Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുപിയുടെ വഴിയെ രാജസ്ഥാനും ഉത്തരാഖണ്ഡും മധ്യപ്രദേശും ഛത്തീസ്‌ഗഢും; അഞ്ചുസംസ്ഥാനങ്ങളിലെ ഇറച്ചിക്കടകൾക്കെതിരെ നടപടി; ഇന്ത്യയെ സമ്പൂർണ വെജിറ്റേറിയൻ രാജ്യമാക്കാനുറച്ച് ബിജെപി

യുപിയുടെ വഴിയെ രാജസ്ഥാനും ഉത്തരാഖണ്ഡും മധ്യപ്രദേശും ഛത്തീസ്‌ഗഢും; അഞ്ചുസംസ്ഥാനങ്ങളിലെ ഇറച്ചിക്കടകൾക്കെതിരെ നടപടി; ഇന്ത്യയെ സമ്പൂർണ വെജിറ്റേറിയൻ രാജ്യമാക്കാനുറച്ച് ബിജെപി

ത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയോഗിച്ച ബിജെപി. ലക്ഷ്യമിടുന്നത് ഇന്ത്യയെ സമ്പൂർണ വെജിറ്റേറിയൻ രാജ്യമാക്കുകയെന്നതാണോ? അനധികൃത അറവുശാലകൾ അടച്ചുപൂട്ടിച്ച ഉത്തർപ്രദേശിന് പിന്നാലെ ജാർഖണ്ഡും അറവുശാലകൾക്കെതിരെ നടപടി തുടങ്ങി. ബിജെപി അധികാരത്തിലുള്ള മറ്റു നാല് സംസ്ഥാനങ്ങൾ കൂടി അറവുശാലകൾക്കെതിരെ നടപടി ആരംഭിച്ചതോടെ, ഉത്തരേന്ത്യ ഏറെക്കുറെ വെജിറ്റേറിയൻ മേഖലയിലേക്ക് തിരിയുകയാണ്.

രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളാണ് അനധികൃത അറവുശാലകൾക്കെതിരെ നടപടി തുടങ്ങിയത്. ഹരിദ്വാറിലെ മൂന്ന് അറവുശാലകൾ പൂട്ടി. റായ്‌പ്പുരിൽ 11 എണ്ണത്തിനാണ് പൂട്ടുവീണത്. ഇൻഡോറിൽ ഒരെണ്ണവും. ഏപ്രിൽ മുതൽ അനധികൃത അറവുശാലകൾ അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. ജയ്‌പ്പുരിൽ മാത്രം നാലായിരത്തോളം കടകളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇതിൽ 950 എണ്ണവും നിയമാനുസൃതം പ്രവർത്തിക്കുന്നവയാണെന്ന് കച്ചവടക്കാർ പറയുമ്പോഴും, കോർപറേഷൻ അധികൃതർ ലൈസൻസ് പുതുക്കി നൽകുമോ എന്ന സംശയം വ്യാപാരികൾക്കുണ്ട്.

നിലവിൽ പത്ത് രൂപയാണ് ലൈസൻസ് ഫീ. ഇത് ആയിരം രൂപയായി വർധിപ്പിക്കാൻ ജയ്പുർ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഇതേവരെ വിജ്ഞാപനം ഇറങ്ങിയിട്ടില്ല. ഫലത്തിൽ അറവുശാലകളുടെ ലൈസൻസ് പുതുക്കി നൽകാനാവാത്ത സ്ഥിതിയാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളത്. ലൈസൻസ് ഫീ സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നതിനാൽ, ലൈസൻസ് പുതുക്കാനുള്ള അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്ന് ജയ്‌പ്പുർ ഇറച്ചി വ്യാപാരി അസസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ റാഖഫ് ഖുറേഷി പറഞ്ഞു. മുൻകാലങ്ങളിൽ ലൈസൻസോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ പൂട്ടുന്നതിൽനിന്ന് ഒഴിവാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇതെത്രത്തോളം ഫലവത്താകുമെന്ന് ഉറപ്പില്ല.

ഹരിദ്വാറിൽ ഇറച്ചിക്കടകളിൽ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. ആറെണ്ണം പരിശോധിച്ചതിൽ മൂന്നെണ്ണത്തിനുമാത്രമാണ് ലൈസൻസ് ഉള്ളതെന്ന് കണ്ടെത്തി. സിറ്റി മജിസ്‌ട്രേറ്റ് ജയ് ഭാരത് സിങ്ങിന്റെയും പൊലീസ് സൂപ്രണ്ട് വി.കെ.കൃഷ്ണ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അറവുശാലകൾ അടിയന്തരമായി പൂട്ടാൻ ഉത്തരവ് കൊടുത്തതായി അധികൃതർ പറഞ്ഞു. നിയമാനുസൃതം പ്രവർത്തിക്കുന്ന തുടരാൻ അനുവദിക്കുമെന്നും അവർ വ്യക്തമാക്കി.

ഛത്തീസ്‌ഗഢിലെ റായ്പുരിൽ മൂന്നുദിവസത്തിനിടെയാണ് പതിനൊന്ന് അനധികൃത ഇറച്ചിക്കടകൾ പൂട്ടിയത്. പൂട്ടാൻ വിസമ്മതിച്ച കടകൾ അധികൃതർ ബലമായി സീൽ ചെയ്തു. റോഡരികിൽ മാലിന്യം നിക്ഷേപിച്ചും മറ്റും പരിസ്ഥിതി മലിനപ്പെടുത്തുന്ന കടക്കാർക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിൽ നിയമവിരുദ്ധമായി പ്രവർ്ത്തിക്കുന്നുവെന്ന് കണ്ട ഒരു ഇറച്ചിക്കട അധികൃതർ പൂട്ടി സീൽ ചെയ്തു. ഝാർഖണ്ഡിലെ റാഞ്ചിയിൽ അനധികൃത അറവുശാലകൾക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് മറ്റ് അറവുശാലകളും തുറന്നുപ്രവർത്തിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP