Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ ഡോക്ടർ ചികിൽസിക്കാൻ ചെന്നൈയിൽ എത്തിയെന്ന് പറഞ്ഞ സമയത്ത് ജയലളിതയെ ലണ്ടനു കൊണ്ടു പോവുകയായിരുന്നോ? ജയലളിതയുടെ മൃതദേഹമാണോ ലണ്ടനിൽ നിന്നും കൊണ്ടു വന്നത്; മരിച്ചിട്ടും അവസാനിക്കാത്ത ഊഹാപോഹങ്ങൾ തുടരുന്നു

ലണ്ടനിലെ ഡോക്ടർ ചികിൽസിക്കാൻ ചെന്നൈയിൽ എത്തിയെന്ന് പറഞ്ഞ സമയത്ത് ജയലളിതയെ ലണ്ടനു കൊണ്ടു പോവുകയായിരുന്നോ? ജയലളിതയുടെ മൃതദേഹമാണോ ലണ്ടനിൽ നിന്നും കൊണ്ടു വന്നത്; മരിച്ചിട്ടും അവസാനിക്കാത്ത ഊഹാപോഹങ്ങൾ തുടരുന്നു

ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അകലുന്നില്ല. അപ്പോളോ ആശുപത്രിയിൽ ചികിത്സിക്കാൻ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടർ രാമസീതയുടെ വെളിപ്പെടുത്തലാണ് ഇതുസംബന്ധിച്ച് ഒടുവിലായി പുറത്തു വന്നത്.എന്നാൽ, ഇപ്പോഴിതാ പുതിയ റിപ്പോർട്ട് എത്തിയിരിക്കുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവർക്ക് മരണം സംഭവിച്ചതെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ഡോ.രാമസീതയുടെ വെളിപ്പെടുത്തലുകൾ ശരിവയ്ക്കുന്ന തരത്തിലുള്ള പത്രവാർത്ത ഉൾപ്പെടെയാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ലണ്ടനിൽ നിന്നുള്ള 'റേഡിയന്റ്' എന്ന പത്രക്കട്ടിംഗാണ് നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേ സമയം ലണ്ടനിൽ ഇങ്ങനെ ഒരു പത്രം ഉണ്ടോ എന്നു പോലും സ്ഥിരീകരണമില്ല. ഗൂഗിൾ സർച്ചിലോ മറ്റോ ഇങ്ങനെ ഒരു പത്രം കണ്ടെത്താൻ കഴിയുന്നില്ല. വാട്‌സ് അപ്പിൽ പ്രചരിപ്പിക്കുന്ന നൂറുകണക്കിന് കഥകളായി ഒന്നായിരിക്കും ഇതെന്നും വിശ്വസിക്കുകയാണ് അനേകം പേർ. എന്തായാലും മരിച്ചാലും അസ്തമിക്കാത്ത ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ഉറവിടമായി ജയലളിത തുടരുകാണ്. ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും മരണശേഷം ജയലളിതയുടെ മൃതശരീരത്തിൽ മുഖത്ത് കണ്ട തുളകൾ എംബാം ചെയതതിന്റേതാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.

അപ്പോളോയിൽ എത്തിയ ഗവർണർ ഉൾപ്പെടെയുള്ള പ്രമുഖർക്ക് ജയലളിതയെ കാണാൻ അനുമതി നൽകാതിരുന്നത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ജയയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വാർത്ത പുറത്താകാതിരിക്കാനാണ് ഒ.പനീർശെൽവം ഉൾപ്പെടെയുള്ള ജയയുടെ വിശ്വസ്തർക്കും പ്രമുഖർക്കും ആശുപത്രി അധികൃതർ സന്ദർശനാനുമതി നിഷേധിച്ചതെന്ന ചർച്ചകളും ഈ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സജീവമമാവുകയാണ്. സെപ്റ്റംബർ 22 ന് പനിയും നിർജ്ജലീകരണവും മൂലം അപ്പോളോയിൽ പ്രവേശിക്കപ്പെട്ട ജയലളിതയ്ക്ക് അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടർന്ന് ലണ്ടനിൽ എത്തിച്ചുവെന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലണ്ടനിൽ നിന്നുള്ള ഡോക്ടർ അപ്പോളോയിൽ എത്തുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് ജയയെ അവിടെ നിന്നും ലണ്ടനിൽ എത്തിച്ചത്. എന്നാൽ, ജയലളിത അപ്പോളോയിൽ ലണ്ടനിലെ ഡോക്ടറുടെ പരിചരണത്തിലാണ് എന്നായിരുന്നു പ്രചരിപ്പിച്ചത്. ജയലളിത ആശുപത്രിയിൽ ആയിരുന്ന സമയത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ നിഗൂഢ നീക്കങ്ങളും ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങൾ എടുക്കപ്പെട്ടിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

വെള്ളപ്പേപ്പറിൽ പതിപ്പിച്ച ഈ വിരലടയാളങ്ങളാണത്രേ പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും എന്തുകൊണ്ടാണ് ജയലളിത എഴുതി ഒപ്പിടാതിരുന്നത് എന്നതും ഈ റിപ്പോർട്ടിന് ബലമേകുന്നു. തുടർന്ന് ഡിസംബർ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന പത്രകട്ടിങിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേ അവർക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടർ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു.

അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാർത്ത തമിഴ് ചാനലുകൾ ബ്രേക്ക് ചെയ്തത്. എ ഐ എ ഡി എം കെയുടെ ചാനലായ ജയ ടിവിയും ഇതേ വാർത്ത ഫ്ലാഷ് ചെയ്തു. ഇതോടെ തമിഴകം ഒന്നാകെ ഇളകി. എന്നാൽ ഏതാനും മിനുട്ടുകൾക്ക് ശേഷം ചാനലുകൾ ജയലളിതയുടെ മരണവാർത്ത പിൻവലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി. പിന്നീട്, രാത്രി 11.30 തോടെയാണ് ജയലളിത മരിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതും ഏറെ ആശയക്കുഴപ്പമുണ്ടായി.

ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ മരണ ശേഷം സജീവമായി. എന്നാൽ അന്വേഷണത്തിന് ആരും ഉത്തരവിട്ടില്ല. ശശികല ക്യാമ്പ് വിട്ട് പുറത്തുവന്ന പനീർശെൽവം കാവൽ മുഖ്യമന്ത്രിയായിരിക്കെ ജ്യൂഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ പളനി സ്വാമി മുഖ്യമന്ത്രിയായതോടെ അതും അവസാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP