Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാശ്മീരിൽ ബിജെപിയുടെ നീക്കം അമ്പേ പാളുന്നു; സൈന്യത്തിന്റെ പ്രത്യേക പദവി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കാശ്മീരിൽ ബിജെപിയുടെ നീക്കം അമ്പേ പാളുന്നു; സൈന്യത്തിന്റെ പ്രത്യേക പദവി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

 ശ്രീനഗറിൽ: സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ കാശ്മീരിൽ ഭാഗികമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കാശ്മീരിൽ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ നിയന്ത്രിക്കുന്നതിലും പരിഹരിക്കുന്നതിലും ബിജെപി നടത്തുന്ന നീക്കങ്ങൾ പാളുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് മുഫ്തിയുടെ ആവശ്യം. പ്രശ്‌നഭാധിത പ്രദേശങ്ങളിൽ മുൻകൂർ അനുമതി കൂടാതെ സൈന്യത്തിന് ആയുധം പ്രയോഗിക്കാൻ അവസരമൊരുക്കുന്ന നിയമമാണ് അഫ്‌സ്പ.

കാശ്മീരിൽ സൈന്യം ജനങ്ങൾക്കെതിരെ അഫ്‌സ്പ ദുരുപയോഗിക്കുന്നതായി പറയാതെ പറയുകയാണ് മുഫ്തിയെന്നും ഇത് ബിജെപി സർക്കാരിന് വൻ ക്ഷീണമാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. വിഘടനവാദികളെ നിയന്ത്രിക്കുന്നതിന് ബിജെപി എന്തു നയമാണ് സ്വീകരിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഭാഗികമായി അഫ്‌സ്പ പിൻവലിക്കുകയും തുടർ സാഹചര്യം വിലയിരുത്തിയ ശേഷം പൂർണമായി പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയും ചെയ്യണമെന്ന് മുഫ്തി പറഞ്ഞു.

കാശ്മീരിൽ സ്ഥിത വിഷളായി തുടരുന്നത് മുതലെടുക്കാൻ പാക്കിസ്ഥാൻ ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സംഘർഷം അടിയന്തിരമായി ഇല്ലാതാക്കിയേ തീരൂ എന്ന് രാഷ്ട്രീയ നിരീക്ഷകരും വ്യക്തമാക്കുന്നു. കശ്മീരിൽ സൈന്യം സംയമനം പാലിക്കണമെന്നും പ്രതിരോധത്തിനായി സുരക്ഷാ സേന പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി കശ്മീരിലെത്തിയ രാജ്‌നാഥ് സിങ് സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു ഒറ്റയടിക്ക് അഫ്‌സ്പ പിൻവലിക്കേണ്ടന്നും ഘട്ടം ഘട്ടമായി ഇതിനുള്ള നടപടികൾ തുടങ്ങണമെന്നുമാണ് ആവശ്യമുയർന്നിട്ടുള്ളത്. കശ്മീരിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിന് പാക്കിസ്ഥാനെതിരെയും മെഹബൂബ വിമർശനം ഉന്നയിച്ചു. തീവ്രവാദത്തിന്റെ ഇരയാണെന്ന് അവകാശപ്പെടുമ്പോഴും പാക്കിസ്ഥാൻ കശ്മീരിൽ തീവ്രവാദം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മെഹബൂബ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോർ സന്ദർശനത്തോടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നുവെങ്കിലും പത്താൻകോട്ട് ആക്രമണത്തോടെ വീണ്ടും ബന്ധം വഷളായെന്നും കശ്മീർ മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ കശ്മീർ സന്ദർശനത്തിന് പിന്നാലെയാണ് അസ്ഫ്പ പിൻവലിക്കുന്നതിനെ അനുകൂലിച്ച് മുഫ്തി രംഗത്ത് വന്നത്.

അതേസമയം, പ്രതിഷേധ മാർഗമായി കല്ലേറ് നടത്തരുതെന്ന് കാശ്മീർ യുവാക്കളോട് അഭ്യർത്ഥിച്ച രാജ്‌നാഥ് സിങ് സൈനികരോട് ആയുധ ഉപയോഗത്തിൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നും കശ്മീർ യുവാക്കളെ ആയുധധാരികളാക്കുന്നതിൽ നിന്നും ഇസ്ലാമാബാദ് അവരെ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിൽ നടന്ന സംഘർഷത്തിൽ ഇതിനകം 2228 പൊലീസ് ഉദ്യോഗസ്ഥർക്കും 1100 സിആർപിഎഫ് ഉദ്യോഗസ്ഥർക്കും 2259 സാധാരണക്കാർക്കും പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിനകം 47 പേർക്കാണ് സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP