Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയാകും; നിയമസഭാ കക്ഷിയോഗം നേതാവായി തിരഞ്ഞെടുത്തു

മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയാകും; നിയമസഭാ കക്ഷിയോഗം നേതാവായി തിരഞ്ഞെടുത്തു

ചണ്ഡീഡഢ്: മുതിർന്ന ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടാർ ഹരിയാന മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷിയോഗത്തിന്റേതാണ് തീരുമാനം. കർണാലിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ബിജെപി ദേശീയ നിർവഹാക സമിതി അംഗമാണ് ഖട്ടാർ. ഹരിയാനയിലെ ജാട്ടിതര സമുദായത്തിൽ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം.

കർണ്ണാലിൽ നിന്നുമാണ് ഖട്ടാർ തിരഞ്ഞെടുക്കപ്പെട്ടത്. ജാട്ട് ഇതര സമുദായത്തിൽ നിന്നുള്ള നേതാവ് വേണം മുഖ്യമന്ത്രിയാകാൻ എന്ന പരിഗണന വച്ചാണഅ ഖട്ടാറിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ജാട്ട് സമുദായം ഐഎൻഎൽഡിയെ പിന്തുണച്ചപ്പോൾ പിന്നോക്ക ദളിത് വിഭാഗമാണ് ബിജെപിക്ക് പിന്തുണ നൽകിയത്. ഈ സാഹചര്യത്തിലാണ് ജാട്ടിതര അംഗം മുഖ്യമന്ത്രിയാകണമെന്ന നിഗമനത്തിൽ പാർട്ടി എത്തിച്ചേർന്നത്. ബിജെപി എംഎൽഎമാരിൽ നാൽപ്പത്പേർ ജാട്ട് സമുദായ അംഗങ്ങളായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP