Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോവയിൽ അവധി ആഘോഷിക്കാൻ മാത്രം എത്തിയാൽ ഇങ്ങനെയിരിക്കും'; കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുറിവിൽ ഉപ്പു പുരട്ടി വിശ്വാസവോട്ട് നേടിയ മനോഹർ പരീക്കർ

ഗോവയിൽ അവധി ആഘോഷിക്കാൻ മാത്രം എത്തിയാൽ ഇങ്ങനെയിരിക്കും'; കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുറിവിൽ ഉപ്പു പുരട്ടി വിശ്വാസവോട്ട് നേടിയ മനോഹർ പരീക്കർ

പനാജി: ഗോവയിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിലായി രണ്ടാമതാണ് സ്ഥാനമെങ്കിലും സർക്കാറുണ്ടാക്കാൻ ബിജെപിക്കും മനോഹർ പരീക്കറിന് സാധിച്ചിരുന്നു. ഇതിന് പ്രധാന കാരണമായത് ഗോവ കോൺഗ്രസിലെ തമ്മിലടിയാണ്. ഇന്ന് വിശ്വാസവോട്ട് നേടിയ മനോഹർ പരീക്കർ കോൺഗ്രസ് ദേശീയ നേതൃത്വത്തെ കളിയാക്കി കൊണ്ട് രംഗത്തുവന്നു. ഗോവയിൽ അവധി ആഘോഷിക്കാൻ മാത്രമായെത്തിയാൽ ഇങ്ങനെയിരിക്കും കാര്യങ്ങളെന്നാണ് കോൺഗ്രസ് നേതൃത്വത്തിന് മനോഹർ പരീക്കറുടെ ഒളിയമ്പ്.

ഗോവ നിയമസഭയിൽ വിശ്വാസവോട്ട് നേടിയതിന് ശേഷം പ്രതികരിക്കവെയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തേയും ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിഗ് വിജയ് സിങിനേയും കുത്തിയുള്ള പരീക്കറുടെ പ്രതികരണം. കോൺഗ്രസിനൊപ്പം ഒരിക്കലും ആവശ്യമുള്ള അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ല. ഗോവയിൽ പ്രവർത്തിക്കാനല്ലാതെ, അവധി ആഘോഷിക്കാൻ മാത്രമെത്തിയാൽ ഇങ്ങനെയിരിക്കും കാര്യങ്ങൾ.

വിശ്വാസവോട്ടടെടുപ്പിന് തൊട്ടുമുമ്പ് വരെ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ദിഗ് വിജയ് സിങ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. 'എന്റെ ചിരി നിങ്ങൾ കാണുന്നില്ലേ, അത് ആത്മവിശ്വാസത്തിന്റേതാണ് വിശ്വാസ വോട്ടെടുപ്പിനെ ഞങ്ങൾ തോൽപ്പിക്കും' എന്നായിരുന്നു ദിഗ് വിജയ് സിങിന്റെ പ്രതികരണം. ഇതാണ് വിശ്വാസം തെളിയിച്ച ശേഷം മനോഹർ പരീക്കറുടെ പരിഹാസത്തിന് ഇടയാക്കിയത്.

പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് ഗോവയിലേക്ക് മടങ്ങിയെത്തിയതിൽ ഒരു ദുംഖവും ഇല്ലെന്നും ആരോഗ്യപരമായി ഡൽഹിയിലെ താമസം ശരിക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പരീക്കർ പറഞ്ഞു. ഡൽഹിയിൽ വലിയ സുഹൃത്തുക്കളും ഇല്ലെന്നും പരീക്കർ പറഞ്ഞു. മനോഹർ പരീക്കർ സർക്കാരിന് 22 അംഗങ്ങളുടെ പിന്തുണ വിശ്വാസ വോട്ടെടുപ്പിൽ കിട്ടി. മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. വിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത് 16 അംഗങ്ങൾ മാത്രമായിരുന്നു.16 വോട്ടുകൾ മാത്രമാണ് 17 എംഎൽഎമാരുള്ള കോൺഗ്രസിന് കിട്ടിയതെന്ന് ചുരുക്കം. ഒരു കോൺഗ്രസ് എംഎൽഎ വോട്ടെടുപ്പിനിടയിൽ ഇറങ്ങിപ്പോയതാണ് കോൺഗ്രസിന്റെ വോട്ടിൽ ചോർച്ചയുണ്ടാക്കിയത്.

ഗോവയിൽ 13 സീറ്റിൽ വിജയിച്ച ബിജെപി രണ്ടാമത്തെ വലിയ ഒറ്റകക്ഷി മാത്രമായിരുന്നു. പക്ഷേ പ്രാദേശിക പാർട്ടികളേയും സ്വതന്ത്രരേയും ഒപ്പം നിർത്താൻ ബിജെപിക്ക് കഴിഞ്ഞു. ബിജെപിയുടെ പഴയ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും(എംജിപി) ഗോവ ഫോർവേഡ് പാർട്ടിയും മൂന്ന് സീറ്റുകളിൽ വിജയിച്ചിരുന്നു. ഈ രണ്ട് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമായത്. ഇതോടെ ആറ് അംഗങ്ങളുടെ പിന്തുണയുമായി 13, 19ലേക്ക് എത്തി. മൂന്ന് സ്വതന്ത്രർ കൂടി ഒപ്പം നിന്നതോടെ ബിജെപിക്ക് 22 എന്ന നിലയിൽ കേവല ഭൂരിപക്ഷത്തിലും ഒരു വോട്ട് അധികം കിട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP