Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം കാര്യത്തിൽ താത്പര്യമില്ലാതെ രാജ്യത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനുമായി അഹോരാത്രം പണിയെടുക്കുന്നു; ജനങ്ങൾക്ക് ദയാലുവായ നേതാവും; മോദിയെ വാക്കുകൾ കൊണ്ട് അമിത് ഷാ പുകഴ്‌ത്തുന്നത് ഇങ്ങനെ

സ്വന്തം കാര്യത്തിൽ താത്പര്യമില്ലാതെ രാജ്യത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനുമായി അഹോരാത്രം പണിയെടുക്കുന്നു; ജനങ്ങൾക്ക് ദയാലുവായ നേതാവും; മോദിയെ വാക്കുകൾ കൊണ്ട് അമിത് ഷാ പുകഴ്‌ത്തുന്നത് ഇങ്ങനെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സർദാർ വല്ലഭായ് പട്ടേലിനോടും അംബേദ്കറിനോടും താരതമ്യം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. പട്ടേലും അംബേദ്കറും നേടിയ സാമൂഹ്യവും തദ്ദേശീയവുമായ ഏകീകരണത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തികമായ ഉദ്‌ഗ്രഥനത്തിന് തുടക്കമിട്ടിരിക്കുകയാണ് നരേന്ദ്ര മോദിയെന്നാണ് അമിത്ഷാ പറയുന്നത്.

നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് മോദിയെ വാനോളം പ്രകീർത്തിച്ചു കൊണ്ട് അമിത് ഷാ ബ്ലോഗെഴുതിയത്. നരേന്ദ്രഭായ് എന്ന് അടുപ്പത്തോടെ അഭിസംബോധന ചെയ്തു കൊണ്ടാണ് അമിത് ഷാ മോദിയുടെ സംഭാവനകളെ പ്രകീർത്തിച്ചത്. പ്രധാനമന്ത്രിയുടെ ജീവിതം പലവിധത്തിൽ ഇന്ത്യൻ സ്വത്വത്തിന്റെ മൂർത്തിമത് ഭാവമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

'പാവപ്പെട്ടവരുടെ അഭിലാഷങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി ഇന്ത്യക്ക് കേട്ടു കേൾവിപോലുമില്ലാത്ത ദാരിദ്ര്യനിർമ്മാർജ്ജന മുന്നേറ്റത്തിന് വഴിവെച്ചു'. 'രാജ്യത്തിന്റെ തദ്ദേശീയമായ ഏകീകരണത്തിന് വഴിവെച്ച സർദ്ദാർ പട്ടേലിന്റെയും സാമൂഹ്യ ഉദ്‌ഗ്രഥനത്തിന് തുടക്കം കുറിച്ച ബാബാസാഹേബ് അംബേദ്കറിന്റെയും പങ്കും ഇന്ത്യ സ്മരിക്കുന്നുണ്ട്. ജൻധൻയോജനയിൽ തുടങ്ങി ജിഎസ്ടി വരെയെത്തിയ സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഉദ്‌ഗ്രഥനത്തിനാണ് മോദി തുട്കമിട്ടത്', ഷാ തന്റെ ബ്ലോഗിൽ പറയുന്നു.

'പ്രധാനമന്ത്രി തന്റെ പിറന്നാൾ ഇതുവരെയും ആഘോഷിച്ചിരുന്നില്ല. സേവനത്തിലൂടെയാണ് ഈ സന്ദർഭത്തെ അടയാളപ്പെടുത്താൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.തന്റെ ജീവിതത്തിന്റെ ഓരോ ബിന്ദുവിലും ഇന്ത്യ മുന്നേറട്ടെ എന്ന വിശ്വാസത്തിലാണ് നരേനദ്രഭായ് ജീവിച്ചത്'. സ്വന്തം കാര്യത്തിൽ താത്പര്യമില്ലാതെ രാജ്യത്തിനും രാജ്യത്തിന്റെ ക്ഷേമത്തിനുമായി അഹോരാത്രം പണിയെടുക്കുന്നയാളായാണ് ജനങ്ങൾ മോദിയെ കാണുന്നത്. അവർക്കദ്ദേഹം ദയാലുവായ നേതാവാണെന്നും അമിത്ഷാ എഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP