Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി തരംഗം അവസാനിച്ചെന്ന് ബോധ്യമായപ്പോൾ പല്ലുകൊഴിഞ്ഞ സിംഹങ്ങളെ കളത്തിലിറക്കാൻ ബിജെപി നീക്കം; അദ്വാനിയെയും മോദിയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും; നാല് വർഷം അനങ്ങാതിരുന്നവർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചേക്കും

മോദി തരംഗം അവസാനിച്ചെന്ന് ബോധ്യമായപ്പോൾ പല്ലുകൊഴിഞ്ഞ സിംഹങ്ങളെ കളത്തിലിറക്കാൻ ബിജെപി നീക്കം; അദ്വാനിയെയും മോദിയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കും; നാല് വർഷം അനങ്ങാതിരുന്നവർ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദി തരംഗം കൊണ്ട് വിജയിച്ചു കയറിയ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു പോലെ എളുപ്പമാകില്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്ന തിരിച്ചറിവിൽ ബിജെപി. പാർട്ടയുടെ തലമുതിർന്ന നേതാവ് എൽകെ അദ്വാനിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ആലോചന ബിജെപി തുടങ്ങിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പ്രതിപക്ഷ ഐക്യനിര തനിക്കെതരെ തിരിഞ്ഞെന്ന് ബോധ്യമായതോടെയാണ് അദ്വാനിയുമായുള്ള പിണക്കങ്ങൾ തീർക്കാൻ മോദി രംഗത്തിറങ്ങിയത്.

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അദ്വാനിയെ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. മുരളീമനോഹർ ജോഷിയെയും സ്ഥാനാർത്ഥി ആക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 90 കഴിഞ്ഞ അദ്വാനിയെ മോദിയും അമിത്ഷായും ഡൽഹി പൃഥ്വിരാജ് റോഡിലെ വീട്ടിലെത്തി കണ്ട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ മോദിയും അദ്വാനിയും രണ്ട് തട്ടിലായിരുന്നു. എന്നാൽ പിണക്കം മറന്ന് അദ്വാനിയെ മത്സരിപ്പിക്കാനുള്ള നീക്കം പാർട്ടി പ്രതിരോധത്തിലാണ് എന്നതിന്റെ സൂചനയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷ പാർട്ടികൾ സംഘടിതമായി ഭരണപക്ഷത്തിനെതിരെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

2014 തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നാണ് അദ്വാനി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ബിജെപി അധികാരത്തിലേറി. അദ്വാനിയടക്കമുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞായിരുന്നു മന്ത്രിസഭാ രൂപീകരണം. എന്നാലിപ്പോൾ വീണ്ടും തിരഞ്ഞെടുപ്പെത്തുമ്പോൾ ജനപ്രീതി ഏറെയുള്ള മുതിർന്ന നേതാക്കളെ ആശ്രയിക്കാതെ വഴിയില്ലെന്നായി. പാർട്ടിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് പോലും പുറത്താക്കപ്പെട്ട അദ്വാനിയും ജോഷിയും എന്ത് സമീപനമായിരിക്കും വിഷയത്തിൽ സ്വീകരിക്കുക എന്നാണ് ബിജെപി ഇനി ഉറ്റുനോക്കുന്നത്. മാത്രമല്ല 75 വയസ്സ് കഴിഞ്ഞവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ല എന്നൊരു നിയമം കഴിഞ്ഞ വർഷം ബിജെപി സ്വീകിരിച്ചിരുന്നു.

വരാനിരിക്കുന്നത് ജനപ്രിയ പദ്ധതികളുടെ പ്രളയം

നാല് വർഷം തികയുന്ന മോദി സർക്കാർ ജനപ്രീതി പിടിച്ചുപറ്റാൻ ഉതകുന്ന പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപിച്ച ചല പദ്ധതികളാകട്ടെ എങ്ങുമെത്താതെ പോകുന്ന നിലയിലുമായി. ഇതോടെ സർക്കാറിനെതിരായ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ സർക്കാർ ആകാനുള്ള തയ്യാറെടുപ്പിലാണ് നരേന്ദ്ര മോദി. ഇതിനായി വരാനിരിക്കുന്നത് പദ്ധതികളുടെ ബഹളം തന്നെയാണ്.

2019 പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ അഞ്ച് കോടി തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികളിൽ വർധനവ് വരുത്താനൊരുങ്ങുകയാണ് മോദി. മൂന്നു പരിപാടികളാണ് തുടക്കത്തിൽ മോദി ലക്ഷ്യമിടുന്നത്. വാർദ്ധക്യകാല പെൻഷൻ, ലൈഫ് ഇൻഷുറൻസ്, പ്രസവ ആനുകൂല്യങ്ങൾ എന്നിവയിലാണ് വർധനവ്. തൊഴിലില്ലായ്മയും ശിശുപരിപാലനവും മറ്റ് ആനുകൂല്യങ്ങളും ഒഴിവാക്കി തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതി. അതേസമയം മോദിയുടെ സ്വപ്നപദ്ധതിക്ക് സമയവും വിഭവങ്ങളും പരിമിതമാണെന്നതാണ് വെല്ലുവിളി.

രാജ്യത്തെ അനൗദ്യോഗിക തൊഴിലാളികടക്കം എല്ലാ തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . 15 കേന്ദ്ര തൊഴിൽ നിയമങ്ങളെ ലയിപ്പിച്ചും ലഘൂകരിച്ചുമാണ് സർക്കാർ നടപടി. ജൂലൈയിൽ പാർലമന്റെിൽ ഈ ബിൽ അവതരിപ്പിക്കും.

പത്ത് കോടി ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷാ പദ്ധതി 'മോദികെയറും' അണിയറയിൽ ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബഹുജന പദ്ധതികളിൽ ഒന്നാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനം ഫെബ്രുവരിക്ക് ശേഷമുണ്ടാകും. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മെയിൽ രാജ്യത്തെ ആറു ജില്ലകളിലായി പദ്ധതിയുടെ പരീക്ഷണ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ ഇപ്പോഴത്തെ 376 ബില്ല്യൺ ഡോളറിന്റെ ദേശീയ ബജറ്റിൽ നിന്ന് സർക്കാരിന് മോദിയുടെ സ്വപ്ന പദ്ധതികൾ നടപ്പിൽ വരുത്തുന്നത് പ്രയാസമാണ്. മോദിയുടെ പുതിയ വികസന പദ്ധതികൾ സമ്പദ് വ്യവസ്ഥയിൽ ഇരട്ട ആഘാതമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന സാമൂഹ്യ ചെലവ് സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുകയും അടിസ്ഥാനസൗകര്യ വികസനം ഇല്ലാതാക്കുകയും ചെയ്യും.

എന്നാൽ രാജ്യത്തിന്റെ ജി.ഡി.പിയിൽ പകുതിയിലേറെ സംഭാവന ചെയ്യുന്ന അനൗദ്യോഗിക തൊഴിലാളികൾക്കടക്കം ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ അത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് കണക്ക്കൂട്ടൽ. ഇന്ത്യൻ തൊഴിൽശക്തിയുടെ 90 ശതമാനത്തിൽ കൂടുതലും അനൗപചാരിക തൊഴിലാളികളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP