Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിശ്വാസ പ്രമേയം എന്തിനെന്ന് ചോദിച്ചപ്പോൾ തിരിച്ചുകിട്ടിയത് അനാവശ്യമായ ആലിംഗനം മാത്രം; ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് താമര വിരിയുന്നത് എളുപ്പമാക്കും; രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് മോദി വീണ്ടും

അവിശ്വാസ പ്രമേയം എന്തിനെന്ന് ചോദിച്ചപ്പോൾ തിരിച്ചുകിട്ടിയത് അനാവശ്യമായ ആലിംഗനം മാത്രം; ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് താമര വിരിയുന്നത് എളുപ്പമാക്കും; രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് മോദി വീണ്ടും

മറുനാടൻ ഡെസ്‌ക്‌

ഷാജഹാൻപൂർ: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നത് താമര വിരിയാൻ മാത്രമേ സഹായിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്റെ കാരണങ്ങൾ ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകുന്നതിന് പകരം ആവശ്യമില്ലാത്ത ആലിംഗനം നൽകുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാജഹാൻപൂരിൽ നടന്ന കിസാൻ കല്യാൺ റാലിയിലാണ് രാഹുൽ ഗാന്ധിയെ അദ്ദേഹം പരോക്ഷമായി പരിഹസിച്ചത്.

പാവങ്ങളെയും, യുവാക്കളെയും കർഷകരെയും മറന്ന് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി കസേരയ്ക്ക് പിന്നാലെയാണ്. വെള്ളിയാഴ്ച ലോക്‌സഭയിൽ നടന്നതിൽ നിന്ന് ആരാണ് തെറ്റുകാരെന്ന് മനസ്സിലാകും. താൻ രാജ്യത്തെ പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവർത്ിക്കുന്നത് അഴിമതിക്കെതിരെ പോരാടിയതാണ് തന്റെ കുറ്റം. മുൻ സർക്കാരുകൾ കർഷകരെ സഹായികകാൻ ഇച്ഛാശക്തി കാട്ടിയില്ലെന്നും മോദി കുറ്റപ്പെടുത്തി. ടിഡിപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് ശേഷമുള്ള ആദ്യ പൊതുറാലിയായിരുന്നു ഷാജഹാൻപൂരിലേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP