Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മോദി സർക്കാർ നൽകുന്നത് ആരും സ്വപ്‌നം കാണാത്ത പ്രാധാന്യം; ചൈനയുടെ കടന്നുകയറ്റം ഒഴിവാക്കാൻ പണിതീർക്കുന്നത് അനേകം വമ്പൻ റോഡുകൾ; അരുണാചലിൽ പൂർത്തിയാകുന്നത് ശതകോടികളുടെ പദ്ധതി

നൂറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മോദി സർക്കാർ നൽകുന്നത് ആരും സ്വപ്‌നം കാണാത്ത പ്രാധാന്യം; ചൈനയുടെ കടന്നുകയറ്റം ഒഴിവാക്കാൻ പണിതീർക്കുന്നത് അനേകം വമ്പൻ റോഡുകൾ; അരുണാചലിൽ പൂർത്തിയാകുന്നത് ശതകോടികളുടെ പദ്ധതി

ർഷങ്ങൾ നീണ്ട അവഗണയിൽ, ഇന്ത്യയുടെ ഭാഗംതന്നെയോ എന്ന് സംശയിച്ചിരുന്നവരായിരുന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ. വിഘടനവാദികളുടെയും തീവ്രവാദികളുടെയും ഇടപെടലുകളും അവരുടെ ജീവിതത്തെ തകർത്തു. എന്നാൽ, വടക്കുകിഴക്കൻ മേഖലയുടെ തന്ത്രപ്രധാനമായ പ്രാധാന്യം തിരിച്ചറിയുകയാണ് മോദി സർക്കാർ. ആരും സ്വപ്‌നം കാണാതിരുന്ന പദ്ധതികൾ പലതും നടപ്പിലാക്കിയും പൂർത്തിയാക്കിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കൂടെ നിർത്തുകയാണ് കേന്ദ്രം.

ശതകോടികൾ ചെലവുള്ള റോഡ് പദ്ധതികൾ നടപ്പിലാക്കുന്നതോടെ, മേഖലയിലെ യാത്ര കൂടുതൽ അനായാസമാക്കി മാറ്റാൻ കേന്ദ്രത്തിനായി. അരുണാചൽ പ്രദേശിൽ മാത്രം 7500 കോടി രൂപ മുതൽമുടക്കുള്ള നാല് റോഡ് പദ്ധതികളാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള യാത്രാ ദൂരം ഇതോടെ വൻതോതിൽ കുറയും. ചൈനയുടെ കടുത്ത ഭീഷണി നിലനിൽക്കുന്ന മേഖലയിൽ സൈന്യത്തിന്റെ നീക്കങ്ങൾക്കും ഇത് ഉത്തേജനമാകും.

ആസാമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ധോല-സാദിയ പാലം അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ പാലങ്ങളിലൊന്നാണിത്. ഇത്തരത്തിലുള്ള 80-ഓളം ബൃഹദ് പദ്ധതികളാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിർമ്മാണത്തിന്റെ പല മേഖലകളിലായുള്ളത്. മേഖലയിലെ ഏഴ് സംസ്ഥാനങ്ങളെയും അതിന് പുറത്തുള്ള ലോകത്തെയും കൂടുതൽ സൗകര്യത്തോടെ ബന്ധപ്പെടാൻ സഹായിക്കുന്ന പദ്ധതികളാണിവ.

തെക്കൻ ത്രിപുരയിൽ പൂർത്തിയാകുന്ന 1.8 കിലോമീറ്റർ ദൈർഘ്യമുള്ള പാലം ചിറ്റഗോങ് തുറമുഖവുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കും. ബംഗ്ലാദേശിലെ ഏറ്റവും വലിയ തുറമുഖമാണിത്. ഈ തുറമുഖത്തിലൂടെയുള്ള ചരക്കുനീക്കത്തിന്റെ പ്രയോജനം സംസ്ഥാനത്തിനാദ്യമായി ലഭിക്കാൻ പോവുകയാണ് പാലം വരുന്നതിലൂടെ. 2019-ഓടെ പാലം പൂർത്തിയാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മറ്റൊരു വലിയ പദ്ധതിയായി 128 കോടിയുടെ ചിറ്റഗോങ് പാലം മാറും.

ആസാമിനെ നഗാവിൽനിന്ന് അരുണാചൽ പ്രദേശിലെ ഹോലോംഗിയിലേക്കുള്ള നാലുവരിപ്പാതയും മേഖലയെ കൂടുതൽ അടുപ്പിക്കുന്നതാണ്. 4500 കോടിയിലേറെയാണ് ഈ പദ്ധതിയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്. നിലവിൽ മലനിരകളിലൂടെ 12 മണിക്കൂർ വേണ്ട യാത്ര 166 കിലോമീറ്റർ വരുന്ന പാത സജ്ജമാകുന്നതോടെ അഞ്ചുമണിക്കൂറായി ചുരുങ്ങും. 2019-20ഓടെ ഈ റോഡും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP