Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപാനം ഗോവൻ സംസ്കാരത്തിന്റെ ഭാഗം; സംസ്ഥാനത്ത് നിരോധനം ആലോചനയിലില്ല: ബിജെപി

മദ്യപാനം ഗോവൻ സംസ്കാരത്തിന്റെ ഭാഗം; സംസ്ഥാനത്ത് നിരോധനം ആലോചനയിലില്ല: ബിജെപി

ഗോവയിൽ മദ്യനിരോധനം നടപ്പാക്കാനാവില്ലെന്നും മദ്യപാനം ഗോവൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും ഗോവയിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ഔദ്യോഗിക വ്യക്താവുമായ ഡോ. വിൽഫ്രെ മെസ്ക്വിറ്റ പനാജിയിൽ പ്രസ്താവിച്ചു. "മദ്യപാനം ഗോവൻ സംസ്കാരത്തിന്റെ ഭാഗമായതിനാൽ ഗോവയിൽ നിരോധനമേർപ്പെടുത്താനാവില്ല. ആളുകൾ സ്വീകരണങ്ങളിലും വിവാഹങ്ങളിലും വിരുന്നുകളിലും ഒക്കെ മദ്യപിക്കാറുണ്ട്," കേരളത്തിന്റെ വഴിയെ ഗോവയും മദ്യം വെടിയുമോ എന്ന ചോദ്യത്തോടു പ്രതികരിച്ച് മെസ്ക്വിറ്റ പറഞ്ഞു.

ബിജെപി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു, ബിജെപി നേതാവിന്റെ പരാമർശം. ഗോവ ബിജെപി പ്രസിഡന്റ് വിനയ് ടെൻഡുൽക്കറും സന്നിഹിതനായിരുന്നു. മദ്യം വിവാഹാവസരങ്ങളിലും മറ്റ് സാമൂഹ്യ ഒത്തുചേരലുകളിലും ഉള്ള ഉദാരമായ അനുബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐപിസി 144-ാം വകുപ്പനുസരിച്ച് ശ്രീംരാം സേനയെ നിരോധിച്ച ബിജെപി സർക്കാരിന്റെ തീരുമാനം ജനങ്ങളെ വിഡ്ഢിയാക്കാനുള്ളതാണെന്ന കോൺഗ്രസ് രാജ്യസഭാംഗത്തിന്റെ പ്രസ്താവനയോടു പ്രതികരിച്ച മെസ്ക്വിറ്റ, കോൺഗ്രസ് അടുത്തകാലം വരെ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോഴും കർണാടകയിൽ അധികാരത്തിൽ ഇരിക്കുമ്പോഴും എന്തുകൊണ്ടാണ്, ഇതേവരെ ശ്രീരാം സേനയ്ക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് എന്നാരാഞ്ഞു. കേന്ദ്ര നിയമത്തിലെ വകുപ്പുകൾ അവർക്കും ഉപയോഗിക്കാമായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ നിയമസഭയിൽ മാദ്ധ്യമങ്ങളെ നിരന്തരം കുറ്റപ്പെടുത്തിയല്ലോ എന്നും, ഇതേ നിലപാടാണോ ബിജെപിക്കുമുള്ളത് എന്നുമുള്ള ചോദ്യത്തോട്, മുഖ്യമന്ത്രി എല്ലാ മാദ്ധ്യമങ്ങളെയും വിമർശിച്ചില്ലിട്ടില്ലെന്നും മനഃപൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ചില വർത്തമാനപത്രങ്ങളുടെ തെറ്റായ റിപ്പോർട്ടിങ്ങിനെ കുറിച്ചാണ് പറഞ്ഞതെന്നും മെസ്ക്വിറ്റ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP