Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ല; അവർ പാക്കിസ്ഥാനി ആണെങ്കിൽ പോലും; പാക്കിസഥാനികളോ മുസലിങ്ങളോ എന്റെ ശത്രുക്കളല്ല; ബിജെപിക്ക് മറുപടിയുമായി മണിശങ്കർ അയ്യർ രംഗത്ത്

തന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ല; അവർ പാക്കിസ്ഥാനി ആണെങ്കിൽ പോലും;  പാക്കിസഥാനികളോ മുസലിങ്ങളോ എന്റെ ശത്രുക്കളല്ല; ബിജെപിക്ക് മറുപടിയുമായി മണിശങ്കർ അയ്യർ രംഗത്ത്

ന്യുഡൽഹി: തന്റെ വീട്ടിൽ നടന്ന വിരുന്നിൽ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്ന് മണി ശങ്കർ അയ്യർ. പാക്കിസ്ഥാനെക്കുറിച്ച് താൻ മോദിയുടെ വഴിയിൽ ചിന്തിക്കുന്നത് എന്തിനാണെന്നും നമ്മുടെ അയൽവാസിയെ കുറിച്ച് ദേശീയ തലത്തിൽ ഒറ്റ അഭിപ്രായം രൂപീകരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണെന്നും മണി ശങ്കർ അയ്യർ ചോദിച്ചു. ഒരു ലേഖനത്തിലാണ് വിവാദ വിഷയത്തെക്കുറിച്ച് മണി ശങ്കർ അയ്യർ തന്റെ നിലപാട് വെളിപ്പെടുത്തിയത്.

മണിശങ്കർ അയ്യർ ഡൽഹി വസതിയിൽ നടത്തിയ വിരുന്നിൽ അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാൻ പാക്കിസ്ഥാൻ ഗുഢാലോചന നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തന്റെ വിരുന്നിലേക്ക പാക്കിസ്ഥാനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് സർക്കാർ അനുമതി വാങ്ങേണ്ട ആവശ്യമെന്താണെന്നും അനുമതി വേണമായിരുന്നെന്ന ബിജെപി വാക്താക്കൾ ടി.വിചാനലുകളിൽ പറയുന്നെന്നും തനിക്ക് സ്വകാര്യ വിരുന്ന് സംഘടിപ്പിക്കാൻ സർക്കാറിന്റെ അനുമതി വേണ്ടെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

തന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചടങ്ങിലേക്ക് വിളിക്കാൻ ആരുടെയും അനുമതി വാങ്ങേണ്ട ആവശ്യമില്ല. അവർ പാക്കിസ്ഥാനി ആണെങ്കിൽ പോലും. തനിക്ക് പാക്കിസ്ഥാനെ കുറിച്ച് ചർച്ച ചെയ്യാൻ സുഹൃത്തുക്കളെ ക്ഷണിക്കാൻ പാടില്ലേഎന്നും പാക്കിസ്ഥാനെക്കുറിച്ച് താൻ മോദിയുടെ വഴിയിൽ ചിന്തിക്കുന്നത് എന്തിനാണെന്നും നമ്മുടെ അയൽവാസിയെ കുറിച്ച് ദേശീയ തലത്തിൽ ഒറ്റ അഭിപ്രായം രൂപീകരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണെന്നും മണി ശങ്കർ അയ്യർ ചോദിച്ചു.

പ്രധാനമന്ത്രി അറിവിന്റെ നിറകുടമെന്ന് വിശ്വസിക്കാത്തവർക്ക് എതിരെ ദേശദ്രോഹക്കുറ്റം ചുമത്തുമോ..? എനിക്ക് സ്വകാര്യതക്കുള്ള അവകാശമില്ലേ എന്റെ അതിഥികൾക്കും സ്വകാര്യതക്കുള്ള അവകാശമില്ലേ. പാക്കിസ്ഥാനികളോ മുസലിങ്ങളോ എന്റെ ശത്രുക്കളല്ലെന്നും മണിശങ്കർ അയ്യർ ലേഖനത്തിൽ പറയുന്നു. ഖുർശിദ കസൗറി പാക്കിസ്ഥാനി മുസലിം മാത്രമല്ല, 20 വയസു മുതൽ തനിക്കറിയുന്ന സുഹൃത്ത് കൂടിയാണ് കേംബ്രിഡജ കോളജിൽ ഞങ്ങൾ സഹപാഠികളായിരുന്നുവെന്നും മണിശങ്കർ അയ്യർ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP