Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയലളിതയെ പേരെടുത്ത് വിളിക്കരുത്...; കരുണാനിധിയെ പേരെടുത്ത് വിളിക്കാം.....; ഇത് സ്പീക്കറുടെ ഉത്തരവ്...; അനുസരിച്ചേ മതിയാവൂ: തമിഴ്‌നാട്ടിൽ നിന്നും ഒരു വിവാദ ഉത്തരവ്

ജയലളിതയെ പേരെടുത്ത് വിളിക്കരുത്...; കരുണാനിധിയെ പേരെടുത്ത് വിളിക്കാം.....; ഇത് സ്പീക്കറുടെ ഉത്തരവ്...; അനുസരിച്ചേ മതിയാവൂ: തമിഴ്‌നാട്ടിൽ നിന്നും ഒരു വിവാദ ഉത്തരവ്

ചെന്നൈ: നിയമസഭയിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയെ പേരെടുത്തു വിളിക്കാൻ ഇനി കഴിയില്ല. ജയലളിതയെ പേരുവിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് സ്പീക്കർ പി.ധനപാൽ ഉത്തരവിട്ടു. ഇതിൽ പ്രതിഷേധിച്ച് ഡിഎംകെ എംഎൽഎമാർ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

തമിഴ്‌നാട് നിയമസഭയിലെ ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്കിടെ അണ്ണാ ഡിഎംകെ എംഎൽഎ പി.എം.നരസിംഹൻ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയെ പേരെടുത്തു വിളിച്ചു. കരുണാനിധിയെ പേരെടുത്തുവിളിച്ചതിൽ പ്രതിഷേധവുമായി ഡിഎംകെ എംഎൽഎമാർ രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയെ പേരെടുത്തു വിളിക്കാൻ പാടുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. ഇതിൽ പ്രശ്‌നമില്ലെന്ന് സ്പീക്കർ പി.ധനപാൽ വിശദീകരണം നൽകി.

ഇതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ജെ.ജയലളിതയെ പേരെടുത്തു വിളിക്കാമോ എന്നായി ഡിഎംകെ എംഎൽഎമാരുടെ ചോദ്യം. മുഖ്യമന്ത്രിയെ പേരെടുത്ത് അഭിസംബോധന ചെയ്യരുതെന്നും ഇത് തന്റെ ഉത്തരവാണെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ പ്രകോപിതരായ ഡിഎംകെ എംഎഎൽഎമാർ സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

എംഎൽഎമാരെ പേരുചൊല്ലി വിളിക്കുന്നതിൽ എന്തെങ്കിലും അപാകതയുള്ളതായി നിയമസഭാ രേഖകളിൽ ഒരിടത്തും പറയുന്നില്ലെന്ന് ഡിഎംകെ ട്രഷററും നേതാവുമായ എം.കെ.സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ജയലളിതയെ പേരുചൊല്ലി വിളിക്കുന്നതിൽ എന്തു തെറ്റാണുള്ളത്. സ്പീക്കറുടെ ഉത്തരവ് നിയമവിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഡിഎംകെ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോന്നതെന്നും സ്റ്റാലിൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP