Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേതാക്കളുടെ രക്തസാക്ഷിത്വ ദിനത്തിലും രാഷ്ട്രീയക്കണ്ണോടെ മോദി; സിക്ക് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ട 3000ഓളം പേരുടെ ബന്ധുക്കൾക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം; ഗുജറാത്ത് കലാപ ബാധിതരെക്കുറിച്ച് മിണ്ടാട്ടമില്ല

നേതാക്കളുടെ രക്തസാക്ഷിത്വ ദിനത്തിലും രാഷ്ട്രീയക്കണ്ണോടെ മോദി; സിക്ക് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ട 3000ഓളം പേരുടെ ബന്ധുക്കൾക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം; ഗുജറാത്ത് കലാപ ബാധിതരെക്കുറിച്ച് മിണ്ടാട്ടമില്ല

ന്യൂഡൽഹി: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 30 വയസ് തികയുന്ന ദിനം തന്നെ കോൺഗ്രസിന്റെ ദേശീയ ബിംബങ്ങളെ തച്ചുടയ്ക്കാൻ തന്ത്രം മെനയൂകയാണ് ആർഎസ്എസും കേന്ദ്രസർക്കാറും. സർദാർ വല്ലാഭായ് പട്ടേലിന്റെ ജന്മദിനം കൂടിയായ ഇന്ന് പട്ടേൽ ജന്മദിനം വിപുലമായി ആചരിക്കുന്നതിനൊപ്പം സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയാണ് മോദി ചെയ്തത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്ന് 1984ലാണ് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതുവരെ ലഭിച്ചിട്ടുള്ള നഷ്ടപരിഹാരത്തിന് പുറമേയാണിത്. 3325 പേരുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുക. ഇതിൽ 2733 പേർ ഡൽഹിയിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ ഉത്തർപ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ്, മഹരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. നഷ്ടപരിഹാര തുക എത്രയും വേഗം വിതരണം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 166 കോടി രൂപയാണ് ഇതിനായി ചെലവാകുക.

2006ൽ യു.പി.എ സർക്കാർ കലാപത്തിന്റെ ഇരകൾക്ക് 717 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് അനുവദിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 3.5 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്കും വീടുകളും മറ്റും നഷ്ടപ്പെട്ടവർക്കും ധനസഹായവും നൽകിയിരുന്നു. പാക്കേജിലെ 517 കോടി രൂപയോളമാണ് ഇതിനകം വിതരണം ചെയ്തത്. ബാക്കി തുക അവകാശ തർക്കത്തെ തുടർന്ന് വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ പറയുന്നത്.

അതേസമയം രാജ്യത്ത് കലാപങ്ങളിലും ഭീകരാക്രമണങ്ങളിലും മാവോയിസ്റ്റ്, നക്‌സൽ ആക്രമണങ്ങളിലും കൊല്ലപ്പെടുന്നവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാര തുകയും കേന്ദ്ര സർക്കാർ ഉയർത്തി. നിലവിലുള്ള 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയായാണ് നഷ്ടപരിഹാരം ഉയർത്തിയത്.

എന്നാൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ നഷ്ടപരിഹാരം പ്രഖ്യാപിച്ച കേന്ദ്രസർക്കാറിന്റെ നടപടിയെ കോൺഗ്രസ് സംശത്തോടെയാണ് നോക്കിക്കാണുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന് അമർഷമുണ്ട് താനും. അതേസയം ഗുജറാത്ത് കലാപബാധിതർക്കും സഹായം നൽകണമെന്ന ആവശ്യവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP