Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സർക്കാരിന് പാർലമെന്റിൽ വിശ്വാസമില്ലേ? ഇതുവരെ പുറത്തിറക്കിയത് എട്ട് ഓർഡിനൻസുകൾ; പിന്തുടരുന്നത് ഇന്ദിരയുടെ വഴി

മോദി സർക്കാരിന് പാർലമെന്റിൽ വിശ്വാസമില്ലേ? ഇതുവരെ പുറത്തിറക്കിയത് എട്ട് ഓർഡിനൻസുകൾ; പിന്തുടരുന്നത് ഇന്ദിരയുടെ വഴി

പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെ ഓർഡിനൻസുകളിലൂടെ ഭരിക്കാമെന്നാണോ നരേന്ദ്ര മോദി സർക്കാർ കരുതുന്നത്. മെയ് 26-ന് അധികാരമേറ്റശേഷം കഴിഞ്ഞ 225 ദിവസങ്ങൾക്കിടെ എട്ട് ഓർഡിനൻസുകളാണ് മോദി സർക്കാർ പുറത്തിറക്കിയത്. അതായത് ഓരോ 28 ദിവസത്തിലും ഒരു ഓർഡിനൻസ് എന്ന കണക്കിൽ. പാർലമെന്റിൽ ചർച്ച ചെയ്ത് പാസ്സാകാതെ ബില്ലുകൾ പിൻവലിക്കേണ്ടിവന്ന മുൻ സർക്കാരുകളെ അപേക്ഷിച്ച് ഓർഡിനൻസ് രൂപത്തിൽ കാര്യങ്ങൾ നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ഇക്കാര്യത്തിൽ നരേന്ദ്ര മോദി പിന്തുടരുന്നത് ഇന്ദിരാ ഗാന്ധിയുടെ വഴിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചിട്ടുള്ള പ്രധാനമന്ത്രിയാണ് ഇന്ദിര. 16 വർഷത്തോളം അധികാരത്തിലിരുന്ന അവർ ഇക്കാലയവിനിടെ പുറത്തിറക്കിയത് 208 ഓർഡിനൻസുകളാണ്.

രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ടാണ് ഓർഡിനൻസുകളുടെ രൂപത്തിൽ ഭരണം നടത്തേണ്ട അവസ്ഥ മോദിക്കുണ്ടാവുന്നത്. എന്നാൽ, ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം മറ്റ് സർക്കാരുകളൊന്നും നേരിട്ടിട്ടില്ല. 17 വർഷത്തോളം ഇന്ത്യ ഭരിച്ച ജവഹർലാൽ നെഹ്‌റു താൻ അധികാരത്തിലിരുന്ന 6126 ദിവസത്തിനിടെ 200 ഓർഡിനൻസുകളാണ് പുറത്തിറക്കിയിട്ടുള്ളത്.

ഏറ്റവും കുറച്ച് ഓർഡിനൻസുകൾ പുറത്തിറക്കിയിട്ടുള്ള പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയാണ്. 581 ദിവസത്തിനിടെ വെറും ഒമ്പത് ഓർഡിനൻസുകൾ മാത്രമാണ് അദ്ദേഹം കൊണ്ടുവന്നിട്ടുള്ളത്. 65 ദിവസത്തിനിടെ ഒരു ഓർഡിനൻസ്. പത്തുവർഷത്തോളം ഇന്ത്യ ഭരിച്ച മന്മോഹൻ സിങ്ങും ഇക്കാര്യത്തിൽ മിതത്വം പാലിച്ചിട്ടുണ്ട്. 61 ഓർഡിനൻസുകൾ മാത്രമാണ് പത്തുവർഷത്തിനിടെ മന്മോഹൻ സർക്കാർ പുറത്തിറക്കിയത്.

നരസിംഹറാവു 108 ഓർഡിനൻസുകൾ പുറത്തിറക്കിയാണ് അഞ്ചുവർഷം ഭരിച്ചത്. 17 ദിവസത്തിനിടെ ഒരു ഓർഡിനൻസ് എന്ന കണക്കിലായിരുന്നു അദ്ദേഹത്തിന്റെ ഭരണം. എന്നാൽ, ഏറ്റവും കുറച്ച് കാലയളവിനിടെ ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറത്തിറക്കിയതിന്റെ പെരുമ ഐകെ ഗുജ്‌റാളിനും എച്ച്ഡി ദേവഗൗഡയ്ക്കുമാണ്. 23 ഓർഡിനൻസുകൾ വീതം ഇരു സർക്കാരുകളും കൊണ്ടുവന്നു. രണ്ടുപേരും ഒരുവർഷം തികച്ച് ഭരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP