Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമിയെറ്റെടുക്കൽ ബില്ലിലെ വിവാദ ഭേദഗതിയിൽ പ്രതിഷേധം വ്യാപകം; ഭേദഗതിയിൽ നിന്നു പിന്മാറാൻ കേന്ദ്ര സർക്കാർ; കർഷകരുടെ അനുമതിയില്ലാതെ മുന്നോട്ടു പോകില്ലെന്നു മോദി

ഭൂമിയെറ്റെടുക്കൽ ബില്ലിലെ വിവാദ ഭേദഗതിയിൽ പ്രതിഷേധം വ്യാപകം; ഭേദഗതിയിൽ നിന്നു പിന്മാറാൻ കേന്ദ്ര സർക്കാർ; കർഷകരുടെ അനുമതിയില്ലാതെ മുന്നോട്ടു പോകില്ലെന്നു മോദി

ന്യൂഡൽഹി: ഭൂമിയേറ്റെടുക്കൽ ബില്ലിന്റെ കാര്യത്തിൽ കർഷകരുടെ അനുമതിയില്ലാതെ മുന്നോട്ടു പോകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിന്റെ പരിധിയിലേക്ക് 13 കേന്ദ്ര നിയമങ്ങളെക്കൂടി കേന്ദ്രസർക്കാർ കൊണ്ടുവരാൻ നീക്കം നടത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

നിയമ മന്ത്രാലയത്തിന്റെ നിർദ്ദേശം മറികടന്നുള്ള കേന്ദ്രസർക്കാരിന്റെ നീക്കം പാർലമെന്റിനെ അവഹേളിക്കലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കൽ ഭേദഗതി ഓർഡിനൻസിന്റെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കുകയാണ്. ഇതിനിടെയാണ് കർഷകരുടെ താൽപര്യമനുസരിച്ചു മാത്രമേ ബില്ലുമായി മുന്നോട്ടു പോകുകയുള്ളൂ എന്നു മോദി വ്യക്തമാക്കിയത്.

ഭൂമിയേറ്റെടുക്കൽ ബില്ലിനെക്കുറിച്ച് കർഷകർക്ക് നിരവധി ആശങ്കകളുണ്ട്. ഇതിനെപ്പറ്റി ധാരാളം കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഭൂമിയേറ്റെടുക്കൽ ബില്ലിൽ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണ്. നിയമങ്ങളെ ചുവപ്പുനാടയിൽ നിന്ന് മോചിപ്പിക്കണം. ബില്ലിനെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളും ഗൗരവമുള്ളതാണ്. എന്നാൽ കർഷകരുടെ ശബ്ദമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഞങ്ങൾ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ കാലാവധി നാളെ അവസാനിക്കും. കർഷകരുടെ നിർദേശങ്ങൾ സ്വീകരിക്കുന്നതിന് സർക്കാർ എപ്പോഴും സന്നദ്ധരാണ്. ജയ് ജവാൻ, ജയ് കിസാൻ എന്നുള്ളത് ഞങ്ങളുടെ മുദ്രാവാക്യമല്ല, പ്രതിജ്ഞയാണെന്നും മൻ കീ ബാത്ത് പരിപാടിയിൽ മോദി പറഞ്ഞു.

യുപിഎ സർക്കാർ കൊണ്ടുവന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ ബില്ലിന്റെ പരിധിയിലേക്ക് 13 നിയമങ്ങളെക്കൂടി കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഭൂമിയേറ്റെടുക്കൽ ബില്ലിലെ നഷ്ടപരിഹാരം, പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഇതോടെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ദേശീയപാത നിയമം, മെട്രോ റയിൽവേ നിർമ്മാണ നിയമം, പെട്രോളിയം പൈപ്പ് ലൈനിനായുള്ള ഭൂമിയേറ്റെടുക്കൽ നിയമം തുടങ്ങി 13 കേന്ദ്ര നിയമങ്ങളാണ് ബില്ലിന്റെ പരിധിയിലുൾപ്പെടുത്തിയത്.

പാർലമെന്റിൽ ചർച്ച ചെയ്യുകയോ, ഓർഡിനൻസ് ഇറക്കുകയോ ചെയ്യാതെ ഉത്തരവിലൂടെ നിയമങ്ങളെ ബില്ലിന്റെ പരിധിയിൽ കൊണ്ടുവന്നതിനെതിരെയാണു കോൺഗ്രസ് രംഗത്തെത്തിയത്. 2013 ലെ ബില്ലിന്റെ പരിധിയിലേക്ക് 13 നിയമങ്ങളെക്കൂടി ഉൾപ്പെടുത്തിയതോടെ ഭൂമിയേറ്റടുക്കൽ ഭേദഗതി ഓർഡിനൻസ് കേന്ദ്രസർക്കാർ വീണ്ടും ഇറക്കാനിടയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പുതിയ നിയമങ്ങളെ ഭൂമി ഏറ്റെടുക്കൽ ബില്ലിൽ ഉൾപ്പെടുത്തിയതിനെതിരെ മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP