Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ധാർഷ്ട്യം ഏകാധിപത്യത്തിലേക്കു നയിക്കും; നേതാക്കൾ വാജ്‌പേയിയെ പോലെ വിനയാന്വിതരാകണം: അടിയന്തരാവസ്ഥ കോൺഗ്രസിന്റെ കാര്യത്തിലെന്ന് തിരുത്തിയെങ്കിലും മോദിയെ കൊട്ടി വീണ്ടും അദ്വാനി

ധാർഷ്ട്യം ഏകാധിപത്യത്തിലേക്കു നയിക്കും; നേതാക്കൾ വാജ്‌പേയിയെ പോലെ വിനയാന്വിതരാകണം: അടിയന്തരാവസ്ഥ കോൺഗ്രസിന്റെ കാര്യത്തിലെന്ന് തിരുത്തിയെങ്കിലും മോദിയെ കൊട്ടി വീണ്ടും അദ്വാനി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത മുതിർന്ന നേതാവ് എൽ കെ അദ്വാനി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. അടിയന്തരാവസ്ഥയെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ കോൺഗ്രസിനെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നു വരുത്തിത്തീർത്തെങ്കിലും നേതാക്കൾക്ക് ധാർഷ്ട്യം പാടില്ലെന്ന് പ്രധാനമന്ത്രിയെ ലക്ഷ്യംവച്ച് അദ്വാനി തുറന്നടിച്ചു.

നേതാക്കളുടെ ധാർഷ്ട്യം ഏകാധിപത്യത്തിലേക്കു നയിക്കുമെന്നും അദ്വാനി പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ധാർഷ്ട്യം വെടിഞ്ഞ് വാജ്‌പേയിയെപ്പോലെ വിനയാന്വിതരാകണമെന്നും അദ്വാനി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കടുത്ത ഭാഷയിലാണ് ബിജെപി നേതൃത്വത്തെ അദ്വാനി വിമർശിച്ചത്. പേരെടുത്തു പറയാതെയാണ് നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളെ അദ്വാനി വിമർശിച്ചത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മുതൽ അദ്വാനിയും മോദിയും തമ്മിൽ ശീതസമരത്തിലാണ്. പിന്നീട് മുതിർന്ന നേതാക്കളെ ഒന്നൊന്നായി ബിജെപിയുടെ നിയന്ത്രണത്തിൽ നിന്ന് മോദി നീക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന് ഇപ്പോഴുള്ളത് പക്വതയില്ലാത്ത നേതൃത്വമാണെന്നാണ് അദ്വാനി കഴിഞ്ഞ ദിവസം തുറന്നടിച്ചത്. ജനാധിപത്യത്തോട് ആത്മാർഥതയില്ലാത്ത നേതൃത്വം രാജ്യത്തെ വീണ്ടും അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുമെന്നുമെന്ന ആശങ്കയുണ്ടെന്നും അദ്വാനി പറഞ്ഞു. എന്നാൽ ഇത് കോൺഗ്രസിനെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നാണ് അദ്വാനി തിരുത്തിയത്. അദ്വാനിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്‌ക്കെതിരെ ആർഎസ്എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്നാണ് ഇന്നു പ്രസ്താവന തിരുത്തി അദ്വാനി മറുകുറിപ്പിറക്കിയത്.

ഇപ്പോൾ ജനാധിപത്യത്തെ തകർക്കുന്ന നിയമവാഴ്ചയെ സംരക്ഷിക്കാത്ത ശക്തികൾക്കാണ് കരുത്തെന്നും വിശിഷ്ടമായ നേതൃത്വം രാജ്യത്തില്ലെന്നും രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനു ചില ബലഹീനതകളുണ്ടെന്നും അദ്വാനി വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP