Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ശീലയിൽ വച്ച അവസ്ഥയിൽ ബിജെപി; പാക്കിസ്ഥാനും ഭീകരർക്കും സ്തുതി പറഞ്ഞ മുഫ്തിയുടെ പാർട്ടി അഫ്‌സൽ ഗുരുവിന്റെ കാര്യത്തിലും തലവേദനയാകുന്നു

വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് ശീലയിൽ വച്ച അവസ്ഥയിൽ ബിജെപി; പാക്കിസ്ഥാനും ഭീകരർക്കും സ്തുതി പറഞ്ഞ മുഫ്തിയുടെ പാർട്ടി അഫ്‌സൽ ഗുരുവിന്റെ കാര്യത്തിലും തലവേദനയാകുന്നു

ന്യൂഡൽഹി: പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിന്റെ ഭൗതിക അവശിഷ്ടങ്ങൾ ബന്ധുക്കൾക്കു കൈമാറണമെന്ന് ജമ്മു കശ്മീരിലെ പിഡിപി നേതാക്കൾ. അതിർത്തിക്കപ്പുറത്തുള്ളവരും ഭീകരരും ഹുറീയത്തും ജമ്മു കാശ്മീരിൽ വിജയകരമായ തെരഞ്ഞെടുപ്പിനു പശ്ചാത്തലമൊരുക്കിയെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് പിഡിപി നേതാക്കളുടെ പരാമർശം.

കശ്മീരിലെ ഒൻപതു പിഡിപി എംഎൽഎമാരുടെ യോഗമാണ് ആവശ്യം ഉന്നയിച്ചത്. 2013 ഫെബ്രുവരി ഒൻപതിനാണ് അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത്. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറാതെ ജയിലിൽ തന്നെ സംസ്‌കരിച്ചു.

നിയമ സംവിധാനത്തെ പരിഹസിക്കുന്നതിനു തുല്യമായിരുന്നു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതെന്നാണ് എംഎൽഎമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. ഭരണഘടനാപരമായ യാതൊരു നടപടികളും ഇവർ പിന്തുടർന്നിരുന്നില്ല. അഫ്‌സൽ ഗുരുവിന്റെ കുടുംബത്തെ മുൻകൂട്ടി അറിയിക്കാതെയാണ് വിധി നടപ്പാക്കിയത്. ഭൗതികാവശിഷ്ടങ്ങൾ വിട്ടു നല്കണമെന്ന് കുടുംബാംഗങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയാറായില്ലെന്നും പിഡിപി എംഎൽഎമാർ പറയുന്നു.

പാക്കിസ്ഥാനെയും ഭീകരവാദികളെയും പ്രകീർത്തിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവന കേന്ദ്രസർക്കാർ തള്ളിയതിന് തൊട്ടുപിന്നാലെയാണ് പിഡിപി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കാശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടനായിരുന്നു പാക്കിസ്ഥാനു നന്ദി പ്രകടനം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടത്താൻ കഴിഞ്ഞതിന് ഹുറീയത്, പാക്കിസ്ഥാൻ, തീവ്രവാദ സംഘടനകൾ എന്നിവർക്കു നന്ദി പറയണമെന്നും താനിക്കാര്യം പ്രധാനമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നുമാണ് സത്യപ്രതിജ്ഞയ്ക്കു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഫ്തി പറഞ്ഞത്. ബിജെപിയുമായുള്ള സഖ്യരൂപീകരണവിഷയത്തിൽ നിർബന്ധത്തിനല്ല, സ്വബോധത്തിനാണ് താൻ കീഴ്‌പ്പെട്ടതെന്നു പത്രസമ്മേളനത്തിൽ മുഫ്തി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളടക്കം മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചു.

ബിജെപി. ഇതിനു മറുപടി പറയണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഓമർ അബ്ദുള്ള പറഞ്ഞു. എന്നാൽ, സഖ്യസർക്കാർ നിലവിൽ വന്നതിനു തൊട്ടുപിന്നാലെയുള്ള വിവാദത്തെ കരുതലോടെയാണു ബിജെപി. നേരിട്ടത്. പ്രസ്താവനകളല്ല, ജമ്മു കശ്മീർ ജനതയുടെ ഭാവിയാണു പ്രധാനമെന്നായിരുന്നു ബിജെപി. നേതാവ് സാംബിത്ത് പത്രയുടെ പ്രതികരണം. ഭരണഘടനയ്ക്കു വിധേയമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനും സുരക്ഷാ ഏജൻസികൾക്കുമാണ് കശ്മീർ തെരഞ്ഞെടുപ്പ് സുഗമമായി നടന്നതിന്റെ പേരിൽ നന്ദി പറയേണ്ടതെന്ന് ബിജെപി. സെക്രട്ടറി ശ്രീകാന്ത് ശർമ പറഞ്ഞു.

സയീദിന്റെ പരാമർശത്തിൽ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല പ്രതിഷേധിച്ചു. ബിജെപിയോടു നിലപാടു വിശദീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മതപരമായ ചേരിതിരിവുണ്ടാക്കുകയെന്നത് പിഡിപിയുടെ അജൻഡയാണെന്ന് പാന്തേഴ്‌സ് പാർട്ടി നേതാവ് ഭീം സിങ് പറഞ്ഞു. സെയ്ദിന്റെ പരാമർശത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താനായെങ്കിൽ അത് ഇന്ത്യൻ സൈന്യത്തിന്റെ സഹകരണം കൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീർ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ജമ്മുവിൽ ചേർന്നതുപോലെ തോന്നിപ്പിച്ചെന്ന് കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് പരിഹസിച്ചു. ബിജെപിക്ക് മതപരിവർത്തനലക്ഷ്യമുള്ളതിനാൽ മുഫ്തി കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP