Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബക്കാരെ മുഴുവൻ പോയ്‌സ് ഗാർഡനിൽ നിന്നും ഒഴിപ്പിച്ച് ശശികലയുടെ തുടക്കം; നടരാജന്റെ ഇടപെടലിൽ മാത്രം തീരുമാനമായില്ല; സോണിയാഗാന്ധിയെ പോലെ പിൻ നിരയിൽ ഇരുന്ന് ഭരണം നിയന്ത്രിക്കാനും ആലോചന  

കുടുംബക്കാരെ മുഴുവൻ പോയ്‌സ് ഗാർഡനിൽ നിന്നും ഒഴിപ്പിച്ച് ശശികലയുടെ തുടക്കം; നടരാജന്റെ ഇടപെടലിൽ മാത്രം തീരുമാനമായില്ല; സോണിയാഗാന്ധിയെ പോലെ പിൻ നിരയിൽ ഇരുന്ന് ഭരണം നിയന്ത്രിക്കാനും ആലോചന   

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇനി താൻ പറയുന്നതുമാത്രം കേട്ടാൽ മതിയെന്നും സഹോദരങ്ങളും അനന്തരവന്മാരും ഉൾപ്പെടെയുള്ള ബന്ധുക്കളുടെ നിർദേശങ്ങൾ അനുസരിക്കേണ്ടെന്നും എഐഎഡിഎംകെ പ്രവർത്തകർക്ക് മുന്നറിയിപ്പു നൽകി ജയലളിതയുടെ തോഴി ശശികല പാർട്ടിയിൽ ഏകാധിപതിയാകുന്നതിനുള്ള ചുവടുറപ്പിക്കൽ തുടങ്ങി. ഇതിന്റെ മുന്നോടിയായി ജയലളിതയുടെ വസതി കൂടിയായിരുന്ന പോയ്‌സ് ഗാർഡനിൽ തമ്പടിച്ചിരുന്ന കുടുംബക്കാരെ ഒഴിപ്പിച്ച ശശികല പാർട്ടിയിൽ നിന്നും സർക്കാരിൽ നിന്നും അവർ അകന്നു നിൽക്കണമെന്ന നിർദേശവും നൽകിക്കഴിഞ്ഞു.

ബുധനാ്‌ഴ്ചയാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ടുചെയ്തു. ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകിയതിനൊപ്പം മന്ത്രിമാരോടും പ്രവർത്തകരോടും അവരുടെ നിർദേശങ്ങൾ അനുസരിക്കരുതെന്നും വ്യക്തമാക്കിയതോടെ ഇനി മന്നാർഗുഡി മാഫിയയുടെ ഭരണത്തിലെ ഇടപെടലിന് അവസരം കൊടുക്കാതെ താൻ മാത്രം ഭരണത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഒരുക്കാനാണ് ശശികലയുടെ നീക്കമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയുടെ തലപ്പത്തേക്ക് ശശികല എത്തുമെന്നും അവർ പാർട്ടി സെക്രട്ടറിയാകുമെന്നുമുള്ള അഭ്യൂഹങ്ങൾ സജീവമാണ്. ഇതിനിടെയാണ് ബന്ധുക്കൾക്ക് ശശികല മുന്നറിയിപ്പു നൽകിയതായുള്ള വിവരവും പുറത്തുവരുന്നത്. ജയലളിതയുടെ വീടായ പോയസ് ഗാർഡനിലാണ് ശശികല ഇപ്പോഴുള്ളത്. അവരോടൊപ്പം ബന്ധുക്കളുമുണ്ട്. അവരെല്ലാം പോയതിനുശേഷം ശശികലയുടെ സഹോദരന്റെ ഭാര്യ ഇളവരശി പോയസ് ഗാർഡനിൽ തുടരുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. അതേസമയം ഭർത്താവ് നടരാജന്റെ റോൾ എന്തായിരിക്കുമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്രത്തിൽ സോണിയാഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന് മന്മോഹൻസിംഗിനെ പ്രധാനമന്ത്രിയാക്കി രാജ്യഭരണം നിയന്ത്രിച്ചതുപോലെ അണ്ണാഡിഎംകെയുടെ നേതൃത്വം ഏറ്റെടുക്കാനും അങ്ങനെ പന്നീർശെൽവത്തിന്റെ ഭരണം പോയ്‌സ് ഗാർഡനിലിരുന്ന് നിയന്ത്രിക്കാനുമാണ് ശശികലയുടെ ഉദ്ദേശ്യമെന്നാണ് സൂചനകൾ.

തനിക്കെതിരെ ജനങ്ങൾക്കിടയിൽ അത്ര നല്ല അഭിപ്രായമല്ല ഉള്ളതെന്നതിനാലും പാർട്ടിയിൽ തന്നെ ഒരുവിഭാഗം നേതാക്കൾക്ക് തന്നോട് അനിഷ്ടം ഉള്ളതിനാലും കരുതലോടെയാണ് ശശികലയുടെ നീക്കങ്ങൾ. തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയത്തിൽ നല്ല ചിത്രം ഉണ്ടാക്കുകയുമാണ് ശശികലയുടെ ലക്ഷ്യമെന്നും ആരോപണമുയർന്നിട്ടുണ്ട്. വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ശശികലയോട് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ചിലർ അവരോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനും പറഞ്ഞു. എന്നാൽ അധികാരത്തിന്റെ പിന്തുണയില്ലാതെ ജനങ്ങളെ സേവിക്കാനാണ് താൽപര്യപ്പെടുന്നതെന്ന് അവർ മറുപടി നൽകിയതായാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം.

2011ൽ ശശികലയെയും ബന്ധുക്കളെയും ജയലളിത പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പിന്നീട് ശശികല മാത്രം തിരിച്ചെത്തി. എന്നാൽ തുടർന്നും ശശികലയുടെ ബന്ധുക്കളെ അടുപ്പിക്കാൻ ജയലളിത തയാറായില്ല. പക്ഷേ ജയലളിതയുടെ മരണശേഷമുള്ള കർമങ്ങളിലുൾപ്പെടെ ശശികലയുടെ ബന്ധുക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തതോടെ ഒന്ന് പിൻവലിഞ്ഞ് നിൽക്കുന്ന ശശികല അനുകൂല സാഹചര്യം വരുമ്പോൾ മാത്രമേ പാർട്ടി നേതൃത്വത്തിലേക്ക് പ്രത്യക്ഷത്തിൽ വരികയുള്ളു എന്നാണ് സൂചനകൾ. അതുവരെ പിൻസീറ്റ് ഡ്രൈവിംഗിലൂടെ തമിഴ്‌നാട്ടിലേ ഭരണം നിയന്ത്രിക്കാനാകും നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP