകളുടെ താങ്ങുവില ഉയർത്തുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകിയതോടെ പോരാട്ടം മുറുകിയിരിക്കുകയാണ്. അഞ്ചിടത്തു മത്സരിക്കുമെന്നും ബാക്കി സീറ്റുകളിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും വ്യകതമാക്കിയത് ബിജെപിക്ക് തിരിച്ചടിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP