Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഹബൂബ മുഫ്തിയെക്കണ്ട ഫോട്ടോ ട്രോൾ ചെയ്ത് കാശ്മീരികൾ; ദംഗലിലെ കൗമാരതാരം ഇന്ത്യൻ ഏജന്റെന്ന് ആരോപണം; ജീവനിൽ പേടിതോന്നിയ 16-കാര്ി താൻ റോൾ മോഡലല്ലെന്നും തന്നെക്കാൾ നല്ല റോൾ മോഡലുകൾ ഏറെയുണ്ടെന്നും പറഞ്ഞ് തടിതപ്പി; കാശ്മീരിൽ സംഭവിക്കുന്നത് നമ്മൾ അറിയുന്നതിനും അപ്പുറമെന്ന് ഉറപ്പിക്കാൻ ഒരു സംഭവം കൂടി

മെഹബൂബ മുഫ്തിയെക്കണ്ട ഫോട്ടോ ട്രോൾ ചെയ്ത് കാശ്മീരികൾ; ദംഗലിലെ കൗമാരതാരം ഇന്ത്യൻ ഏജന്റെന്ന് ആരോപണം; ജീവനിൽ പേടിതോന്നിയ 16-കാര്ി താൻ റോൾ മോഡലല്ലെന്നും തന്നെക്കാൾ നല്ല റോൾ മോഡലുകൾ ഏറെയുണ്ടെന്നും പറഞ്ഞ് തടിതപ്പി; കാശ്മീരിൽ സംഭവിക്കുന്നത് നമ്മൾ അറിയുന്നതിനും അപ്പുറമെന്ന് ഉറപ്പിക്കാൻ ഒരു സംഭവം കൂടി

കാശ്മീരിൽ ഏറ്റവും കൂടുതൽ ചെലവാകുന്നത് ഇന്ത്യാ വിരുദ്ധതയാണ്. ദംഗൽ എന്ന സൂപ്പർഹിറ്റ് സിനിമയിൽ ഗീതഫോഗട്ടിന്റെ ചെറുപ്പം അവതരിപ്പിച്ച 16-കാരി സൈറ വസീമും ഈ വിദ്വേഷ പ്രചാരണത്തിന് പാത്രമായി. ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായുള്ള സൈറയുടെ കൂടിക്കാഴ്ചയാണ് എല്ലാ വിവാദങ്ങൾക്കും കാരണം.. മെഹബൂബയുമൊത്തുള്ള സൈറയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ വൈറലായി പ്രചരിക്കുകയും ഇരുവരെയും ഇന്ത്യൻ ഏജന്റെന്ന് ആരോപിച്ച് ട്രോളുകാർ ആക്രമിക്കുകയും ചെയ്തതോടെ, സൈറ ഫേസ്‌ബുക്കിൽ വിശദീകരണക്കുറിപ്പിറപ്പ് തടിതപ്പി.

സൈറയെ കാശ്മീരിന്റെ റോൾ മോഡൽ എന്ന് മെഹബൂബ വിശേഷിപ്പിച്ചതാണ് ട്രോളുകാരെ പ്രകോപിപ്പിച്ചത്. ഇതോടെ, സൈറയെ ഇന്ത്യൻ ഏജന്റെന്ന് പരിഹസിച്ചുകൊണ്ട് പോസ്റ്റുകൾ കുമിഞ്ഞുകൂടാൻ തുടങ്ങി. ഇതോടെയാണ് സൈറ വിശദീകരണവുമായി രംഗത്തെത്തിയത്. താൻ റോൾ മോഡലല്ലെന്നും തന്നെക്കാൾ മികച്ച റോൾമോഡലുകളുണ്ടെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു. തന്നെ റോൾ മോഡലെന്ന് വിശേഷിപ്പിക്കുന്നത് യഥാർഥ മാതൃകാപുരുഷന്മാരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സൈറ പോസ്റ്റിൽ പറഞ്ഞു.

തന്റെ പ്രവർത്തിയും തന്നെ റോൾ മോഡലെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചതും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതായും സൈറ പോസ്റ്റിൽ തുടർന്ന് പറഞ്ഞു. ജീവനിൽ ഭയമുള്ളതുകൊണ്ടാണ് സൈറയ്ക്ക് ഇത്തരമൊരു വിചിത്രമായ സംഭവത്തിൽ മാപ്പുചോദിക്കേണ്ടിവന്നതെന്ന് വ്യക്തമാണ്. ഗുസ്തിതാരം ഗീത ഫോഗട്ടുതന്നെ സൈറയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. രാജ്യം മുഴുവൻ സൈറയുടെ കൂടെയുണ്ടെന്നും ഇങ്ങനെ ഭയക്കേണ്ട കാര്യമില്ലെന്നുമാണ് ഗീത പോസ്റ്റ് ചെയ്തത്.

മെഹബൂബയ്‌ക്കെതിരെ സൈറയുടെ മാപ്പുപറച്ചിലിനെ രാഷ്ട്രീയ ആയുധമാക്കാനും ചിലർ മുന്നോട്ടുവന്നു. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് അതിൽ പ്രമുഖൻ. 16 വയസ്സുള്ള പെൺകുട്ടിയെക്കൊണ്ട് മാപ്പുചോദിപ്പിക്കത്ത തരത്തിൽ പ്രശ്‌നത്തെ വഷളാക്കിയത് മെഹബൂബയാണെന്ന് അദ്ദേഹം ആരോപിച്ചു. സൈറ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവരെ വിമരർശിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP