Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആംആദ്മി നേതാവ് കുമാർ വിശ്വാസ് ബിജെപിക്കൊപ്പം ചേർന്നേക്കും; യുപിയിൽ സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ട്

ആംആദ്മി നേതാവ് കുമാർ വിശ്വാസ് ബിജെപിക്കൊപ്പം ചേർന്നേക്കും; യുപിയിൽ സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ട്

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഇതുസംബന്ധിച്ച് ബിജെപിയുമായുള്ള ചർച്ചയിൽ ധാരണയായി. രണ്ടു ദിവസത്തിനുള്ളിൽ കുമാർ വിശ്വാസ് ബിജെപിയിൽ ചേർന്നേക്കും. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കുമാർ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കുമാർ വിശ്വാസ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നും ബിജെപിയുടെ ലഖ്നൗ ഓഫീസിൽ എത്തുമെന്നും പാർട്ടി വക്താവ് അറിയിച്ചു. യു.പിയിലെ ഗസ്സിയാബാദിലെ സാഹിബാബാദിൽ നിന്നും കുമാർ വിശ്വാസ് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഈ സീറ്റിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ മകനും യു.പി ബിജെപി ജനറൽ സെക്രട്ടറിയുമായ പങ്കജ് സിംഗും ഈ സീറ്റിൽ നോട്ടിമിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന സിംഗിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയ ഷാ പക്ഷേ ഏത് സീറ്റാണ് അദ്ദേഹത്തിനായി കണ്ടുവച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിട്ടില്ല.

നോയിഡയോ ചന്ദൗലിയിലോ സിംഗിന് സീറ്റ് നൽകിയേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ടിക്കറ്റിൽ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിക്കും ബിജെപിയിലെ സ്മൃതി ഇറാനിക്കുമെതിരെ മത്സരിച്ചിരുന്നു. 2012ൽ സഹിബബാദിൽ നിന്ന് വിജയിച്ച ബി.എസ്‌പി അംഗം അമർപാൽ ശർമ്മ പിന്നീട് കോൺഗ്രസിൽ ചേർന്നിരുന്നു. പ്രമുഖ സാഹിത്യകാരൻ കൂടിയായ കുമാർ വിശ്വാസ് തന്റെ പല പ്രസ്താവനകളുടെയും പേരിൽ വിവാദ നായകനുമാണ്. അടുത്തകാലത്തായി ആം ആദ്മി പാർട്ടിയുമായി അകൽച്ചയിലാണ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP