Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാറുണ്ടാക്കാൻ നാഷണൽ കോൺഫെറൻസിന്റെ പിന്തുണ വേണ്ടെന്ന് പിഡിപി; ജമ്മു കാശ്മീരിൽ ബിജെപി-പിഡിപി സർക്കാർ രൂപവൽക്കരണത്തിന് തന്നെ സാധ്യത; അനിശ്ചിതത്വം മുഖ്യമന്ത്രി പദം ആർക്കെന്നതിനെ ചൊല്ലി; അന്തിമ തീരുമാനം നാളെ

സർക്കാറുണ്ടാക്കാൻ നാഷണൽ കോൺഫെറൻസിന്റെ പിന്തുണ വേണ്ടെന്ന് പിഡിപി; ജമ്മു കാശ്മീരിൽ ബിജെപി-പിഡിപി സർക്കാർ രൂപവൽക്കരണത്തിന് തന്നെ സാധ്യത; അനിശ്ചിതത്വം മുഖ്യമന്ത്രി പദം ആർക്കെന്നതിനെ ചൊല്ലി; അന്തിമ തീരുമാനം നാളെ

ശ്രീനഗർ: ജമ്മു കാശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വീണ്ടും കുഴഞ്ഞു മറിയുന്നു. ബിജെപിയെ മാറ്റി നിർത്താൻ പിഡിപിക്ക് പിന്തുണ നൽകാമെന്ന് ഒമർ അബ്ദുള്ളയുടെ വാഗ്ദാനത്തെ പിഡിപി തള്ളിക്കളഞ്ഞതോടെ വീണ്ടും ബിജെപി-പിഡിപി സർക്കാറിനുള്ള സാധ്യത വർദ്ധിച്ചു. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദാണ് നാഷണൽ കോൺഫെറൻസിന്റെ പിന്തുണ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത്.

നേരത്തെ ബിജെപിയ മാറ്റി നിർത്താനായി പിഡിപിയെ പിന്തുണക്കാമെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കിയിരുന്നു. പിന്തുണ വാക്കാൽ മാത്രമാണ് അറിയിച്ചതെന്നം ഒമർ അബ്ദുള്ള പറഞ്ഞിരുന്നു. നേരത്തെ സർക്കാർ രൂപീകരിക്കാൻ പിഡിപിക്ക് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിഡിപിക്ക് 28ഉം നാഷണൽ കോൺഫറൻസിന് 16ഉം സീറ്റുകളാണ് നിലവിലുള്ളത്. കോൺഗ്രസിന് 12 സീറ്റുമാണുള്ളത്. ബിജെപിക്ക് 25 സീറ്റുമുണ്ട്. കേവല ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഈ മൂന്നു കക്ഷികൾക്ക് കൂടി 55 പേരുണ്ട് സഭയിൽ. ഈ നിലയിൽ പിഡിപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പിഡിപി ഈ ആവശ്യം തള്ളിയതോടെ വീണ്ടും ബിജെപിയുമായുള്ള ചർച്ചകളാകും നടക്കുക.

പിഡിപിയും ബിജെപിയും ചേർന്ന സർക്കാറുണ്ടാക്കാനുള്ള ശ്രമങ്ങളായിരുന്നു തുടക്കം മുതൽ നടന്നുവന്നത്. അതിനിടെ മന്ത്രിസഭാ രൂപീകരണക്കിന് അവകാശവാദമുന്നയിച്ച സാഹചര്യത്തിൽ ബിജെപിയെയും പിഡിപിയെയും ഗവർണർ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചിട്ടുണ്ട്.

സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി ഭാഗമായി ബിജെപി പിഡിപി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പിഡിപിയുമായി സഹകരിച്ചുള്ള മന്ത്രസഭാ രൂപീകരണ ചർച്ചയും സജീവമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് രാം മാധവ് പി.ഡി.പി നേതാവ് മുസാഫർ ഹുസൈൻ ബീഗവുമായി രണ്ടു തവണ ചർച്ച നടത്തി. ബിജെപിക്ക് പിന്തുണനൽകാമെന്ന നിലപാടിൽ നിന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള മലക്കം മറിഞ്ഞ സാഹചര്യത്തിലായിരുന്നു പിഡിപിയുമായുള്ള ചർച്ച.

സർക്കാർ രൂപവത്കരണ ചർച്ചക്ക് എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് പി.ഡി.പി വക്താവ് വ്യക്തമാക്കിയിരുന്നു. തുടർ ചർച്ചകൾ ഡൽഹിയിലായിരിക്കും നടക്കുക. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദും ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും ഡൽഹിയിൽ ചർച്ചകൾ നടത്തുമെന്നു റിപ്പോർട്ടുകളുണ്ട്. കേന്ദ്രത്തിൽ നാഷണൽ കോൺഫറൻസിന് മന്ത്രിസ്ഥാനം വാഗ്ദാനം നൽകിയാണ് ബിജെപിയുടെ നീക്കം. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരണത്തിനാകും ബിജെപിയും പിഡിപിയും ശ്രമിക്കുക. എന്നാൽ ആർക്കാരും മുഖ്യമന്ത്രി സ്ഥാനം എന്നതാണ് നിർണ്ണായകം.

മുഖ്യമന്ത്രി പദം തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ ബിജെപി ഉറച്ചു നിൽക്കുകയായിരുന്നു. ആറ് സ്വതന്ത്രരുടെ പിന്തുണയടക്കം 31 പേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ബിജെപിയുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി പദം വിട്ടുനൽകാൻ പിഡിപിയും തയ്യാറാകില്ല. കേന്ദ്ര സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പ് മുഫ്തി മുഹമ്മദ് സെയ്ദിന് നൽകാമെന്ന് ബിജെപി വാഗ്ദാനം നൽകും. ഇത് സ്വീകരിച്ച് ബിജെപിയുടെ മുഖ്യമന്ത്രി പദമെന്ന ആവശ്യത്തോട് പിഡിപി വഴങ്ങുമോ എന്നതാണ് ഇനി നിർണ്ണായകം. ഇത് സംബന്ധിച്ച ചർച്ചകൾ നാളെ ഡൽഹിയിൽ നടക്കുമെന്നാണ് റഅറിയുന്നത്.

ഇതിനിടെ സർക്കാർ രൂപവത്കരണമവുമായി ബന്ധപ്പെട്ട് ബിജെപിയുമായി ഒരു ചർച്ചയും നടന്നില്ലെന്നാണ് ഒമർ വ്യാഴാഴ്ച രാത്രി ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി. വിദേശയാത്ര മാറ്റിവച്ച് ഒമർ ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ഇന്നലെ ചർച്ച നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ നിന്നുള്ള വിമർശനങ്ങളാണ് പിൻവാങ്ങാൻ ഒമറിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബിജെപിയുമായി ചേർന്നാൽ പാർട്ടിയുടെ അടിസ്ഥാന നിലപാടിൽ നിന്നും മാറേണ്ടിവരുമെന്നാണ് മുതിർന്ന നേതാക്കൾ ഉന്നയിച്ച വിമർശനം. ഇതോടെയാണ് ബിജെപിയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പിഡിപി തയ്യാറായത്.

ജമ്മു കശ്മീരിൽ സർക്കാർ രൂപവത്കരിക്കുന്നതും നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞടുക്കുന്നതും സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാൻ ബിജെപി. നിയമസഭാകക്ഷിയോഗം പാർട്ടി അധ്യക്ഷൻ അമിത് ഷായെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റിലിയുടെ സാന്നിധ്യത്തിൽ നടന്ന എംഎ!ൽഎമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

87 അംഗ സഭയിൽ 28 സീറ്റ് നേടിയ പി.ഡി.പി.യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടാം സ്ഥാനത്തുള്ള ബിജെപി.ക്ക് 25 ഉം നാഷണൽ കോൺഗ്രസിന് 15 ഉം കോൺഗ്രസിന് 12 ഉം സീറ്റാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP