Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണർ ബിജെപിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ? മാറിയും മറിഞ്ഞും നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടി സസ്‌പെൻസ്; വാജുഭായി വാല യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്ന ട്വീറ്റ് പിൻവലിച്ച് ബിജെപി; തീരുമാനം ബിജെപിക്ക് അനുകൂലമായാൽ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി പരാതി നൽകും; ഗവർണറുടെ തീരുമാനത്തിന് കാത്ത് കോൺഗ്രസ് നേതാക്കൾ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു

ഗവർണർ ബിജെപിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ? മാറിയും മറിഞ്ഞും നേതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടി സസ്‌പെൻസ്; വാജുഭായി വാല യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്ന ട്വീറ്റ് പിൻവലിച്ച് ബിജെപി; തീരുമാനം ബിജെപിക്ക് അനുകൂലമായാൽ ശക്തമായ നിയമപോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി പരാതി നൽകും; ഗവർണറുടെ തീരുമാനത്തിന്  കാത്ത് കോൺഗ്രസ് നേതാക്കൾ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് ബിജെപി പിൻവലിച്ചു. ഗവർണറുടെ തീരുമാനം വരും മുമ്പേയായിരുന്നു ട്വീറ്റ്. ഗവർണറുടെ ഓഫീസിൽ നിന്നും ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി ബിജെപി എംഎൽഎ സുരേഷ് കുമാറാണ് ട്വീറ്റ് ചെയ്തതത്. എന്നാൽ, വൈകാതെ ഇതുപിൻവലിച്ചു. ഗവർണർ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചെന്നും നാളെ രാവിലെ 9.30 നാണ് ചടങ്ങെന്നുമാണ് ബിജെപി നേതാവ് സുരേഷ കുമാർ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ 27 വരെ സമയമുണ്ടെന്നും പറഞ്ഞിരുന്നു. ഗവർണറുടെ ഔദ്യോഗിക തീരുമാനം ഉടൻ വരുമെന്നാണ് സൂചന. ബിജെപിക്ക് അനുകൂലമായ തീരുമാനം വന്നാൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഗോവയിലെയും മണിപ്പൂരിലെയും സമാന നടപടികളും നിയമോപദേശവും പരിഗണിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഗവർണർ കുമാരസ്വാമിയെ നേരത്തെ അറിയിച്ചത്. എന്നാൽ, ഇതിനിടെ ഗവർണർ നിലപാട് മാറ്റിയെന്നായിരുന്നു വാർത്ത. ബിജെപിക്ക് അനുകൂലമായ തീരുമാനം വന്നാൽ സുപ്രീം കോടതി ചീഫ് ജസ്‌ററിസ് ദീപക് മിശ്രയെ കണ്ട് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കാനാണ് ഗവർണർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു

മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉയർത്താൻ എംഎൽഎമാരെ മുഴുവൻ ഗവർണർക്ക് മുന്നിൽ ഹാജരാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചില്ല. ജെഡിഎസ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാർ നൽകിയ കത്തുകളുമായി രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും കാണാൻ ഗവർണർ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധം ഉയർത്തി.

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎൽഎമാർക്കും പ്രവേശനാനുമതി നൽകി.തുടർന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 117 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി ആസ്ഥാനത്ത് നിന്നാണ് എംഎൽഎമാരെ രാജ്ഭവനിലേക്ക് കൊണ്ടുപോയത്. സർക്കാർ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചാൽ അതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിൽ നിന്ന് മാറ്റുന്നു. രാമനഗര ബിഡാദിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റുന്നത്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകൾ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്.

അതേസമയം, ജെഡി-എസുമായുള്ള പിന്തുണ കത്തിൽ ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ 73 കോൺഗ്രസ് എംഎൽഎമാർ ഒപ്പുവച്ചുവെന്നാണ് സൂചനകൾ. വ്യക്തിപരമായ കാരണങ്ങളാൽ മറ്റ് എംഎൽഎമാർക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താൻ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇവർ പിന്തുണ കത്തിൽ ഒപ്പുവയ്ക്കാത്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു

ജെഡിഎസ് എംഎൽഎമാർക്ക് നൂറ് കോടിവീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. എവിടെ നിന്നാണ് ബിജെപിക്ക് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ടജനങ്ങളുടെ സേവകരായ ഇവർ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണ്. എവിടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ. കുമാരസ്വാമി ചോദിച്ചു.

രണ്ട് വശത്തുനിന്നും എനിക്ക് വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഞാൻ ഇത് വെറുതെ പറയുന്നതല്ല. 2004 ഉം 2005 ലും ബിജെപിക്കൊപ്പം പോയ എന്റെ തീരുമാനം അച്ഛന്റെ ജീവിതത്തിൽ കറുത്തപാട് സൃഷ്ടിച്ചിട്ടുണ്ട്. ആ കറുത്തപാട് മായ്ച്ച് കളയാൻ ദൈവം എനിക്കിപ്പോൾ ഒരവസരം തന്നിരിക്കുകയാണ്. അതിനാൽ ഞാൻ കോൺഗ്രസിനൊപ്പം പോവുകയാണ്.

അതിനിടെ, കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപി വീണ്ടും യോഗം ചേർന്നു.തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ബിജെപി എംപിമാർ ആരോപിച്ചു. ലോക്‌സഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.കർണാടക സർക്കാർ പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ ഫോൺ സന്ദേശങ്ങൾ ചോർത്തുന്നുവെന്നാണ് ഒരു വിഭാഗം ബിജെപി എംഎ‍ൽഎമാർ ആരോപിച്ചത്. മൂന്ന് ബിജെപി അംഗങ്ങളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്.

കർണാടകയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഒരാഴ്ച സമയം അനുവദിച്ചെന്ന് ഇന്നലെ തന്നെ യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഗവർണറെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം ധരിപ്പിച്ചിരുന്നു. എന്നാൽ മുഴുവൻ എംഎ‍ൽഎമായരെയും അണിനിരത്തേണ്ടെന്ന് ഗവർണർ അറിയിച്ചിരുന്നതിനാൽ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് നിന്നുള്ള അഞ്ച് വീതം എംഎ‍ൽഎമാരാണ് ഗവർണറെ കണ്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP