Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമില്ല; ജിതൻ റാം മാഞ്ചിയെ പുറത്താക്കി ജെഡിയു; പിന്തുണ തനിക്കെന്ന് നിതീഷ് കുമാർ; കുതിരക്കച്ചവടത്തിനു കളമൊരുക്കി ബിഹാർ

രാഷ്ട്രീയ നാടകങ്ങൾക്ക് അവസാനമില്ല; ജിതൻ റാം  മാഞ്ചിയെ പുറത്താക്കി ജെഡിയു; പിന്തുണ തനിക്കെന്ന് നിതീഷ് കുമാർ; കുതിരക്കച്ചവടത്തിനു കളമൊരുക്കി ബിഹാർ

ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രിപദം രാജി വയ്ക്കില്ലെന്ന് ആവർത്തിച്ച മാഞ്ചിയെ ജെഡിയു പുറത്താക്കി. ജിതൻ റാം മാഞ്ചിയെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ജെഡിയുവിൽ നിന്നും പുറത്താക്കിയത്. പാർട്ടി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മാഞ്ചി അനുകൂലികൾ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് മാഞ്ചിയെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതെന്ന് ജെഡിയു നേതാവ് കെ എസ് ത്യാഗി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാഞ്ചി നിയമസഭാകക്ഷി നേതാവല്ലെന്നും ത്യാഗി വ്യക്തമാക്കി. മാഞ്ചിയുടെ ജെഡിയു പ്രാഥമിക അംഗത്വവും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം ഭൂരിപക്ഷ പിന്തുണയുണ്ടെന്ന വാദവുമായി ജെഡിയു നേതാവ് നിതീഷ് കുമാറും മാഞ്ചിയും ഗവർണറെ കണ്ടു. നിതീഷ് കുമാർ മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ചാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ലാലുപ്രസാദ് യാദവും ശരദ് യാദവും അടക്കമുള്ള ഘടകകക്ഷിനേതാക്കളും നിതീഷിനൊപ്പം ഗവർണറെ കാണാനെത്തിയിരുന്നു.

ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ മുഖ്യമന്ത്രിപദം രാജി വയ്ക്കില്ലെന്ന് മാഞ്ചി ഉറപ്പിച്ചുപറഞ്ഞു. ഗവർണർ പറയുന്ന സമയത്ത് ഭൂരിപക്ഷം തെളിയിക്കാൻ തയ്യാറാണെന്ന് മാഞ്ചി വ്യക്തമാക്കി. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണമെന്നും മാഞ്ചി ആവശ്യപ്പെട്ടു. നിതീഷ് കുമാറിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്പും ഗവർണറെ കണ്ട മാഞ്ചി നിയമസഭയിൽ വിശ്വാസ വോട്ടു തേടാൻ തയാറാണെന്ന് അറിയിച്ചിരുന്നു.

നിലവിൽ ബീഹാറിൽ കുതിരക്കച്ചവടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ജനതാദൾ യു, സഖ്യകക്ഷികളായ രാഷ്ട്രീയ ജനതാദൾ കോൺഗ്രസ് പാർട്ടികളിൽ നിന്നുമായി 130 ഓളം എംഎൽഎമാരുമായാണ് നിതീഷ് കുമാർ ഗവർണറെ കാണാനെത്തിയത്. ജെഡിയു അംഗങ്ങൾ നാളെ രാഷ്ട്രപതി പ്രണാബ് മുഖർജിയെ സന്ദർശിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP