Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല; വിഷയത്തെ ഹിന്ദു-മുസ്ലിം പ്രശ്‌നമായി ചിത്രീകരിക്കരുത്; രാഷ്ട്രീയവൽക്കരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

'മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല; വിഷയത്തെ ഹിന്ദു-മുസ്ലിം പ്രശ്‌നമായി ചിത്രീകരിക്കരുത്; രാഷ്ട്രീയവൽക്കരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്: ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ മുത്തലാഖിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുന്ദേൽഖണ്ഡ്: മുത്തലാഖിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. മുത്തലാഖിലൂടെ മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല. ഇതിനെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും ഹിന്ദു-മുസ്ലിം പ്രശ്‌നമായി ചിത്രീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിലെ മഹോബയിൽ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ബിജെപി സംഘടിപ്പിച്ച പരിവർത്തൻ മഹാറാലിയിൽ സംസാരിക്കവെയാണ് മോദി മുത്തലാഖ് വിഷയം എടുത്തിട്ടത്. ഇതോടെ ഈ വിഷയം ഉത്തർപ്രദേശിലും സജീവ ചർച്ചയാകുമെന്ന കാര്യം ഉറപ്പാണ്.

ഫോണിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് എങ്ങനെ നീതീകരിക്കും? ഇത് രാഷ്ട്രീയവൽക്കരിക്കേണ്ട പ്രശ്‌നമല്ല. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലിം സ്ത്രീകളുടെ സ്വാഭാവിക അവകാശത്തെ ഇല്ലാതാക്കാൻ ചില പാർട്ടിക്കാർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

സ്ത്രീകളുടെ അവകാശപ്രശ്‌നത്തെ മുസ്ലിം ഹിന്ദു വിഷയമായി കാണരുതെന്ന് ടിവി ചർച്ചകളിൽ പങ്കെടുക്കുന്നവരോട് താൻ അപേക്ഷിക്കുകയാണ്. സ്ത്രീകളുടെ അവകാശം വികസന വിഷയമാണ്. ഇതിൽ സംവാദം വേണ്ടത് മുസ്ലിംകളിലെ പരിഷ്‌കരണവാദികൾക്കിടയിലും പരിഷ്‌കരണത്തെ അംഗീകരിക്കാത്തവർക്കിടയിലുമാണെന്നും മോദി കൂട്ടിച്ചേർത്തു.

ഭരണഘടന നൽകുന്ന നീതി മുസ്ലിം സ്ത്രീകൾക്ക് ലഭ്യമാക്കണം. അത് സർക്കാരിന്റെയും ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കുമെന്ന് മോദി അവകാശപ്പെട്ടു. എസ്‌പി, ബിഎസ്‌പി പാർട്ടികൾക്ക് മാറിമാറി ഭരിക്കാൻ അവസരമൊരുക്കാതെ ഉത്തർ പ്രദേശിനെ ഉത്തം പ്രദേശാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് സംസ്ഥാനത്ത് എത്തുന്നത്. ഉത്തർപ്രദേശ് രാജ്യത്തിന് നിരവധി പ്രധാനമന്ത്രിമാരെ സമ്മാനിച്ചിട്ടുണ്ട്. എന്റെ പാർലമെന്റ് അംഗത്വവും ഇവിടെ നിന്നാണ്. ഇവിടെനിന്ന് മുമ്പ് പ്രധാനമന്ത്രിയായിരുന്നവർ ചെയ്തയത്രയും ഒറ്റയ്ക്ക് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം പ്രധാനമന്ത്രി റാലിയിൽ പറഞ്ഞു.

ഷബാനു ബീഗം കേസോടെ മുത്തലാഖ് വിഷയം രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന വേളയിൽ തന്നെയാണ് ഈ വിഷയത്തിൽ കർക്കശ നിലപാട് സ്വീകരിക്കാനാണ് പോകുന്നതെന്ന് പ്രധാനമന്ത്രി തന്നെയെന്ന സൂചന പ്രധാനമന്ത്രി വ്യക്തമാക്കിയത്. നേരത്തെ വെങ്കയ്യ നായിഡുവും ഭരണഘടനാ വിരുദ്ധവും സാംസ്‌കാരിക വിരുദ്ധവുമായ മുത്തലാഖ് രാജ്യത്ത് നിർത്തലാക്കാൻ സമയമായെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടിരുന്നു.

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ലിംഗവിവേചനമാണ്. നീതിയുടെയും ന്യായത്തിന്റേയും വെളിച്ചം എല്ലാവർക്കും അന്തസ്സും സമത്വവും നൽകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവിരുദ്ധമായ ഇതിനെതിരെ സമൂഹത്തിൽ അഭിപ്രായം ഉയർന്ന് കൊണ്ടിരിക്കുന്നുണ്ട്. ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. വിഷയം നിരവധി തവണ ഉയർന്നുവന്നതാണ്. ഇപ്പോൾ അത് റദ്ദാക്കുന്നതിനുള്ള സമയം അതിക്രമിച്ചു. ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനും മുത്തലാഖ് രാജ്യത്ത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP