Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോളന്റിയേർസ് വീട്ടിൽ ചെന്ന് മിസ്സ് കോൾ അടിപ്പിക്കും; മെമ്പർ ആവേണ്ട എന്ന് പറഞ്ഞു മെസ്സേജ് അയച്ചാലും മെമ്പർഷിപ്പ് ലഭിക്കും: ബിജെപി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായ് മാറിയത് തട്ടിപ്പിലൂടെയോ?

വോളന്റിയേർസ് വീട്ടിൽ ചെന്ന് മിസ്സ് കോൾ അടിപ്പിക്കും; മെമ്പർ ആവേണ്ട എന്ന് പറഞ്ഞു മെസ്സേജ് അയച്ചാലും മെമ്പർഷിപ്പ് ലഭിക്കും: ബിജെപി ലോകത്തെ ഏറ്റവും വലിയ പാർട്ടിയായ് മാറിയത് തട്ടിപ്പിലൂടെയോ?

ന്യൂഡൽഹി:ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ഇനി മുതൽ കടലാസിൽ ബിജെപി ആയിരിക്കും. മിസ്സ് കോൾ കാംമ്പെയിൻ വഴി ബിജെപി തോൽപ്പിച്ചത് ചൈനീസ് കമ്മ്യൂണിസ്റ്റി പാർട്ടിയെയാണ്. എന്നാൽ ഈ ലക്ഷ്യം നേടാൻ ബിജെപി സ്വീകരിച്ച മാർഗ്ഗങ്ങൾ പരക്കെ വിമർശിക്കപ്പെടുകയാണ്. വേളന്റീയോർസ് വീട്ടിൽ ചെന്ന് താൽപ്പര്യങ്ങൾ അറിയാനെന്ന മട്ടിൽ മൊബൈൽ ഫോൺ വാങ്ങി മിസ്സ് കോൾ അടുപ്പിച്ചാണ് പലരെയും അംഗത്വം എടുപ്പിച്ചത്. മൊബൈൽ ഫോണിലേക്ക് വിളിച്ചും നിർബാധം അംഗത്വം എടുപ്പിച്ചതായി ആരോപണം ഉണ്ട്.

ചിലർക്ക് അപരിചിതമായ നമ്പറിൽ നിന്ന് മിസ്ഡ് കോൾ വരും. ആരാണ് വിളിച്ചതെന്ന് അറിയാൻ അങ്ങോട്ട് വിളിച്ചാൽ ബിജെപി അംഗത്വമായി. അങ്ങനെ ആ നമ്പറിലോട്ട് ഡയൽ ചെയ്യുന്നവരോട് വിവരങ്ങൾ അയയ്ക്കാൻ പറയും. അംഗത്വം വേണ്ടെന്ന് മെസേജ് ചെയ്താലും അംഗത്വം. ഇനി നമ്മുടെ ഫോൺ വാങ്ങി മറ്റൊരാൾ അംഗത്വ നമ്പറിലേക്ക് ഡയൽ ചെയ്താലും നമുക്ക് അംഗത്വം കിട്ടും. മിസ്സ് കോൾ അടിപ്പിക്കുന്ന വോളന്റീയർമാർ തന്നെ ഈ പ്രക്രിയ പലയിടങ്ങളിലും ചെയ്തിട്ടുണ്ടത്രേ.

ഈ തന്ത്രങ്ങൾ വിജയം കണ്ടതോടെ ഇന്ത്യ ഭരിക്കുന്ന ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തള്ളിയാണ് ബിജെപി ഈ നേട്ടം കൈവരിച്ചത്. പാർട്ടിയിൽ അംഗങ്ങളായത് 8.8 കോടി പേരാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിരലെ അംഗങ്ങൾ 8.6 കോടിയായിരുന്നു. ഇന്നലെയാണ് ബിജെപിയിലെ അംഗസംഖ്യ 8.8 കോടിയായതായി അമിത് ഷാ അറിയിച്ചത്. അതിന് തൊട്ട് പിന്നാലെയാണ് കള്ളക്കളികളും വാർത്തയായത്. മെമ്പർ കാമ്പ്യയിനിന്റെ ആധികാരികതയാണ് ചോദ്യം ചെയ്യുന്നത്.

ഇനിയും മിസ്ഡ് കോളുകൾ തേടിയെത്തും. അല്ലെങ്കിൽ പരിചിതമായ ശബ്ദങ്ങളിലെ അസ്വാഭാവിക ഫോണുകൾ. ഇതിനൊടെല്ലാം പ്രതികരിക്കാൻ പോയാൽ ആരും ബിജെപി അംഗമാകും. ഒരിക്കൽ അംഗമായെന്ന് മനസ്സിലാക്കിയാൽ പിന്നെ വേണ്ടെന്ന് വച്ചാലും നടക്കില്ല. അമിത് ഷായുടെ അംഗീകാരമുണ്ടെങ്കിലേ തെറ്റ് തിരുത്തപ്പെടൂ. എന്നാൽ വിമർശനങ്ങൾക്ക് ബിജെപിക്കുമുണ്ട് മറുപടി. ആദ്യ ഘട്ടത്തിലാണ് എസ്എംഎസ് വഴിയുള്ള അംഗങ്ങളെ ചേർക്കൽ. രണ്ടാം ഘട്ടത്തിലേ എല്ലാത്തിനും വ്യക്തത വരൂ എന്നാണ് വിശദീകരണം.

അതായത് എസ്എംഎസ് വഴി അംഗമായവരെ തേടി ബിജെപി പ്രവർത്തകരെത്തും. ഓരോ അഡ്രസും പരിശോധിക്കും. കള്ള നാണയങ്ങളെ കണ്ടെത്തി അംഗത്വത്തിൽ നിന്ന് ഒഴിവാക്കും. അതിന് ശേഷമേ വ്യക്തമായ അംഗത്വപട്ടിക വരൂ എന്നാണ് അറിയിപ്പ്. ഇതാണ് സത്യമെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തോൽപ്പിച്ചെന്ന വീമ്പുപറച്ചിൽ അമിത് ഷാ നടത്തിയതും ദുരൂഹമാണ്. ഇതിന് കൃത്യമായ മറുപടി നൽകാൻ ബിജെപിക്ക് കഴിയുന്നുമില്ല.

ഏതായാലും എസ്എംഎസ് വഴിയുള്ള അംഗത്വ പ്രചരണ കാമ്പയിൻ അവസാനിപ്പിക്കാൻ ബിജെപി തയ്യാറായിട്ടില്ല. അതുകൊണ്ട് ഈമാസം തീരുന്നതിന് മുമ്പ് പാർട്ടിയുടെ അംഗസംഖ്യ 10 കോടിയാകുമെന്നാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. അടുത്ത മാസം 3,4 തീയ്യതികളിൽ ബംഗളൂരിൽ നടക്കുന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ അമിത്ഷാ പാർട്ടി ഔദ്യോഗികമായി പാർട്ടിയുടെ അംഗങ്ങളുടെ എണ്ണം നേതാക്കൾക്ക് മുന്നിൽ വെക്കും.

തെരഞ്ഞെടുപ്പ് കാലത്ത് സാങ്കേതിക വിദ്യയിൽ ഊന്നിയ പ്രചരണം നയിച്ചിരുന്നു ബിജെപി. ഇതിന്റെ തുടർച്ചയായാണ് പാർട്ടി അംഗത്വ പ്രചരണത്തിനായി മിസ്ഡ്‌കോളും എസ്എംഎസ് പദ്ധതിയും ആവിഷ്‌ക്കരിച്ചത്. കൂടാതെ ഓൺലൈൻ അംഗത്വപരിപാടിയും പാർട്ടി ആസൂത്രണം ചെയ്തിരുന്നു. പാർട്ടിയുടെ പ്രചരണത്തിന്റെ ഭാഗമായി മാർച്ച് 31 വരെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് മോദി ഓൺലൈൻ അംഗത്വ പരിപാടിക്ക് തുടക്കമിട്ടത്.

അതേസമയം ഇപ്പോഴുള്ള അംഗങ്ങളുടെ എണ്ണം പാർട്ടിയുടെ യഥാർത്ഥ ശക്തിയായി വിലയിരുത്താൻ കഴിയില്ലെന്നാണ് രാഷട്രീയ നിരീക്ഷകരുടെ അഭിപ്രായം. മോദി തരംഗവും ബിജെപിയുടെ സ്വാധീനവും കൊണ്ട് അംഗങ്ങളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർധന ഉണ്ടായെങ്കിലും ഇവർ എപ്പോഴും ബിജെപിക്കൊപ്പം നിൽക്കണമെന്നില്ലെന്നാണ് ഇവരുടെ അഭിപ്രായം.

ഉത്തർപ്രദേശിലാണ് ബിജെപിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളുള്ളതെന്ന് നേതാക്കൾ അറിയിച്ചു. 2017ലെ തെരഞ്ഞെടുപ്പോടെ ഉത്തർപ്രദേശിൽ ബിജെപിക്ക് അധികാരത്തിലെത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, ഡൽഹി തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP