Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനിയുള്ള മൂന്നുവർഷം ശ്രദ്ധിക്കുന്നത് തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിന്; വൈദ്യുതിവൽക്കരണവും ഗ്രാമീണ റോഡുകളും മുൻഗണനയിൽ; വരുന്ന മൂന്നുവർഷം ചെയ്തു തീർക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകി മോദി സർക്കാർ

ഇനിയുള്ള മൂന്നുവർഷം ശ്രദ്ധിക്കുന്നത് തുടങ്ങിവച്ച പദ്ധതികളുടെ പൂർത്തീകരണത്തിന്; വൈദ്യുതിവൽക്കരണവും ഗ്രാമീണ റോഡുകളും മുൻഗണനയിൽ; വരുന്ന മൂന്നുവർഷം ചെയ്തു തീർക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകി മോദി സർക്കാർ

ന്യൂഡൽഹി: പ്രഖ്യാപനങ്ങളുടെയും വിദേശ പര്യടനങ്ങളുടെയും കാലം കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പ്രവർത്തിയുടെ നാളുകളാണ്. ശേഷിക്കുന്ന മൂന്നുവർഷം ചെയ്തു തീർക്കേണ്ട പദ്ധതികൾക്ക് മോദി സർക്കാർ രൂപം നൽകി. ഭരണനിർവഹണം കാര്യക്ഷമമാക്കുകയും സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ഇനിയുള്ള മൂന്നുവർഷം സർക്കാരിന്റെ പ്രധാന ലക്ഷ്യം.

ഗ്രാമങ്ങളുടെ വൈദ്യുതി വൽക്കരണത്തിനും റോഡുകളുടെ വികസനത്തിനുമാണ് സർക്കാർ കൂടുതലായി പ്രധാന്യം കൽപിക്കുന്നത്. 2018-ഓടെ വൈദ്യുതി വൽക്കരണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 60000 ഗ്രാമങ്ങളിൽ പുതിയ റോഡുകൾ നിർമ്മിക്കും. രണ്ടുവർഷം കൊണ്ട് കണ്ടെത്തിയ, വികസനം എത്തിനോക്കിയിട്ടില്ലാത്ത പ്രദേശങ്ങളെ ഉദ്ധരിക്കാനും സർക്കാർ പദ്ധതിയിടുന്നു.

സമ്പദ് വ്യവസ്ഥയ്‌ക്കേറ്റ തിരിച്ചടികളാണ് സർക്കാരിന്റെ പദ്ധതികൾ പലതും യഥാസമയം പൂർത്തിയാക്കാൻ സാധിക്കാതെ വരാൻ കാരണം. ഇതിന് പുറമെ, ഊർജദൗർലഭ്യവും ഭരണ രംഗത്തെ കാര്യക്ഷമതയില്ലായ്മയും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള മാറ്റങ്ങളെക്കുറിച്ചാണ് മോദി സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.

അഴിമതി തുടച്ചുനീക്കാനും കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുമുള്ള നടപടികൾ കൂടുതൽ ഊർജസ്വലമാക്കും. തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനും ഉദ്യോഗസ്ഥർക്ക് അധികാരങ്ങൾ നൽകും. അവരുടെ ആത്മവിശ്വാസം തിരികെപ്പിടിച്ച് ഭരണ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ രണ്ടുവർഷത്തെ ഭരണത്തിനിടെ സർക്കാരിനെതിരെ ഒരു അഴിമതിയാരോപണം പോലും ഉയർന്നുവന്നിട്ടില്ലെന്നത് അഭിമാനാർഹമായ കാര്യമാണ്. ഇക്കാലയളവിൽ പ്രാധാന്യം നൽകിയത് മാലിന്യ നിർമ്മാർജന പദ്ധതികൾക്കും പ്രധാൻ മന്ത്രി ജൻ ധൻ യോജനയടക്കമുള്ള ഗ്രാമീണ വികസന പദ്ധതികൾക്കുമാണ് സർക്കാർ മുൻതൂക്കം നൽകിയത്. ഇനിയുള്ള മൂന്നുവർഷം കൂടുതൽ വികസന പദ്ധതികളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് സർക്കാരിന്റെ തീരുമാനം. 

സബ്‌സിഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുക വഴി ആനുകൂല്യങ്ങൾ നേരിട്ട് വിതരണം ചെയ്തും സർക്കാർ കാര്യമായ നോട്ടമുണ്ടാക്കി. 25000 കോടി രൂപയെങ്കിലും ഈ രീതിയിൽ ലാഭിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നടപ്പുസാമ്പത്തിക വർഷം 7,6 ശതമാനം വളർച്ചയെങ്കിലും കൈകാര്യം ചെയ്യാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP