Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം പണമെറിഞ്ഞെന്നതിന് തെളിവു പുറത്ത്; ബിജെപിയിൽ ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി പട്ടീദാർ പ്രക്ഷോഭ നേതാവ്; 10 ലക്ഷം രൂപ ലഭിച്ചെന്നും നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തൽ

ബിജെപിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം പണമെറിഞ്ഞെന്നതിന് തെളിവു പുറത്ത്; ബിജെപിയിൽ ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി പട്ടീദാർ പ്രക്ഷോഭ നേതാവ്; 10 ലക്ഷം രൂപ ലഭിച്ചെന്നും നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തൽ

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പണമൊഴുക്കി നേട്ടം കൊയ്യാൻ ഉറപ്പിച്ചു തന്നെയാണ് ബിജെപിയുടെ നീക്കങ്ങൾ. ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളു പുറത്തായി. ബിജെപിയിലേക്ക് ചേരാൻ വേണ്ടി പണമൊഴുക്കി ചാക്കിട്ടുപിടുത്തമാണ് ഗുജറാത്തിൽ നടക്കുന്നത്. ബിജെപിയിൽ ചേരാൻ വേണ്ടി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി ഗുജറാത്തിലെ പട്ടേൽ പ്രക്ഷോഭ നേതാവ് രംഗത്തെത്തി.

പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ (പിഎഎഎസ്) കൺവീനറായ നരേന്ദ്ര പട്ടേലാണ് ആരോപണവുമായി രംഗത്തെത്തിയത്. നരേന്ദ്ര പട്ടേൽ ഞായറാഴ്ച വൈകുന്നേരം ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, ഇന്നലെ രാത്രി വൈകി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവർത്തകരെ നരേന്ദ്ര പട്ടേൽ കാണിച്ചു.

ഹാർദിക് പട്ടേലിന്റെ അനുയായിയായിരുന്ന വരുൺ പട്ടേലും ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു. ബിജെപിയിൽ ചേരാൻ വരുൺ പട്ടേൽ വഴി ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ നാളെ തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി. ബിജെപിയുടെയും വരുൺ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങൾക്കുമുന്നിൽ പരസ്യപ്പെടുത്താനാണ് താൻ പണം വാങ്ങിയതെന്നും നരേന്ദ്ര കൂട്ടിച്ചേർത്തു.

പട്ടേൽ പ്രക്ഷോഭം കോൺഗ്രസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് വരുണും പിഎഎഎസ് നേതാവായ രേഷ്മ പട്ടേലും ബിജെപിയിൽ ചേർന്നത്. അതേസമയം, ആരോപണം വരുൺ പട്ടേൽ നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോൺഗ്രസിന്റെ പദ്ധതി തിരിച്ചറിഞ്ഞ പട്ടീദാർ സമൂഹം ബിജെപിയോടു ചേരുന്നതിന്റെ ഭീതിയിൽ അവരുടെ പ്രേരണയാൽ നടത്തുന്ന ആരോപണങ്ങളാണിതെന്നും വരുൺ പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP