Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

50 വർഷമായി നീണ്ടു നിന്ന തർക്കത്തിന് ഒടുവിൽ പരിഹാരമായി; മഹാദായി നദിയിൽ നിന്നും കർണാടകയ്ക്ക് 13.5 ടിഎംസി ജലം കൊണ്ടു പോകാമെന്ന് നദീജല ട്രിബ്യൂണൽ; മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിന് കർണ്ണാടക ജലം ശേഖരിക്കു വച്ചേക്കാമെന്നും ഗോവയുടെ ആശങ്ക; തീരുമാനം ഗോവയോടും നീതി പുലർത്തുന്നതാണെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ

50 വർഷമായി നീണ്ടു നിന്ന തർക്കത്തിന് ഒടുവിൽ പരിഹാരമായി; മഹാദായി നദിയിൽ നിന്നും കർണാടകയ്ക്ക് 13.5 ടിഎംസി ജലം കൊണ്ടു പോകാമെന്ന് നദീജല ട്രിബ്യൂണൽ; മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിന് കർണ്ണാടക ജലം ശേഖരിക്കു വച്ചേക്കാമെന്നും ഗോവയുടെ ആശങ്ക; തീരുമാനം ഗോവയോടും നീതി പുലർത്തുന്നതാണെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ഗോവയും കർണാടകയും തമ്മിൽ മഹാദായി നദിയുമായി ബന്ധപ്പെട്ട് 50 വർഷമായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായി. നദിയിൽ നിന്ന് കർണാടകയ്ക്ക് 13.5 ടിഎംസി അടി വെള്ളം കൊണ്ടുപോകാം. മഹാദായി നദീജല ട്രിബ്യൂണലാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ-കർണാടക മേഖലയ്ക്കു കുടിവെള്ളത്തിനായി 5.5 ടിഎംസി അടി, വൈദ്യുതോൽപാദനത്തിന് 8.2 ടിഎംസി, കലാസ, ബാൻദുരി നദികൾക്ക് 1.12 ടിഎംസി, 2.18 ടിഎംസി വെള്ളവുമാണ് ഇനി മുതൽ ലഭിക്കുകയെന്നും ട്രിബ്യൂണൽ അറിയിച്ചു.

സംസ്ഥാനത്തെ ജനസംഖ്യയുടെ ഭൂരിഭാഗവും മഹാദായി നദിയെ ആശ്രയിച്ചാണു ജീവിക്കുന്നതെന്നു ഗോവ അറിയിച്ചു. മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കുന്നതിനായി കർണാടക വെള്ളം ശേഖരിച്ചുവയ്ക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഗോവ ട്രിബ്യൂണലിനെ അറിയിച്ചു. തീരുമാനം ഗോവയോടു നീതിപുലർത്തുന്നതാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അറിയിച്ചു. ഗോവയുടെ ജീവരേഖയായ നദിയെ സംരക്ഷിക്കുന്നതിനായി പോരാടിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പരീക്കർ പറഞ്ഞു.

മഹാദായി ഹൊറാത്ത സമിതി ട്രിബ്യൂണൽ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കർണാടകയിലെ ജനങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചതായും അവർ വ്യക്തമാക്കി. ഗോവ, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കിടയിൽ നദിയെച്ചൊല്ലി ഉടലെടുത്ത തർക്കം പരിഹരിക്കാൻ സാധിക്കാത്തതിനാൽ 2010 ൽ രണ്ടാം യുപിഎ സർക്കാരാണ് ട്രിബ്യൂണൽ രൂപീകരിച്ചത്. മൂന്നു സംസ്ഥാനങ്ങളുടെയും വാദങ്ങൾ കേട്ടശേഷം ചൊവ്വാഴ്ചയാണ് ട്രിബ്യൂണൽ വിധി പ്രസ്താവിച്ചത്.

മഹാദായി നദീജലതർക്കം കർണാടക തിരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നമായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി പ്രശ്‌നപരിഹാരത്തിനായി യാതൊന്നും ചെയ്യുന്നില്ലെന്നു തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസ്, ജെഡിഎസ് കക്ഷികൾ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക, ഗോവ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നദിയാണു മഹാദായി. ഗോവയിൽ മണ്ഡോവി എന്നാണു നദി അറിയപ്പെടുന്നത്. മൂന്നു സംസ്ഥാനങ്ങളും തമ്മിൽ വർഷങ്ങൾ നീണ്ട തർക്കമാണ് നദിയെച്ചൊല്ലി ഉള്ളത്. ധർവാർ, ഹാവേരി, ബെൽഗാം, ബിജാപുർ, ഭഗൽകോട്ട് ജില്ലകളിൽ മഹാദായി പ്രശ്‌നം വലിയ തിരഞ്ഞെടുപ്പു വിഷയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP