ശശികലയെ പുറത്താക്കി, ദിനകരനെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി; പാർട്ടി പിടിക്കാൻ മറുതന്ത്രവുമായി പനീർശെൽവം
February 17, 2017 | 03:06 PM | Permalink

സ്വന്തം ലേഖകൻ
ചെന്നൈ: നിയമസഭയയിൽ പളനിസ്വാമി മന്ത്രിസഭ നാളെ വിശ്വാസവോട്ട് തേടുന്നതിന് മുമ്പ് സുപ്രധാന നീക്കവുമായി ഒ പനീർശെൽവം പക്ഷം. അണ്ണാ ഡിഎംകെ ഇടക്കാല ജനറൽ സെക്രട്ടറി ശശികലയേയും ടി.ടി.വി ദിനകരനെയും വെങ്കിടേഷിനെയും പാർട്ടിയിൽ നിന്നും പുറത്താക്കിയാണ് പനീർശെൽവത്തിന്റെ നീക്കം. അണ്ണാ ഡിഎംകെ ഭരണഘടന പ്രകാരം അഞ്ചു വർഷം തുടർച്ചയായി പ്രാഥമിക അംഗത്വം ഉള്ളയാൾക്ക് മാത്രമേ പാർട്ടി ജനറൽ സെക്രട്ടറിയാകാൻ കഴിയൂ. എന്നാൽ, ഇതിന് വിരുദ്ധമായാണ് ശശികല തത്സ്ഥാനത്ത് എത്തിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി. പനീർശെൽവം പക്ഷത്തിന്റെ പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ.മധുസൂദനനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി വാർത്താ കുറിപ്പ് ഇറക്കിയത്.
ഇടക്കാല ജനറൽ സെക്രട്ടറി എന്നൊരു പദവി അണ്ണാ ഡിഎംകെയിൽ ഇല്ല. ഇതിനെതിരെയാണ് ശശികലയുടെ പദവി. പുതിയ ജനറൽ സെക്രട്ടറിക്ക് മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളിൽ നിന്നു മാറ്റാൻ കഴിയൂ. അതുകൊണ്ടു തന്നെ ശശികലയ്ക്ക് പുറത്താക്കാൻ കഴിയില്ലെന്നാണ് മധുസൂദനൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്.
പനീർശെൽവത്തെ പിന്തുണച്ചതോടെയാണ് മധുസൂദനനെ പ്രിസിഡിയം സ്ഥാനത്തു നിന്നും മാറ്റിയത്. ശശികല പക്ഷക്കാരനായ സെങ്കോട്ടയ്യനാണ് പകരം ചുമതല നൽകിയത്. ശശികലയും ദിനകരനം പാർട്ടി നേതൃത്വത്തിൽ എത്തിയത് വളഞ്ഞ വഴിയിലൂടെയാണെന്നാണ് പനീർശെൽവത്തിന്റെ വാദം. ഇതിനെതിരെ മുൻ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മധുസൂദനനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
ഇടക്കാല ജനറൽ സെക്രട്ടറിയെന്ന പദവി അണ്ണാ ഡിഎംകെയിൽ ഇല്ല. ഇതിനെതിരാണ് ശശികലയുടെ പദവി. പുതിയ ജനറൽ സെക്രട്ടറിക്കു മാത്രമേ അംഗങ്ങളെ സ്ഥാനങ്ങളിൽനിന്നു മാറ്റാൻ സാധിക്കുകയുള്ളൂ. അതിനാൽ തങ്ങളെ ശശികലയ്ക്കു പുറത്താൻ കഴിയില്ലെന്നാണ് മധുസൂദനൻ അടക്കമുള്ളവരുടെ നിലപാട്.