Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ സമ്പൂർണ്ണ തകർച്ച ഉറപ്പിക്കാൻ മോദിയെ വാരണാസിയിൽ തോൽപ്പിക്കാൻ പദ്ധതിയിട്ട് പ്രതിപക്ഷ പാർട്ടികൾ; മോദിക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെന്ന ആവശ്യവുമായി അഖിലേഷ് രംഗത്ത്; മുലായത്തെ എസ് പി-ബി എസ് പി-കോൺഗ്രസ് സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയാക്കുമെന്ന് റിപ്പോർട്ടുകൾ; ബിജെപിയെ യുപിയിൽ പിടിച്ചുകെട്ടാൻ ഉറച്ച് നീക്കങ്ങൾ

ബിജെപിയുടെ സമ്പൂർണ്ണ തകർച്ച ഉറപ്പിക്കാൻ മോദിയെ വാരണാസിയിൽ തോൽപ്പിക്കാൻ പദ്ധതിയിട്ട് പ്രതിപക്ഷ പാർട്ടികൾ; മോദിക്കെതിരെ സംയുക്ത സ്ഥാനാർത്ഥിയെന്ന ആവശ്യവുമായി അഖിലേഷ് രംഗത്ത്; മുലായത്തെ എസ് പി-ബി എസ് പി-കോൺഗ്രസ് സഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയാക്കുമെന്ന് റിപ്പോർട്ടുകൾ; ബിജെപിയെ യുപിയിൽ പിടിച്ചുകെട്ടാൻ ഉറച്ച് നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത വർഷം വാരണാസിയിൽ മോദിയെ തോൽപ്പിക്കണം.... അഖിലേഷ് യാദവിന്റെ സ്വപ്‌നമാണ് ഇത്. യുപിയിൽ നിന്ന് ബിജെപിയുടെ വേരറുക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് സമാജ് വാദി പാർട്ടിയുടെ നിലപാട്. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയെന്ന ആശയവുമാണ് അഖിലേഷ് യാദവ് മുന്നോട്ട് വയ്ക്കുന്നത്.

പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാനാണ് ഇങ്ങനെയൊരു ആശയം അഖിലേഷ് മുന്നോട്ടുവച്ചത്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാതിരിക്കാൻ സംസ്ഥാനങ്ങളിൽ വ്യത്യസ്ത തന്ത്രങ്ങൾ പയറ്റുമെന്നു കോൺഗ്രസ് അറിയിച്ചു. കോൺഗ്രസും വാരണാസിയിലെ ഫോർമുലയ്ക്ക് അനുകൂലമാണ്. കഴിഞ്ഞ തവണ വാരണാസിയിൽ മോദിക്കെതിരെ കെജ്രിവാൾ മത്സരിച്ചിരുന്നു. എങ്കിലും പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതു കാരണം കെജ്രിവാൾ സമ്പൂർണ്ണ പരാജയമായി. ഈ സാഹചര്യത്തിലാണ് യുപിയുടെ പൊതുവികാരമായ മുലായത്തെ മത്സരിപ്പിക്കാനുള്ള നീക്കം. ഇത് കോൺഗ്രസിന് മുമ്പിൽ അഖിലേഷ് അവതരിപ്പിച്ചു കഴിഞ്ഞു.

ബിജെപിവിരുദ്ധ വോട്ടുകൾ ഏകീകരിക്കുകയെന്നതാണു സുപ്രധാനമെന്നു കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. എന്നാൽ വാരാണസിയിൽ മോദിക്കെതിരെ ഐക്യസ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ കോൺഗ്രസ് നിലപാടെടുത്തിട്ടില്ല. തീരുമാനമെടുക്കാൻ ഏറെ സമയമുള്ളതിനാൽ ഇതു രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കേണ്ടതാണ്. അതേസമയം, പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൾ ഭിന്നിക്കാതിരിക്കണമെന്ന തന്ത്രത്തോടു യോജിക്കുന്നതായും സിങ്‌വി വ്യക്തമാക്കി. അഖിലേഷിന്റെ നിർദ്ദേശത്തോട് യോജിക്കുമെന്ന പരോക്ഷ സൂചനയാണ് ഇതിലുള്ളത്.

യുപി മുതൽ കർണാടക വരെയുള്ള വിവിധ തിരഞ്ഞെടുപ്പുകളിൽ വോട്ട് ഭിന്നിപ്പിനെ ബിജെപി എങ്ങനെ ഉപയോഗിച്ചു എന്നത് കണ്ടതാണ്. ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ഓരോ സംസ്ഥാനത്തിലും ഓരോ രീതിയിലാണ് ഇതു നടപ്പാക്കേണ്ടത്. യുപിയിലെ കയ്‌റാന ലോക്‌സഭാ സീറ്റ്, നൂർപുർ നിയമസഭാ സീറ്റ് എന്നിവിടങ്ങളിൽ ബിജെപി പ്രതിപക്ഷ സ്ഥാനാർത്ഥികളോട് തോറ്റതോടെയാണു കൂടുതൽ ഐക്യം എന്ന ആശയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. കയ്‌റാനയിൽ ആർഎൽഡി സ്ഥാനാർത്ഥിയും നൂർപൂരിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയുമാണു ജയിച്ചത്.

ഈ സാഹചര്യത്തിലാണ് പുതിയ ചിന്ത. വാരണാസിയിലേക്ക് മോദിയെ തളച്ചിടാനും ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. 2014ൽ മോദിക്ക് 5,81, 022 വോട്ടാണ് മോദിക്ക് കിട്ടിയത്. കോൺഗ്രസിന്റെ അജയ് റായിക്ക് 75,614 ഉം ബിഎസ്‌പിയുടെ വിജയ് പ്രകാശ് ജെയ്‌സ്വാൾ 60579 വോട്ടും നേടി. സമാജ് വാദിയുടെ കൈലാശ് ചൗരാസിയയ്ക്ക് 45,291 വോട്ടുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയ കെജ്രിവാളിന് 2,09,238 വോട്ടാണ് കിട്ടിയത്. അതായത് പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കെല്ലാം കൂടി 3,90,722 വോട്ട് കിട്ടി. അപ്പോഴും 1,90,300 വോട്ടിന്റെ കുറവ്. 2014ൽ മോദി തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു ഇതെല്ലാം.

ഇന്ന് പഴയ പ്രഭാവം മോദിക്കില്ല. അതുകൊണ്ട് തന്നെ വരാണാസിയിൽ മോദിയെ പിടിച്ചുകെട്ടാനാകുമെന്ന് തന്നെയാണ് അഖിലേഷിന്റെ വിലയിരുത്തൽ. രാഹുൽ ഗാന്ധിക്കും കണക്കുകളിലൂടെ മോദിയെ വീഴ്‌ത്താനാകുമെന്ന പ്രതീക്ഷ കൈവന്നിട്ടുണ്ട്. മോദിയെ തോൽപ്പിക്കാൻ ഏറ്റവും യോജ്യൻ മുലായം ആണെന്നും തിരിച്ചറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP