Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാനെത്തിയവർ തങ്ങികൂടി വേദി തകർന്നു; മോദി പ്രസംഗിച്ച് നിൽക്കവെ പന്തൽതകർന്നു വീണു; നിരവധി പേർക്ക് പരുക്ക്, സംഭവം പശ്ചിമബംഗാളിലെ റാലിക്കിടെ

പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാനെത്തിയവർ തങ്ങികൂടി വേദി തകർന്നു; മോദി പ്രസംഗിച്ച് നിൽക്കവെ പന്തൽതകർന്നു വീണു; നിരവധി പേർക്ക് പരുക്ക്, സംഭവം പശ്ചിമബംഗാളിലെ  റാലിക്കിടെ

മറുനാടൻ ഡെസ്‌ക്‌

മിഡ്നാപ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ പന്തൽ തകർന്ന് നിരവധി പേർക്കു പരുക്ക്. പശ്ചിമ ബംഗാളിലെ മിഡ്നാപ്പുരിലാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് പന്തൽ തകർന്നുവീണത്. കനത്ത മഴയെത്തുടർന്ന് കാലുകൾ ദുർബലമായതാണ് പന്തൽ തകർന്നുവീഴാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. പ്രധാനമന്ത്രിയെക്കാണാൻ തിങ്ങിക്കൂടിയവർ പന്തൽ കാലുകളിൽ കയറിയും തകർച്ചയ്ക്കു കാരണമായി.

പന്തൽ തകർന്നുവീഴാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രസംഗം നിർത്തി. സുരക്ഷിത സ്ഥാനത്തേക്കു മാറാൻ അദ്ദേഹം പന്തലിൽ ഉണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. പരുക്കേറ്റവരിൽ സ്ത്രീകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

ഇവരെ ബൈക്കുകളിലാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പശ്ചിമ ബംഗാളിൽനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP